പരസ്യത്തിലെ കാര്‍ തന്നെ വാങ്ങാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്? മുക്കാല്‍ കോടിയുടെ വണ്ടി വാങ്ങി ഹൃത്വിക്
ഒരു ബ്രാന്‍ഡിനെ ജനപ്രിയമാക്കുന്ന പ്രധാന സംഗതികളില്‍ ഒന്നാണ് അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. അതുകൊണ്ട് തന്നെ ഓരോ രാജ്യങ്ങളിലും പ്രശ്‌സ്തരായ സിനിമ, കായിക താരങ്ങളെയാകും ബ്രാന്‍ഡുകള്‍ തങ്ങളുടെ 'മുഖം' ആക്കാന്‍ ശ്രമിക്കുക. എന്നാല്‍ പലര്‍ക്കും സംശയമുണ്ടാകും പരസ്യ ക്യാമ്പയിനുകളിലൂടെ ഓരോ വാഹനങ്ങളെയും പ്രമോട്ട് ചെയ്യുന്ന ഈ സെലിബ്രിറ്റികള്‍ ഈ വാഹനം വാങ്ങാറുണ്ടോ എന്ന്?. പലപ്പോഴും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് കമ്പനികള്‍ തങ്ങളുടെ വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന പതിവുണ്ട്. കിംഗ് ഖാന്‍ ഷാരൂഖിന് ഹ്യുണ്ടായി ഇത്തരത്തില്‍ കാറുകള്‍ സമ്മാനിച്ചത് നമ്മള്‍ വായിച്ചിരുന്നു.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്‍ അടുത്തിടെ ജീപ്പ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജീപ്പ് റാംഗ്ലര്‍ എസ്‌യുവിയുടെ പരസ്യ ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ മാത്രമല്ല അതേ കാര്‍ തന്നെ വാങ്ങി വിശ്വാസ്യത തെളിയിക്കാനും സാധിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹൃത്വിക് ഇപ്പോള്‍. ജീപ്പ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായതിന് പിന്നാലെ തന്നെ സൂപ്പര്‍ താരം ഒരു പുതിയ 2024 ജീപ്പ് റാംഗ്ലര്‍ വാങ്ങി.

ബ്ലാക്ക് ഫിനിഷിലുള്ള ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ ആണ് ഹൃത്വിക് തെരഞ്ഞെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീപ്പ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് അംബാസഡറായി ഹൃത്വിക് റോഷനെ നിയമിച്ചത്. ഹൃത്വിക്കിന്റെ ജോലിയോടുള്ള സൂക്ഷ്മമായ സമീപനവും അര്‍പ്പണബോധവും തങ്ങളുടെ കമ്മ്യൂണിറ്റ് തികച്ചും അനുയോജ്യനാക്കുന്നുവെന്ന് പ്രീമിയം ലൈഫ്സ്റ്റൈല്‍ എസ്‌യുവി ബ്രാന്‍ഡ് എടുത്തുപറഞ്ഞു. ഹൃത്വിക് റോഷനുമായി കൈകോര്‍ക്കുന്നത് ജീപ്പിന്റെ പ്രതിച്ഛായക്ക് ഗുണം ചെയ്യുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.
അണ്‍ലിമിറ്റഡ് വേരിയന്റിന് 67.65 ലക്ഷം രൂപയില്‍ തുടങ്ങി റൂബിക്കോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപ വരെ ഉയരുന്ന തരത്തിലാണ് 2024 ജീപ്പ് റാംഗ്ലറിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.അഗ്രസീവ് ബ്ലാക്ക് ആക്സന്റുകളാല്‍ ചുറ്റപ്പെട്ട ഐക്കണിക് സെവന്‍-സ്ലോട്ട് ഗ്രില്ലിനൊപ്പം അപ്ഡേറ്റഡ് ഫ്രണ്ട് ഫാസിയയുമായി മുഖംമിനുക്കിയാണ് എസ്‌യുവിയുടെ വരവ്. ഇത് അതിന്റെ ക്ലാസിക് സര്‍ക്കുലര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം നവീകരിച്ച ബമ്പറും ഫോഗ് ലൈറ്റ് സജ്ജീകരണവും കോര്‍ണറിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുന്നു.

2024 ജീപ്പ് റാംഗ്ലറിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാപ്പ ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അണ്‍ലിമിറ്റഡ് വേരിയന്റില്‍ 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, റൂബിക്കോണ്‍ വേരിയന്റില്‍ ആല്‍പൈന്‍ പ്രീമിയം 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഹെലൈറ്റുകള്‍.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സെലക്ട്-സ്പീഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍വ്യൂ ക്യാമറ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 268 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് 2024 റാംഗ്ലറിന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഓഫ്-റോഡ് പ്രേമികള്‍ക്കായി ഇലക്ട്രോണിക് ഡിസ്‌കണക്ടബിള്‍ ഫ്രണ്ട് സ്വേ ബാറുകള്‍, ട്രൂ ലോക്കിനൊപ്പം ഹെവി ഡ്യൂട്ടി Dana44 ആക്സിലുകള്‍, നാല് പ്രീ-വയര്‍ഡ് ഓക്‌സിലറി സ്വിച്ചുകള്‍, ഓഫ് റോഡ് പ്ലസ് മോഡ്, പെര്‍ഫോമന്‍സ് സസ്പെന്‍ഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








