പഠിച്ചത് അംബാനി സ്കൂളിൽ! 26 വയസിൽ പ്രതിഫലം മൂന്ന് കോടി,ബോളിവുഡിലെ ഹോട്ട് ഗേൾ വന്നിറങ്ങിയ വണ്ടി കണ്ടോ
സെലിബ്രിറ്റികൾ ചോദിച്ച് വാങ്ങുന്ന വാഹനം ഏതാണ് എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ലാൻഡ് റോവർ ഓട്ടോബയോഗ്രഫി എന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുള്ളതാണ് ഏതെങ്കിലും ഒരു സെലിബ്രിറ്റിയോ ബിസിനസുകാരനോ ലാൻഡ് റോവർ മോഡലുകൾ ഡെലിവറി എടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ബോളിവുഡിൻ്റെ ഹോട്ട് ഗേളായ അന്യ പാണ്ഡെയാണ്. സാധാരണ വേഷം ധരിച്ച് താരം വന്നിറങ്ങുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. അംബാനി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം സിനിമയിലേക്ക് ചുവടുവച്ച താരം കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ മൂന്ന് കോടി വരെ പ്രതിഫലം വാങ്ങുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടു.
ലാൻഡ് റോവർ റേഞ്ച് റോവർ 3.0D LWB HSE എന്ന മോഡലാണ് അന്യയുടെ വാഹനം. MH 02 GG 3000 എന്ന നമ്പറിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു 3.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് സിക്സ് സിലണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 4000 rpm-ൽ 346 bhp മാക്സ് പവറും 1500 rpm -ൽ 700 Nm പീക്ക് ടോർക്കും എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം AWD സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്. ലിറ്ററിന് 13.16 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ആഡംബര എസ്‌യുവിയ്ക്ക് മണിക്കൂറിൽ 234 കിലോമീറ്റർ ടോപ്പ് സ്പീഡിൽ കുതിക്കാനാവും. ലാൻഡ് റോവർ റേഞ്ച് റോവർ 3.0 I ഡീസൽ AWD HSE എന്നത് ഒരു ഫൈവ് സീറ്റർ ഡീസൽ കാറാണ്.
റേഞ്ച് റോവർ 3.0 I ഡീസൽ LWB HSE -യ്ക്ക് മൾട്ടി -ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ അഡ്ജസ്റ്റബിൾ എക്സ്റ്റീരിയർ റിയർ വ്യൂ മിറർ, ടച്ച്സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ആന്റി ലോക്ക് ബ്രേക്കിംഗും, ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), അലോയി വീലുകൾ പവർ വിൻഡോസ് എന്നിവ എല്ലാമുണ്ട്.
ലാൻ്റൗ ബ്രോൺസ്, ഒസ്തുനി പേൾ വൈറ്റ്, ഹക്കുബ സിൽവർ, സിലിക്കൺ സിൽവർ, പോർട്ടോഫിനോ ബ്ലൂ, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ, സാൻ്റോറിനി ബ്ലാക്ക്, ഫുജി വൈറ്റ്, ചാരെൻ്റെ ഗ്രേ, ബെൽഗ്രേവിയ ഗ്രീൻ എന്നിങ്ങനെ ഈ വേരിയൻ്റ് 11 കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ലാൻ്റൗ ബ്രോൺസ്, ഒസ്തുനി പേൾ വൈറ്റ്, ഹക്കുബ സിൽവർ, സിലിക്കൺ സിൽവർ, പോർട്ടോഫിനോ ബ്ലൂ, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ, സാൻ്റോറിനി ബ്ലാക്ക്, ഫുജി വൈറ്റ്, ചാരെൻ്റെ ഗ്രേ, ബെൽഗ്രേവിയ ഗ്രീൻ എന്നിങ്ങനെ ഈ വേരിയൻ്റ് 11 നിറങ്ങളിൽ ലഭ്യമാണ്. ഇനി വിലയുടെ അടിസ്ഥാനത്തിൽ ലാൻഡ് റോവർ ഡിഫൻഡർ 130X, ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ZX എന്നിവയുമായി ഈ മോഡൽ മത്സരിക്കുന്നു.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള കിടിലൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








