10 കോടിയുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വെച്ച് കൈയ്യടി നേടി! പിന്നാലെ പുതിയ കാര്‍ വാങ്ങി നിത്യഹരിത നായകന്‍

ഉത്സവ സീസണില്‍ സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികളും പുത്തന്‍ വാഹനങ്ങള്‍ വീട്ടിലെത്തിക്കാറുണ്ട്. അടുത്തകാലത്തായി നിരവധി സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും വില കൂടിയ കാറുകള്‍ വാങ്ങിയ വാര്‍ത്ത ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളാണ് ഇടക്കിടെ കാറുകള്‍ അപ്‌ഡേറ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇതില്‍ ഹിന്ദി സിനിമ ലോകത്തെ യുവ താരങ്ങളും മുതിര്‍ന്ന അഭിനേതാക്കളുമെല്ലാം ഒറ്റക്കെട്ടാണ്. വെറ്ററന്‍ നടനായ അനില്‍ കപൂറാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. 10 കോടി രൂപയുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വെച്ച് കൈയ്യടി നേടുന്ന അനില്‍ കപൂര്‍ ഇപ്പോള്‍ ഒരു പുതിയ കാര്‍ വാങ്ങിയിട്ടുണ്ട്.

40 വര്‍ഷത്തിലേറെ കാലമായി ഇന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന അനില്‍ കപൂര്‍ (Anil Kapoor) 100'ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സ്ലംഡോഗ് മില്യണയര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെയും ചില വെബ്‌സീരീസുകളിലൂടെയും ആഗോള തലത്തില്‍ പ്രശസ്തി നേടിയ അദ്ദേഹം ടിവി അവതാരകന്‍ കൂടിയാണ്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 ഫിലിം ഫെയര്‍ അവാര്‍ഡുകളുമടക്കം നേടിയ അനില്‍ കപൂര്‍ പ്രിയദര്‍ശന്റെ 'ചന്ദ്രലേഖ' എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ മലയാളത്തിലും അരങ്ങേറി.

anil kapoor range rover autobiography

കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസ് പിടിച്ച് കുലുക്കിയ രണ്‍ബീര്‍ കപൂറിന്റെ അനിമലില്‍ സുപ്രധാന വേഷത്തില്‍ അനില്‍ കപൂര്‍ അഭിനയിച്ചിരുന്നു. സിനിമ കൂടാതെ കാറുകളോടും അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുന്ന അനില്‍ കപൂറിന്റെ കാര്‍ ശേഖരവും വലുതാണ്. ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡര്‍, മെര്‍സിഡീസ് മെയ്ബാക്ക് S 500, ഔഡി A8 L, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ബിഎംഡബ്ല്യു 5 സീരീസ്, വോള്‍വോ XC 90 എന്നിവയാണ് അനില്‍ കപൂറിന്റെ ഗരാജിലുള്ള പ്രധാന കാറുകള്‍.

ഈ നിരയിലേക്ക് ഒരു പുത്തന്‍ കാര്‍ കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ലക്ഷ്വറി എസ്യുവി വിഭാഗത്തില്‍ പെടുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് താരം പുതുതായി വാങ്ങിയത്. 20 ദിവസം മുമ്പാണ് അനില്‍ കപൂര്‍ ഈ കാര്‍ വാങ്ങിയത്. പുത്തന്‍ കാറില്‍ വീട്ടില്‍ വന്നിറങ്ങുന്ന അനില്‍ കപൂറിന്റെ ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ അനില്‍ കപൂറിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുകയാണ്.

anil kapoor range rover autobiography

കറുപ്പ് നിറത്തിലുള്ള റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും ജനപ്രിയവും ആഡംബരപൂര്‍ണവുമായ എസ്യുവികളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. അതുകൊണ്ട് തന്നെയാണ് ലോകത്തെ മുന്‍നിര സെലിബ്രിറ്റികളുടെ ഗാരേജുകളില്‍ ഇത് ഇടം കണ്ടെത്തുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യങ്ങളും കണക്റ്റിവിറ്റി ഫീച്ചറുകളും നിറഞ്ഞ ഒരു ആഡംബര രഥമെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.

അനില്‍ കപൂര്‍ വാങ്ങിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ പരമാവധി 394 bhp പവറും 550 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.

anil kapoor range rover autobiography

ഓഫ്-റോഡ് സാഹസങ്ങള്‍ക്ക് പറ്റിയ ലക്ഷ്വറി എസ്‌യുവി ആയതിനാലാണ് സെലിബ്രിറ്റികള്‍ ഈ കാറില്‍ ആകൃഷ്ടരാകുന്നത്. 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പ്രീമിയം മെറിഡിയന്‍ സൗണ്ട് സിസ്റ്റം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് ലഭിച്ചിട്ടുണ്ട്.

2.60 കോടി രൂപയാണ് ഈ കാറിന്റെ എക്സ്ഷോറൂം വില.ഓണ്‍റോഡ് വില ഏകദേശം 3.25 കോടി രൂപ വരും. ദീപാവലി ആഘോഷം അടുക്കുന്ന സാഹചര്യത്തില്‍ ഇനിയും നടീ നടന്‍മാര്‍ തങ്ങളുടെ വാഹനനിര അപ്‌ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെയാണ് ഷാരൂഖ് ഖാന്‍ മകന്‍ അബ്രാമിന് വേണ്ടി ലെക്‌സസ് LM 350h ലക്ഷ്വറി എംപിവി വാങ്ങിയത്. നിരവധി സെലിബ്രിറ്റികളാണ് അടുത്തകാലത്തായി ലെക്‌സസിന്റെ ഈ ചലിക്കുന്ന കൊട്ടാരം വാങ്ങിയത്. ഭാവിയില്‍ എണ്ണം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, October 22, 2024, 17:11 [IST]
English summary
Bollywood actor anil kapoors new ride is range rover autobiography worth rs 3 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X