അക്കാലത്ത് ഇങ്ങേര് ഉമ്മവെക്കാത്ത നടിമാരില്ല! പുത്തന്‍ കാര്‍ വാങ്ങിയ 'കിസ്സിംഗ്' സ്റ്റാറിനെ അറിയുമോ?

ലോകത്തെ ഏറ്റവും ആഡംബര തുളുമ്പുന്ന എസ്‌യുവികളില്‍ ഒന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. അതുകൊണ്ടാണ് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള പ്രമുഖരുടെ ഗരാജുകളില്‍ ഈ ആഡംബര കാര്‍ ഇടം കണ്ടെത്തുന്നത്. സിനിമാ നടന്മാര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രിയപ്പെട്ട എസ്യുവിയാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. ഈ ലക്ഷ്വറി എസ്‌യുവി 2022-ലാണ് ഇന്ത്യയിലെത്തിയത്. നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും രണ്ട് വീല്‍ബേസ് മോഡലുകളിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഈ കാര്‍ അവതരിപ്പിച്ചത്. ഇതിന് SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍ വേരിയന്റുകളും ലഭിക്കുന്നുണ്ട്.

യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പരമാവധി സുഖവും സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ കാറിന്റെ ക്യാബിന്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍, പിവി പ്രോ ഒഎസുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് കമാന്‍ഡുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

emraan hashmi range rover

ഇവ കൂടാതെ ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് HVAC, ഡിജിറ്റല്‍ ഓഡിയോ ബ്രോഡ്കാസ്റ്റ് (DAB), പ്രീമിയം മെറിഡിയന്‍ സൗണ്ട് സിസ്റ്റം, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ റേഞ്ച് റോവര്‍ ഓട്ടോ ബയോഗ്രഫിയില്‍ വരുന്നു. ഈ ഗംഭീര എസ്‌യുവിയുടെ ഹുഡിന് കീഴില്‍ ശക്തമായ 3.0 ലിറ്റര്‍ P400 ഇന്‍ജീനിയം ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍-6 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ കാണാം.

ഇത് 394 bhp പവറും 550 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന സ്പോര്‍ട്ടി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. എസ്‌യുവി വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആഡംബര എസ്‌യുവി മാന്യമായ ഓഫ്-റോഡിംഗ് കഴിവുകളും പുറത്തെടുക്കുന്നു. ഈ ഘടകങ്ങളെല്ലാം ഇതിനെ ഇന്ന് വിപണിയില്‍ എത്തുന്ന ഏറ്റവും മികച്ച ആഡംബര എസ്‌യുവികളില്‍ ഒന്നാക്കി മാറ്റുന്നു.

emraan hashmi range rover

ഇപ്പോള്‍ ഒരു പ്രമുഖ ബോളിവുഡ് നടന്‍ ഈ കാര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് മറ്റാരുമല്ല ഒരുകാലത്ത് ഇന്ത്യന്‍ യുവതികളുടെ ഹരമായിരുന്ന ഇമ്രാന്‍ ഹാഷ്മിയാണ്. 2000-2010 കാലയളവില്‍ നടന്റെ ചിത്രങ്ങള്‍ ഇന്ത്യയില്‍ തീര്‍ത്ത ഓളം ഒന്ന് വേറെ തന്നെയായിരുന്നു. തന്റെ കരിയറില്‍ ഇത്രത്തോളം ഹിറ്റ് ഗാനങ്ങള്‍ ലഭിച്ച മറ്റൊരു നടന്‍ ഉണ്ടോ എന്നത് സംശയമാണ്. ഇമ്രാന്‍ ഹാഷ്മിയുടെ പഴയ പടങ്ങളിലെ പാട്ടുകള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന നയന്റീസ് കിഡ്‌സ് ഒത്തിരിയുണ്ട്.

മിക്കപ്പോഴും പ്രണയ ചിത്രങ്ങളിലെ നായകനായിരുന്ന ഇമ്രാന്‍ ഹാഷ്മി പലപ്പോഴും ചൂടന്‍ ചുംബന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അക്കാലത്തെ യുവാക്കള്‍ക്ക് ഇമ്രാന്‍ ഹാഷ്മി സിനിമകളും പാട്ടുകളും 'രഹസ്യമായി' കാണേണ്ട ഗതികേടായിരുന്നു. 2008-2012 കാലയളവില്‍ നിരവധി ബോക്‌സ്ഓഫീസ് ഹിറ്റുകളുടെ ഭാഗമായ ഇമ്രാന്‍ പിന്നീട് ചില പടങ്ങള്‍ പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ശേഷം 2024-ല്‍ താരം ടൈഗര്‍ 3 എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവന്നിരുന്നു.

emraan hashmi range rover

പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ താരം വീണ്ടും ലൈംലൈറ്റിലുണ്ട്. ഇപ്പോള്‍ വിക്കി ഭഗ്‌നാനിയുടെ വിവാഹ ചടങ്ങില്‍ ഇമ്രാന്‍ ഹാഷ്മി ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB 3.0 മോഡലില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. സെലിബ്രിറ്റികളുടെ കാര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലിലാണ് ഇമ്രാന്‍ ഹാഷ്മിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് നടന്‍ ചടങ്ങിനെത്തിയത്.

ആതിഥേയര്‍ ചടങ്ങില്‍ ഇമ്രാനെ മാല അണിയിച്ച് സ്വീകരിക്കുന്നത് കാണാം. ശേഷം പാപ്പരാസികള്‍ക്കായി ഫോട്ടോക്ക് പോസ് ചെയ്ത ശേഷം അദ്ദേഹം അകത്തേക്ക് പോയി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇമ്രാന്‍ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് അദ്ദേഹം ടെസ്റ്റ് ഡ്രൈവ് ചെയ്തത് മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും സിനിമയില്‍ വീണ്ടും സജീവമായതോടെ നടന്‍ വീണ്ടും ഒരു കാര്‍ കൂടി ഗരാജിലേക്ക് ചേര്‍ത്തതായാണ് സൂചന.

More from DriveSpark

Article Published On: Thursday, February 6, 2025, 10:55 [IST]
English summary
Bollywood actor emraan hashmi spotted with range rover autobiography worth rs 3 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X