നിയമം എല്ലാവർക്കും ഒരു പോലെ; കാർത്തിക് ആര്യന് ചലാൻ നൽകി പൊലീസ്

വാഹനം പാർക്ക് ചെയ്യരുതാത്ത സ്ഥലത്ത് പാർക്ക് ചെയ്യുന്നതും പൊലീസ് ചലാൻ പുറപ്പെടുവിക്കുന്നതും ആദ്യത്തെ സംഭവമൊന്നുമല്ല, പ്രത്യേകിച്ച് സിനിമ താരങ്ങൾക്ക്. താരമായത് കൊണ്ട് നിയമം ബാധകമല്ല എന്ന ചിന്ത നല്ലതല്ല. ഇത്തവണ പൊലീസിൻ്റെ വക ചലാൻ കിട്ടിയത് ബോളിവുഡ് നടൻ കാർത്തിക് ആര്യനാണ്.

എല്ലാവർക്കും വളരെ നല്ല പോലെ അറിയാവുന്നതും അത് പോലെ പ്രിയപ്പെട്ട നടനുമാണ് അദ്ദേഹം. താരത്തിൻ്റെ രണ്ട് ചിത്രങ്ങൾ വലിയ വിജയമായിരുന്നു. പുതിയ ചിത്രമായ ഷെഹ്സാദയുടെ വിജയത്തിന് വേണ്ടി സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടാൻ വന്നതായിരുന്നു കാർത്തിക് ആര്യൻ. താരത്തിൻ്റെ പുത്തൻ വാഹനമായ ലംബോർഗിനി ഉറൂസ് ആണ് നോ പാർക്കിങ്ങ് സോണിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് ട്രാഫിക് പൊലീസ് ചലാൻ പുറപ്പെടുവിച്ചത്.

നിയമം എല്ലാവർക്കും ഒരു പോലെ; കാർത്തിക് ആര്യന് ചലാൻ നൽകി പൊലീസ്

പൊലീസ് താരത്തിനെതിരെ ചലാൻ പുറപ്പെടുവിക്കുക മാത്രമല്ല ചെയ്തത് ട്വിറ്ററിൽ ഒരു പോസ്റ്റും പങ്കുവെച്ചു. അതോടൊപ്പം തന്നെ കാറിൻ്റെ ചിത്രവും പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് സൈറ്റിൽ ചലാൻ നേരിട്ട് കൈമാറുകയോ ഓൺലൈനിൽ ചലാൻ നൽകുകയോ ആണ് പൊലീസ് ചെയ്തിരിക്കുന്നത്. എത്രയാണ് ചലാൻ തുക എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ താരങ്ങൾക്ക് ഇതാദ്യമായിട്ടല്ല നിയമം തെറ്റിച്ചതിന് ചലാൻ നൽകുന്നത്.

ഇതിന് മുൻപ് അല്ലു അർജുൻ്റെ കാറിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിനാണ് പൊലീസ് ചലാൻ നൽകിയത്. താരത്തിൻ്റെ റേഞ്ച് റോവറിൽ ബ്ലാക്ക് റ്റിൻ്റഡ് ഗ്ലാസായിരുന്നു ഉപയോഗിച്ചിരുന്നത്. അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പൊലീസ് നടപടി എടുക്കുകയും ഹൈദരാബാദ് പൊലീസ് ചലാൻ പുറപ്പെടുവിക്കുകയും ചെയ്തു. അല്ലു അർജുൻ മാത്രമല്ല തെലുങ്ക് നടൻ നാഗ ചൈതന്യയുടെ ടൊയോട്ട വെൽഫെയറിലും ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് പൊലീസ് ചലാൻ നൽകിയിരുന്നു.

നിയമം എല്ലാവർക്കും ഒരു പോലെ; കാർത്തിക് ആര്യന് ചലാൻ നൽകി പൊലീസ്

സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് സുപ്രീം കോടതി വാഹനങ്ങളിൽ നിന്ന് ബ്ലാക്ക് ഫിലിം നീക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരത്തിലുളള ബ്ലാക്ക് ഫിലിം വാഹനങ്ങളിൽ ഒട്ടിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. കാർത്തിക് ആര്യൻ തൻ്റെ പുത്തൻ ഉറൂസ് വാങ്ങിയപ്പോൾ വാഹനം നാട്ടിലെത്തിക്കാനായി 50 ലക്ഷം രൂപയാണ് ചിലവായത്.

ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവി മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും എത്തി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ് ഉറുസ് എന്നതും ശ്രദ്ധേയമാണ്. ആദ്യ കാലങ്ങളില്‍ സൂപ്പര്‍ സ്‌പോര്‍ട് കാര്‍ മാത്രം നിര്‍മിച്ചിരുന്ന ബ്രാന്‍ഡിന്റെ പുതുചിന്തയായിരുന്നു ഈ എസ്‌യുവി.

നിയമം എല്ലാവർക്കും ഒരു പോലെ; കാർത്തിക് ആര്യന് ചലാൻ നൽകി പൊലീസ്

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈവരിക്കും.

സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും.

കാർത്തിക് ആര്യന് സ്വന്തമായി മക്ലാരൻ ജിടിയും ഉണ്ട്. ഭൂൽ ഭുലയ്യ 2 എന്ന സിനിമയുടെ വിജയത്തിന് നിർമ്മാതാവ് ഭൂഷൺ കുമാർ താരത്തിന് സമ്മാനമായി നൽകിയതാണ് മക്ലാരൻ. എങ്കിലും താരം കൂടുതലായി കറങ്ങാൻ ഉപയോഗിക്കുന്നത് തൻ്റെ ഇഷ്ടവാഹനമായ പവർഫുൾ എസ്‌യുവിയായ ലംബോർഗിനി ഉറൂസാണ് എന്നതാണ് കാര്യം. എന്തായാലും താരങ്ങൾ ഒന്നും നിയമത്തിന് അധീതരല്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതുമാണ്. ചില താരങ്ങൾ എല്ലാ നിയമങ്ങളും പാലിക്കുന്ന വ്യക്തികളുമാണ്. നിങ്ങൾക്ക് ഇത്തരത്തിൽ പൊലീസ് മാമൻമാർ ചലാൻ നൽകിയിട്ടുണ്ടോ. നിങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കുവെയ്ക്കു.

More from DriveSpark

Article Published On: Monday, February 20, 2023, 15:15 [IST]
English summary
Bollywood actor kartik aryan get challan for parking his lamborghini on wrong side
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X