യുവ വ്യവസായിയുടെ കാമുകിയായ നടി; കറക്കം ആഡംബര എംപിവിയിൽ

കൊറിയൻ വാഹന നിർമാതാക്കളുടെ ഏറ്റവും ഡിമാൻ്റുളള എംപിവിയാണ് കാർണിവൽ. സെലിബ്രിറ്റികളും വ്യവസായ പ്രമുഖൻമാരും മാത്രമല്ല സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഒരുപാട് ആളുകളുടെ പ്രിയപ്പെട്ട എംപിവിയാണ് കാർണിവൽ. ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

ഗ്ലേസിയർ വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് എംപിവിക്ക് കൊടുത്തിരിക്കുന്നത്. നേവി ആൻഡ് മിസ്റ്റി ഗ്രേ, ടസ്കൻ, അംബർ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ കോമ്പിനേഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും.

സെലിബ്രിറ്റിയുടെ കാര്യത്തിലേക്ക് വരുമ്പോൾ കിയ കാർണിവലിൽ വന്നിറങ്ങിയ സുന്ദരി ആരാണെന്ന് ചിലർക്കെങ്കിലും മനസിലായി കാണുമല്ലോ. അതേ കഹോ ന പ്യാർ ഹേയിലുടെ എല്ലാ യുവാക്കളുടെ ഹൃദയത്തിൽ കടന്നു കൂടിയ അമീഷ പട്ടേലാണ്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ഇടയ്ക്ക് യുവ വ്യവസായിയായ നിർവാൺ ബിർളയോടൊപ്പമുളള ചിത്രം പങ്കുവച്ചിരുന്നു. ഇരുവരും പ്രണയത്തിലാണ് എന്നാണ് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ നിറയുന്നത്.

കാർണിവലിലേക്ക് തിരികെ വന്നാൽ കർവ്ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡുകൾ. HVAC കൺട്രോളുകൾ, ഹാപ്‌റ്റിക് ടച്ച് സർഫസുകൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഹീറ്റിംഗ്, വെൻ്റിലേഷൻ സീറ്റുകൾ, എക്സ്റ്റൻഡബിൾ ലെഗ് സപ്പോർട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.

8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, TPMS, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ. എംപിവിയുടെ ADAS ഫീച്ചറുകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുത്തൻ കാർണിവലിലും ഇടംപിടിച്ചിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 441 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. കിയ എംപിവി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായാണ് ഇന്ത്യയിലേക്ക് വരുന്നത്.

ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ കിയ കാർണിവൽ തെരഞ്ഞെടുക്കാനുമാവും. 2.2 ലിറ്റർ ഡീസൽ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് ലിറ്ററിന് 14.85 കിലോമീറ്റർ മൈലേജാണ് തരാനാവുക. കാർണിവലിൻ്റെ ARAI റേറ്റുചെയ്ത ഇന്ധനക്ഷമതയാണിത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ ചെറിയ വ്യത്യാസവുമുണ്ടായിട്ടുണ്

അതിനാൽ തന്നെ മുൻഗാമിയെ അപേക്ഷിച്ച് 0.95 കി.മീ. മൈലേജ് അധികമായി കിട്ടുന്നുണ്ട്. ആഡംബര എംപിവിയുടെ പഴയ മോഡലിന് 13.90 കിലോമീറ്ററായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്ന മൈലേജ്. 72 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി കണക്കിലെടുക്കുമ്പോൾ പുതിയ കാർണിവലിന് ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് പരമാവധി 1,069 കിലോമീറ്റർ വരെ ഓടാനാവും

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 2, 2025, 16:16 [IST]
English summary
Bollywood actress ameesha patel spotted in kia carnival mpv viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X