പിറന്നാളിന് മെര്‍സിഡീസ് ഇവി വാങ്ങിയ 'ഖാന്‍'! മേം ഹൂനയിലെ ഷാരൂഖിന്റെ അനിയനെ മറന്നുപോയോ?

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ CLA 250+ ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കി തന്റെ ജന്മദിനം അവിസ്മരണീയമാക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സായിദ് ഖാന്‍. മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ഓട്ടോഹാഹാങ്ങറാണ് (autohangar) താരം പുത്തന്‍ കാര്‍ ഡെലിവറി എടുക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. പ്രശസ്ത നടനും സംവിധായകനുമായ സഞ്ജയ് ഖാന്റെ മകനായ സായിദ് ഖാന്‍ 2003-ല്‍ 'ചുരാ ലിയാ ഹേ തുംനെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'മേം ഹൂം നാ' (Main Hoon Na) സായിദിന്റെ കരിയറിലെ വഴിത്തിരിവായി.

ചിത്രത്തിലെ 'ലക്ഷ്മണ്‍ അഥവാ ലക്കി' എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷം വന്‍ ജനപ്രീതിയാണ് താരത്തിന് നേടിക്കൊടുത്തത്.പിന്നീട് 'ദസ്', 'ശബ്ദ്', 'യുവ്രാജ്', 'ബ്ലൂ' തുടങ്ങി നിരവധി വലിയ മള്‍ട്ടി-സ്റ്റാറര്‍ ആക്ഷന്‍ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. കൂടാതെ 'ലവ് ബ്രേക്കപ്പ് സിന്ദഗി' എന്ന ചിത്രം നിര്‍മ്മിച്ച് അദ്ദേഹം സിനിമാ നിര്‍മ്മാണ രംഗത്തും ഒരു കൈ നോക്കി.

zayed khan buys mercedes-benz cla 250

സിനിമാ താരങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളേട് പ്രിയമേറി വരുന്ന സാഹചര്യത്തില്‍ സായിദ് ഖാന്റെ പുത്തന്‍ പര്‍ച്ചേസ് ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദ ആഡംബര യാത്ര സമ്മാനിക്കുന്ന ഈ ഇവി ഇന്ന് സെലിബ്രിറ്റികളുടെ ഇഷ്ട തോഴനായി മാറിക്കൊണ്ടിരിക്കുകയാണ്. മാഡല്‍ നിലവില്‍ ഇവി വിപണിയിലെ താരം തന്നെയാണ്. മെര്‍സിഡീസ് ബെന്‍സിന്റെ അത്യാധുനിക 'എംഎംഎ' (Mercedes Modular Architecture) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കാറിന്റെ തറഭാഗത്ത് സംയോജിപ്പിച്ചിരിക്കുന്ന ബാറ്ററി പായ്‌ക്കോടുകൂടിയ 800V ഹൈ-വോള്‍ട്ടേജ് ആര്‍ക്കിടെക്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് കാറിന്റെ കൂളിംഗ് സിസ്റ്റത്തിന്റെ ഭാരം കുറയ്ക്കാനും അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുന്നുണ്ട്. മെര്‍സിഡീസ് ബെന്‍സ് CLA 250+ മോഡലിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിംഗ് റേഞ്ച് തന്നെയാണ്.

ഇതിലുള്ള 85.5 kWh വലിയ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 792 കിലോമീറ്റര്‍ (WLTP) ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ ഇവി ഉപഭോക്താക്കളുടെ റേഞ്ച് ഉത്കണ്ഠ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും. വെറും 20 മിനിറ്റ് കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആവശ്യമായ ചാര്‍ജ് കൈവരിക്കാന്‍ സഹായിക്കുന്ന 320kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

പവര്‍ ഔട്ട്പുട്ടിന്റെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. 268 bhp പവറും 335 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍-മോട്ടോര്‍ RWD സംവിധാനമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ലക്ഷ്വറി ഇലക്ട്രിക് സെഡാന് വെറും 6.7 സെക്കന്‍ഡ് സമയം മാത്രം മതി.

കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള സ്‌പോര്‍ട്ടി ഫോര്‍-ഡോര്‍ കൂപ്പെ ശൈലിയാണ് ഇതിനുള്ളത്. തിളങ്ങുന്ന സ്റ്റാറുകളുള്ള പുതിയ ഇലുമിനേറ്റഡ് ഗ്രില്ലും കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാറും ഫ്രണ്ട് ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വശങ്ങളില്‍ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്ന റൂഫ് ലൈനും ആരെയും ആകര്‍ഷിക്കുന്നതാണ്.

വാഹനത്തിന്റെ അകത്തളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന 'MB.OS' ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ എംബിയുഎക്‌സ് വെര്‍ച്വല്‍ അസിസ്റ്റന്റ് യാത്രക്കാരുടെ മൂഡ് അനുസരിച്ച് സംഭാഷണ ശൈലി മാറ്റാന്‍ ശേഷിയുള്ളതാണ്. ആഡംബരം തുളുമ്പുന്ന ക്യാബിനില്‍ വലിയ പനോരമിക് ഗ്ലാസ് റൂഫ്, ലെവല്‍-2 ADAS സേഫ്റ്റി സ്യൂട്ട്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 59 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

Article Published On: Friday, July 10, 2026, 17:04 [IST]
English summary
Bollywood actor zayed khan gifts himself mercedes benz cla 250 plus ev on birthday details
കൂടുതല്‍... #celebrity car #luxury car #electric car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X