കാറുകളെന്നാല്‍ ആലിയക്ക് 'വട്ട്'! 1.50 കോടി മുടക്കി വാങ്ങിയത് ലാലേട്ടന്റെയടക്കം പ്രിയപ്പെട്ട എംപിവി

ബോളിവുഡില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. പ്രമുഖ സിനിമാ കുടുംബങ്ങളില്‍ നിന്നുള്ള ഇരുവരും നല്ല വണ്ടിപ്രാന്തന്‍മാര്‍ കൂടിയാണ്. ബെന്റ്ലി കോണ്ടിനെന്റല്‍ GT, റേഞ്ച് റോവര്‍, മെര്‍സിഡീസ്-ബെന്‍സ് AMG G63, മെര്‍സിഡീസ് ബെന്‍സ് S350D, ഔഡി A8L, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു A6, ഔഡി A5 എന്നിവയുള്‍പ്പെടെ ആഡംബര കാറുകളുടെ ആകര്‍ഷകമായ നിരയാണ് ഇവരുടെ ഗരാജിലുള്ളത്. വില കൂടിയ ആഡംബര കാറുകളോടാണ് ഇരുവര്‍ക്കും പ്രിയം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് രണ്‍ബീറും ആലിയയും ഒരു പുതിയ ലെക്‌സസ് LM350h ലക്ഷ്വറി എംപിവി സ്വന്തമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ എംപിവി സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരങ്ങള്‍ കൂടി ആയിരുന്നു ഇവര്‍. 31കാരിയായ ആലിയ ഭട്ട് നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ്. 2023ല്‍ 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' എന്ന അമേരിക്കന്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറിയ ആലിയക്ക് ഏകദേശം 550 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

alia bhatt toyota vellfire

ഒരു സിനിമക്ക് 10 മുതല്‍ 12 കോടി രൂപ വരെയാണ് ആലിയ പ്രതിഫലം വാങ്ങുന്നത്. തന്റെ ആഡംബര വാഹനങ്ങളുടെ ശേഖരത്തില്‍ ഒരു ടൊയോട്ട വെല്‍ഫയര്‍ ചേര്‍ത്തിരിക്കുകയാണ് ആലിയ ഭട്ട് ഇപ്പോള്‍. നടി പുതിയ ടൊയോട്ട വെല്‍ഫയര്‍ വാങ്ങിയ വിവരം 'കാര്‍സ് ഫോര്‍ യു' എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഈ കാര്‍ ആലിയയുടെ പേരിലുള്ളതാണെന്ന് വാഹന്‍ പോര്‍ട്ടലില്‍ നടത്തിയ പരിശോധനയില്‍ മനസ്സിലായി.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഈ പ്രീമിയം എംപിവി വിവിധ അന്താരാഷ്ട്ര വിപണികളില്‍ വെന്നിക്കൊടി പാറിച്ച ശേഷമാണ് ഇന്ത്യയില്‍ എത്തിയത്. നമ്മുടെ നാട്ടിലെ പണക്കാരായ ആളുകളും സെലിബ്രിറ്റികളും ഈ ആഡംബര വാഹനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയറാണ് ഈ കാറിന്റെ പ്രധാന ആകര്‍ഷണം. ദീര്‍ഘദൂര യാത്രകള്‍ക്ക് പോകുന്ന ബിസിനസ് പ്രൊഫഷണലുകളും ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പായുന്ന നടീ-നടന്‍മാരും സുഖകരമായ യാത്രകള്‍ക്കായി വെല്‍ഫെയര്‍ തെരഞ്ഞെടുക്കുന്നു.

alia bhatt toyota vellfire

ഈ ലക്ഷ്വറി എംപിവിയുടെ മുന്‍ഭാഗം വളരെ വലുതാണ്. അതിന്റെ പ്രീമിയം ലുക്കിനെ നിര്‍വചിക്കുന്ന ക്രോം-ഫിനിഷ്ഡ് ഗ്രില്ലും ഉണ്ട്. ആലിയയുടെ വാഹനത്തിന് '0006' എന്ന വിഐപി നമ്പര്‍ പ്ലേറ്റും ലഭിച്ചിട്ടുണ്ട്. നവംബര്‍ ആറിന് പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ റാഹ കപൂറിനായാണ് ഈ വാഹനമെന്നാണ് സൂചന. അതിനാലാണ് '0006' എന്ന നമ്പര്‍ തെരഞ്ഞെടുത്തതെന്ന് തോന്നുന്നു. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ആലിയയുടെ കാറിന്റെ ഇന്റീരിയര്‍ വ്യക്തമായി കാണിക്കുന്നില്ലെങ്കിലും ഇതിന്റെ അപാരമായ റോഡ് പ്രസന്‍സ് പ്രകടമാണ്.

ജപ്പാനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ആഡംബര എംപിവിയായ വെല്‍ഫെയര്‍ നൂതന സാങ്കേതികവിദ്യയും യാത്രക്കാര്‍ക്ക് മികച്ച സുഖസൗകര്യങ്ങളും ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില്‍ വെല്‍ഫയര്‍ വില്‍പ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്. ഇതില്‍ ഏത് മോഡലാണ് ആലിയ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

alia bhatt toyota vellfire

190 bhp പവറും 240 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 2.5-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഹുഡിന് കീഴിലുള്ളത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി നാല് വീലിലേക്കും പവര്‍ അയക്കുന്നത്. കൊട്ടാര സമാനമായ അനുഭവമാണ് ഈ ആഡംബര കാറിന്റെ അകത്തളം സമ്മാനിക്കുന്നത്.

മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓപ്പണ്‍/ക്ലോസ് ഫംഗ്ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സീറ്റുകളില്‍ പ്രീമിയം ലെതര്‍ മെറ്റീരിയല്‍, ഡാഷില്‍ സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍, 14 ഇഞ്ച് ഫ്‌ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ADAS ഫീച്ചറുകള്‍, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകള്‍ എന്നിവയെല്ലാമാണ് വെല്‍ഫയറിനെ ആഡംബര പൂര്‍ണമാക്കുന്നത്.

ടൊയോട്ട വെല്‍ഫയര്‍ അതിന്റെ ആഡംബര സവിശേഷതകള്‍ കൊണ്ട് മാത്രമല്ല ഒരു എംപിവി എന്ന നിലയിലുള്ള അതിന്റെ പ്രായോഗികത കൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഇതിന്റെ വിശാലമായ ഇന്റീരിയര്‍ ദീര്‍ഘദൂര യാത്രകള്‍ക്കും മൊബൈല്‍ മീറ്റിംഗുകള്‍ക്കും പോലും അനുയോജ്യമാക്കുന്നു. ഈ സൗകര്യങ്ങള്‍ കാരണം വെല്‍ഫെയര്‍ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും പ്രിയപ്പെട്ട ചോയ്‌സായി മാറുന്നു.

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി, ബിജുമേനോന്‍ പോലുള്ളവരെല്ലാം തുടങ്ങി മലയാളത്തിലെ ജനപ്രിയ നടന്‍മാരും തങ്ങളുടെ യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാറാണ് വെല്‍ഫയര്‍. 5,000 മില്ലിമീറ്ററിലധികം നീളവും 3,000 മില്ലിമീറ്റര്‍ വീല്‍ബേസും ഉള്ള ഈ കാറിന്റെ ഇന്ത്യയിലെ വില 1.22 കോടി മുതല്‍ 1.32 കോടി രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലയാണിത്.

More from DriveSpark

Article Published On: Tuesday, August 20, 2024, 15:00 [IST]
English summary
Bollywood actress alia bhatts new ride is toyota vellfire luxury mpv details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X