ഗൗഹർ ഖാന് ആഡംബരത്തിൻ്റെ കൂട്ട്; പുത്തൻ ബെൻസ് സ്വന്തമാക്കി നടി, വീഡിയോ വൈറൽ

ബോളിവുഡിൽ താരങ്ങൾ പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നത് അത്ര പുതുമയുളള കാര്യമൊന്നുമല്ലാതായിരിക്കുന്നു ഇപ്പോൾ. എന്നാലും ഓരോ താരവും പുതിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് എന്നതാണ് സത്യം. വിലകൂടിയ കാർ വാങ്ങുമ്പോൾ മിക്ക അഭിനേതാക്കളുടെയും മുൻഗണന കംഫർട്ട് നിറഞ്ഞ യാത്രയ്ക്കായിരിക്കും.

പുതിയ കാർ വാങ്ങിയ സെലിബ്രിറ്റിയാണ് ഇന്ത്യൻ നടി ഗൗഹർ ഖാൻ. താരം അടുത്തിടെ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് GLE എസ്‌യുവിയാണ് വാങ്ങിയത്. നടി തന്റെ പുതിയ എസ്‌യുവി ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. പരമാവധി 242 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കുന്ന നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് GLE 300d വേരിയന്റിൽ പ്രവർത്തിക്കുന്നത്.

gauahar khan mercedes benz gle

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 365 PS പവറിൽ 500 Nm torque നൽകുന്ന പെട്രോൾ എഞ്ചിൻ ഓപ്ഷനുമുണ്ട്. GLE 450MATIC എന്ന ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിലാണ് ഇത് ലഭ്യമാവുക. മെർസിഡീസിന്റെ 4MATIC സിസ്റ്റവും എസ്‌യുവിയുടെ ആകർഷണമാണ്. ഓൺ-റോഡിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന മോഡൽ ഫീച്ചറുകളുടെ കാര്യത്തിലും ജർമൻ ഫീൽ നിലനിർത്തുന്നുണ്ട്.

GLE എസ്‌യുവിയുടെ ഇന്റീരിയറിൽ രണ്ട് 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ കളർ ഡിസ്‌പ്ലേകൾ, 4 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ് എന്നീ സവിശേഷതകളെല്ലാം ജർമൻ ആഡംബര വാഹന നിർമാതാക്കൾ കോർത്തിണക്കിയിട്ടുണ്ട്. എയർ സസ്‌പെൻഷൻ, മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഹൈ-പെർഫോമൻസ് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, അണ്ടർ ഗാർഡ്, അലുമിനിയം റണ്ണിംഗ് ബോർഡുകൾ എന്നിവയും മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ ഹൈലൈറ്റുകളാണ്.

gauahar khan mercedes benz gle

യാത്രകൾ ആഡംബര പൂർണമാക്കാൻ ക്യാബിനിനുള്ളിൽ 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ലെതർ അപ്ഹോൾസ്റ്ററി, സൺബ്ലൈൻഡുകൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പോലുള്ളവയും കാണാം. കൃത്യമായ ഇടവേളകളിൽ പുത്തൻ വാഹനങ്ങൾ ഇറക്കുന്നതാണ് മെർസിഡീസിന്റെ തന്ത്രം. പഴയതായെന്ന് തോന്നിയാൽ വണ്ടിയെ പരിഷ്ക്കരിച്ച് പുറത്തിറക്കാനും യാതൊരു മടിയുമില്ല.

ഇപ്പോഴിതാ മെർസിഡീസ് ബെൻസ് 96.4 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ GLE ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 1.15 കോടി രൂപയും ചെലവഴിക്കേണ്ടി വരും. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലും വാഹനം വീട്ടിലെത്തിക്കാനാവും. കൂടാതെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ മോഡലുകളിലും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി കമ്പനി ഉപയോഗിച്ചിട്ടുമുണ്ട്.

gauahar khan mercedes benz gle

മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ് ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതോടൊപ്പം ഫ്രണ്ട് ബമ്പറും പുതുക്കിയ ടെയിൽ ലൈറ്റുകളും പിൻ ബമ്പറും ചെറുതായൊന്ന് മിനുക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇത്തരം ലളിതമായ നവീകരണങ്ങളാണ് മുഖംമിനുക്കിയെത്തുന്ന ലക്ഷ്വറി എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

പക്ഷേ അകത്തളത്ത് കാര്യങ്ങൾ കുറച്ചുകൂടി അടിപൊളിയാണ്. ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് ബട്ടണുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ പോലെ S-ക്ലാസിൽ നിന്ന് കടമെടുത്ത ഘടകങ്ങൾ ഉൾപ്പെടുന്ന ഇന്റീരിയർ ആഡംബര പൂർണമായ യാത്രയാണ് സമ്മാനിക്കുന്നത്. എസി വെന്റുകൾക്ക് ക്രോം സറൗണ്ട് ലഭിക്കുന്നു കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പ്രീമിയം ടച്ച് നൽകുന്നുണ്ട്.

ഈ മോഡലുകൾ 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ GLE ഫെയ്‌സ്‌ലിഫ്റ്റിനെ സഹായിക്കുന്നുണ്ട്. ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനുള്ള GLE 450 വേരിയന്റുകൾക്ക് 381 bhp പവറിൽ 500 Nm torque വരെയാണ് നൽകുന്നത്. ഇതിനും 5.6 സെക്കൻഡാണ് നൂറ് കിലോമീറ്റർ വേഗം മറികടക്കാനായി വേണ്ടി വരുന്ന സമയം. ഇന്ത്യയിൽ ബിഎംഡബ്ല്യു X5, ഔഡി Q7, റേഞ്ച് റോവർ വെലാർ തുടങ്ങിയ ലക്ഷ്വറി എസ്‌യുവികളുമായാണ് ബെൻസിന്റെ മത്സരം.

More from DriveSpark

Article Published On: Monday, December 4, 2023, 13:00 [IST]
English summary
Bollywood actress gauahar khan bought new mercedes benz gle details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X