ബോളിവുഡിൽ പുത്തൻ വാഹനങ്ങളുടെ ചാകര; ഡിഫൻഡർ സ്വന്തമാക്കിയ താരത്തെ കണ്ടോ
ഏറ്റവും കൂടുതൽ വണ്ടിപ്രാന്തൻമാരുളളത് എവിടെയാണെന്ന് ചോദിച്ചാൽ അത് ബോളിവുഡിലെ സെലിബ്രിറ്റികളായിരിക്കും എന്ന് വേണം പറയാൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോളിവുഡിൽ പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ജിമ്മി ഷെർഗിൽ എന്നറിയപ്പെടുന്ന ജസ്ജിത് സിംഗ് ഗിൽ, ബോളിവുഡിൽ നിന്നുള്ള പ്രിയപ്പെട്ട നടന്മാരിൽ ഒരാളും അത് പോലെ തന്നെ മികച്ച ഒരു വാഹന പ്രേമിയുമാണ്. നടനും ചലച്ചിത്ര നിർമ്മാതാവും അടുത്തിടെ ഒരു പുതിയ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ്.
ലാൻഡ് റോവറിൽ നിന്ന് തന്റെ പുതിയ ആഡംബര എസ്‌യുവി ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ ഡീലർഷിപ്പ് ഓൺലൈനിൽ പങ്കിട്ടിട്ടുണ്ട്. ജിമ്മി ഷെർഗിൽ തന്റെ ലാൻഡ് റോവർ ഡിഫൻഡർ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ മുംബൈ ആസ്ഥാനമായുള്ള ലാൻഡ് റോവർ ഡീലർഷിപ്പായ നവ്നിത് മോട്ടോഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ നിന്ന് മനസിലാകുന്നത്, ജിമ്മി ഷെർഗിൽ സ്വന്തമാക്കിയിരിക്കുന്നത് സാന്റോറിനി ബ്ലാക്ക് കളർ ആണ്. സിൽവർ ഫൈവ്-സ്‌പോക്ക് അലോയ് വീലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, സാന്റോറിനി ബ്ലാക്ക് എക്സ്റ്റീരിയറുമായി സംയോജിപ്പിച്ച്, വളരെ മികച്ചതായി തോന്നുന്ന ഒരു ടാൻ ലെതർ ഇന്റീരിയറും അദ്ദേഹം തിരഞ്ഞെടുത്തതായി കാണാൻ സാധിക്കുന്നുണ്ട്.
ആരെയും ആകര്‍ഷിക്കുന്ന ലുക്ക് തന്നെയാണ് ലക്ഷ്വറി എസ്‌യുവിയിലേക്ക് സെലിബ്രിറ്റികളെ അടുപ്പിക്കുന്നത്. സമയാസമയത്ത് ഡിഫെന്‍ഡറിന് ലാന്‍ഡ് റോവര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ ഇത് എന്നും പുതുമയോടെ നില്‍ക്കുന്നു. 3 ഡോര്‍ ഷോര്‍ട് വീല്‍ബേസ് (SWB), 5 ഡോര്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പുകളിലാണ് ഡിഫെന്‍ഡര്‍ വില്‍ക്കുന്നത്. ചെറിയ 3-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 90 എന്നും 5-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 110 എന്നും വിളിക്കുന്നു.

3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 296 bhp പവറില്‍ 650 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് . 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. ലുക്കിനോടൊപ്പം തന്നെ ഡിഫെന്‍ഡറിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ഓഫ്‌റോഡിംഗ് ശേഷിയാണ്. പരുക്കന്‍ ട്രാക്കുകളില്‍ പോലും മികച്ച നിയന്ത്രണത്തോടെ ഓടിക്കാന്‍ കഴിയുമെന്നതിനാല്‍ ഡിഫെന്‍ഡറിനെ വിശ്വസിച്ച് ഓഫ്‌റോഡിംഗിന് കൊണ്ടുപോകാം. ഇക്കാരണം കൊണ്ട് തന്നെ ഡിഫെന്‍ഡര്‍ തെരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ഈ കാറിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ഡിഫെന്‍ഡര്‍ മികച്ചതാണ്.

6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ വിവിധ സുരക്ഷാ ഫീച്ചറുകള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിൽ ഒരുക്കിയിട്ടുണ്ട്. ജീപ്പ് റാംഗ്ലര്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പ്രധാന എതിരാളി.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡർ 90, 110 മോഡലുകൾ എത്തി വെന്നിക്കൊടി പാറിച്ചതിനു ശേഷം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇന്ത്യയില്‍ 130 പതിപ്പിനെ ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയാണ് പുതുതലമുറ ഡിഫന്‍ഡറിനെയും ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ആദ്യമെത്തിയ മോഡിന്റെ പിന്‍ഗാമിയായാണ് ഡിഫന്‍ഡര്‍ 130 എത്തിയിട്ടുള്ളതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തവുമാവും. ലാന്‍ഡ് റോവറിന്റെ പുതുതലമുറ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയും വാഹനത്തിന്റെ സേഫ്റ്റി വർധിപ്പിക്കുന്നുണ്ട്.

പുതുതായി സ്വന്തമാക്കിയ ലാൻഡ് റോവർ ഡിഫൻഡറിന് പുറമെ, വെള്ള നിറത്തിലുള്ള മനോഹരമായ ഷേഡിൽ ഫിനിഷ് ചെയ്ത മുൻ തലമുറ മെഴ്‌സിഡസ് ബെൻസ് G63 AMG-യും താരം സ്വന്തമാക്കിയിട്ടുണ്ട്. ജിമ്മി ഷെർഗില്ലിന്റെ ജി-വാഗൻ മുന്നിൽ ക്ലാസിക് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുള്ള ഒരു ബിൽറ്റ്-ഇൻ ബുൾബാർ സജ്ജീകരിച്ചിട്ടുണ്ട്. മോഡിഫൈ ചെയ്ത അലോയ് വീലുകളും താരം വാഹനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. അന്ന് 2.19 കോടി രൂപയായിരുന്നു ജി-വാഗന്റെ ഈ തലമുറയുടെ വില.


Click it and Unblock the Notifications








