ഒരു സിനിമയ്ക്ക് വാങ്ങുന്നത് 85 കോടി! ബോളിവുഡ് 'ഗ്രീക്ക് ഗോഡ്' സ്വന്തമാക്കിയ പുതിയ എസ്‌യുവി കണ്ടോ?

ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് എന്നറിയപ്പെടുന്ന നടനാണ് ഹൃത്വിക് റോഷന്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹോളിവുഡ് നടന്‍മാര്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുന്ന താരം ഇക്കഴിഞ്ഞ ജനുവരിയിലാണ് 50-ാം പിറന്നാള്‍ ആഘോഷിച്ചത്. അസാധാരണമായ കഴിവിനും അര്‍പ്പണബോധത്തിനും പേരുകേട്ട നടന്‍ ഇതിനോടകം തന്നെ വലിയ ഫാന്‍ബേസ് സൃഷ്ടിച്ചിട്ടുണ്ട്.

2000-ത്തില്‍ സ്വന്തം അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ ബോളിവുഡ് അരങ്ങേറ്റം. ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച ഫൈറ്ററാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. 250 കോടി രൂപ ബജറ്റില്‍ വന്ന ചിത്രത്തിനായി ഹൃത്വിക് 85 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ബോളിവുഡ് സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് ഹൃത്വിക് റോഷന്‍.

hrithik roshan

'കോയി മില്‍ ഗയ', 'ക്രിഷ്', 'കഭി ഖുഷി കഭി ഗം', 'ബാംഗ് ബാംഗ്', 'ജോധാ അക്ബര്‍', 'വാര്‍' തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ബോളിവുഡിന് സമ്മാനിച്ച ഹൃത്വിക്കിന് ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 375 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 3101 കോടി രൂപ വരും. ഇപ്പോള്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡായ കാര്‍ മോഡലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവി.

ഇപ്പോള്‍ പുത്തന്‍ റേഞ്ച് റോവര്‍ ചേര്‍ത്ത് തന്റെ ഗരാജ് വീണ്ടും വലുതയാക്കിയിരിക്കുകയാണ് ഹൃത്വിക്. ഇക്കഴിഞ്ഞ ദിവസം 'ഭൂല്‍ ഭൂലയ്യ 2' ഫെയിം കാര്‍ത്തിക്ക് ആര്യന്‍ ഒരു റേഞ്ച് റോവര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ബോളിവുഡിലേക്ക് മറ്റൊരു ലാന്‍ഡ് റോവര്‍ എസ്‌യുവി കൂടി എത്തിയിരിക്കുന്നത്. ഹൃത്വിക് റോഷന്‍ തന്റെ പുതിയ റേഞ്ച് റോവറില്‍ പാര്‍ട്ടിക്ക് എത്തുന്ന വീഡിയോ ബോളിവുഡ് മിര്‍ച്ചി അവരുടെ പേജില്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

hrithik roshan range rover autobiography lwb

മകനും കാമുകി സബ ആസാദിനുമൊപ്പം സംവിധായിക ഫറാ ഖാന്‍ മുംബൈയില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി പുതുതായി വാങ്ങിയ റേഞ്ച് റോവറില്‍ ഹൃത്വിക് വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളി വൈറലാണ്. പുതിയ റേഞ്ച് റോവര്‍ 3.0 ഓട്ടോബയോഗ്രഫി LWB (ലോംഗ് വീല്‍ബേസ്) വേരിയന്റാണ് ഹൃത്വിക് സ്വന്തമാക്കിയത്.

3.1 കോടി രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. ടാന്‍ ലെതര്‍ ഇന്റീരിയറോട് കൂടിയ സാന്റോറിനി ബ്ലാക്ക് ഷേഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ കാറിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയെ കുറിച്ച് പറയുമ്പോള്‍ 3.0 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം.

hrithik roshan range rover autobiography lwb

പരമാവധി 346 bhp പവറും 700 Nm ടോര്‍ക്കും ഉത്‌ളപാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം AWD ഉം എസ്‌യുവിക്ക് ലഭിക്കുന്നു. മുകളില്‍ സൂചിപ്പിച്ച പോലെ യുവനടന്‍ കാര്‍ത്തിക് ആര്യന്‍ റേഞ്ച് റോവര്‍ SV LWB വേരിയന്റാണ് സ്വന്തമാക്കിയിരിക്കുന്നത്. 4.47 കോടി രൂപയാണ് ഇതിന്റെ റേഞ്ച് ടോപ്പിംഗ് പതിപ്പിന്റെ വിലയായി മുടക്കേണ്ടത്.

4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 523 bhp പവറും 750 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. നടന്‍ അമിതാഭ് ബച്ചന്‍, വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുടെ ഗരാജിലും റേഞ്ച് റോവര്‍ SV LWB പതിപ്പുണ്ട്.

hrithik roshan range rover autobiography lwb

റേഞ്ച് റോവര്‍ പോലെ താരങ്ങളുടെ മറ്റൊരു ജനപ്രിയ കാറായ ലംബോര്‍ഗിനി ഉറൂസും ഹൃത്വിക്കിന്റെ ഗരാജിലുണ്ട്. ക്ലാസി ബിയാന്‍കോ മോണോസെറസ് ഷെയ്ഡിലുള്ള ഉറൂസാണ് ഹൃത്വിക്കിന് സ്വന്തമായുള്ളത്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. പരമാവധി 650 PS പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

More from DriveSpark

Article Published On: Thursday, March 21, 2024, 13:13 [IST]
English summary
Bollywood actor hrithik roshan bought new range rover autobiography lwb worth rs 3 1 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X