സൂപ്പര്‍ സ്റ്റാറിന്റെ 'പതനമോ'? BMW ഒഴിവാക്കി ടാക്‌സിയില്‍ പോയ ഗോവിന്ദ 'എയറിൽ', യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

1990-കളിലും 2000-ങ്ങളുടെ തുടക്കത്തിലും ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു ഗോവിന്ദ (Govinda). സമാനതകളില്ലാത്ത കോമിക് ടൈമിംഗ്, എക്‌സ്പ്രസീവ് ഡാന്‍സിംഗ്, മാസ് അപ്പീല്‍ എന്നിവ കൈമുതലായുള്ള താരം കൂലി നമ്പര്‍ 1, രാജ ബാബു, ദുല്‍ഹെ രാജ, ആംഖേന്‍, പാര്‍ട്ണര്‍, ഭഗം ഭാഗ്, ബഡേ മിയാന്‍ ചോട്ടെ മിയാന്‍, ഹീറോ നമ്പര്‍ 1 തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഇന്‍ഡസ്ട്രി ട്രെന്‍ഡുകളുമായി പൊരുത്തപ്പെടാന്‍ പാടുപെട്ട ഗോവിന്ദ പതിയെ ഫീല്‍ഡ്ഔട്ടാകുന്ന കാഴ്ചയാണ് നാം കണ്ടത്. ബോളിവുഡില്‍ പഴയ മാര്‍ക്കറ്റ് ഇല്ലെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ഗോവിന്ദ സ്ഥിരം സാന്നിധ്യമാകാറുണ്ട്.

പ്രൊഫഷണല്‍ പ്രോജക്റ്റുകളേക്കാള്‍ കൂടുതല്‍ താരത്തിന്റെ സ്വകാര്യ ജീവിതമാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. ഇപ്പോള്‍ ഗോവിന്ദ വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഗോവിന്ദ ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ യാത്ര ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കരിയറിന്റെ ഉന്നതിയില്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവയടക്കമുള്ള ബ്രാന്‍ഡുകളുടെ ആഡംബര കാറുകളില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഗോവിന്ദയുടെ 'വന്‍ വീഴ്ചയാണ്' ഇതെന്നാണ് ഒരുവിഭാഗം പരിഹസിച്ചത്.

govinda trolled for taxi ride

ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ല്യു സ്വന്തമായുള്ള നടന്‍ ഹ്യുണ്ടായി ഓറ ടാക്‌സിയില്‍ യാത്ര ചെയ്യേണ്ട നിലയിലെത്തിയെന്ന് പറഞ്ഞാണ് ട്രോളുകള്‍. താരത്തിന്റെ പഴയ പ്രതാപം അവസാനിച്ചുവെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബിഎംഡബ്ല്യു ഉപേക്ഷിച്ച് സാധാരണ ടാക്‌സി തിരഞ്ഞെടുത്തതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കുമെതിരെ പ്രതിരോധവുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍, ഗോവിന്ദ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ഹ്യുണ്ടായി ഓറ ടാക്‌സിയില്‍ കയറുന്നതാണ് കാണാനാകുക.

സെഡാന്‍ മോഡലിന്റെ പിറകില്‍ 'ഭാരത് സര്‍ക്കാര്‍' എന്ന് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യത്തിനാണോ, അതോ വല്ല ഷൂട്ടിംഗിനുമായിട്ടാണോ ഗോവിന്ദ ആഗ്രയിലെത്തിയതെന്ന് അറിയില്ല. ഏതായാലും ടാക്‌സിയില്‍ യാത്ര ചെയ്തതിന് പ്രിയ താരത്തെ പരിഹസിക്കുന്നവര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ചുമ്മാ ഗോവിന്ദയെ ട്രോളുന്നവര്‍ക്ക് നിയമവശം അറിയില്ലെന്നും ആരാധകര്‍ പറയുന്നു.

govinda trolled for taxi ride

ആഗ്ര വിമാനത്താവളം വ്യോമസേനയുടെ അധികാരപരിധിയില്‍ വരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ പരിസരത്ത് അനുവദനീയമല്ലെന്നും സര്‍ക്കാര്‍ അംഗീകൃത വാഹനങ്ങള്‍ക്ക് മാത്രമേ പ്രധാന ഗേറ്റിലേക്ക് യാത്രക്കാരെ ഇറക്കാനോ കയറ്റാനോ അനുവാദമുള്ളൂവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗ്ര വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനായി ലഭ്യമായ വാഹനം താരം ഉപയോഗിച്ചതാകാം എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. ലളിതമായ ജീവിതശൈലി പിന്തുടരുന്നത് ഒരാളുടെ തകര്‍ച്ചയായി കാണുന്നത് ശരിയല്ലെന്നും അഭിപ്രായമുയര്‍ന്നു.

സിനിമ മേഖലയിലെ പഴയകാല പ്രതാപികളോട് സോഷ്യല്‍ മീഡിയ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇതെന്നും ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള കാറിലോ അല്ലെങ്കില്‍ ടാക്‌സിയിലോ യാത്ര ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നത് തെറ്റായ പ്രവണതയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദയോ അദ്ദേഹത്തിന്റെ കുടുംബമോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതിന് മുമ്പും പല പ്രമുഖരും ഇത്തരത്തില്‍ ടാക്സികള്‍ ഉപയോഗിച്ചിട്ടുണ്ട്. സത്യത്തില്‍ യാത്രകളില്‍ സൗകര്യം കണക്കിലെടുത്താണ് പല സെലിബ്രിറ്റികളും എയര്‍പോര്‍ട്ട് ടാക്‌സിയും മറ്റും ഉപയോഗിക്കുന്നത്. ഗോവിന്ദ യാത്ര ചെയ്ത ഹ്യുണ്ടായി ഓറ ടാക്‌സി പതിപ്പിന് ഏകദേശം 7 ലക്ഷം രൂപയോളമാണ് വില. അതേസമയം താരത്തിന്റെ ഗരാജിലുള്ള ബിഎംഡബ്ല്യു X5 മോഡലിന് ഇന്ത്യയില്‍ ഏകദേശം 87 ലക്ഷം രൂപയോളമാണ് എക്‌സ്-ഷോറൂം വില വരുന്നത്.

ഈ രണ്ട് വാഹനങ്ങള്‍ തമ്മിലുള്ള വിലയിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍. വിലയില്‍ മാത്രമല്ല മറ്റ് എല്ലാ കാര്യങ്ങളിലും ബിഎംഡബ്ല്യു മോഡലും ഓറ സെഡാനും തമ്മില്‍ ആനയും അണ്ണാനും തമ്മിലുള്ള അത്രയും വ്യത്യാസങ്ങളുണ്ട്. ആഡംബര വാഹനങ്ങളുണ്ടെങ്കിലും സാഹചര്യത്തിന് അനുസരിച്ച് സാധാരണ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു തെറ്റായ കാര്യമായി കാണാന്‍ കഴിയില്ലെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തുള്ളവരും വ്യക്തമാക്കുന്നത്.

govinda bmw and mercedes

മെര്‍സിഡീസ് ബെന്‍സ് GLC, മെര്‍സിഡീസ് C220D പോലുള്ള പ്രീമിയം സെഡാനുകളും എസ്‌യുവികളും ഉള്‍പ്പെടുന്ന മികച്ച കാര്‍ ശേഖരം ഗോവിന്ദക്കുണ്ട്. ബിഎംഡബ്ല്യു 530Li M Sport എന്ന നീളമേറിയ ആഡംബര സെഡാനും ഫാമിലി ട്രിപ്പുകള്‍ക്കായി ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായി ക്രെറ്റ പോലുള്ള എസ്‌യുവികളുമുണ്ട്. പഴയ കാലത്ത് മിത്സുബിഷി ലാന്‍സര്‍ പോലുള്ള കാറുകളും ഗോവിന്ദ ഉപയോഗിച്ചിരുന്നു. ആഡംബരവും പ്രായോഗികതയും സമന്വയിക്കുന്ന വാഹനങ്ങളോടാണ് ഗോവിന്ദക്ക് പ്രിയം.

More from DriveSpark

Article Published On: Saturday, January 31, 2026, 13:16 [IST]
English summary
Bollywood actor govinda trolled for taxi ride at agra airport details malayalam
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X