അർബാസ് ഖാൻ്റെ മുൻ കാമുകി, ഇൻസ്റ്റാഗ്രാമിൽ 1.6 മില്യൺ ഫോളോവേഴ്സ്, ബെൻസിൽ കയറുന്ന സുന്ദരിയെ കണ്ടോ

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾ. 75.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോള്‍, 76.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന 220d 4MATIC ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യയില്‍ വാങ്ങാനാവുക. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിലെ ഓണ്‍-റോഡ് വില. അതേസമയം ഡീസലാണെങ്കില്‍ 92.99 ലക്ഷവും ഓണ്‍-റോഡ് വിലയായി മുടക്കണം. GLC 300 വേരിയന്റിന് 254 bhp പവറും 400 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ബെൻസ് ഉടമയായ സെലിബ്രിറ്റി ജോർജിയ ആൻഡ്രിയാനിയാണ്. ഇറ്റലിയിൽ ജനിച്ചു വളർന്ന താരം ബോളിവുഡിലെ പ്രിയപ്പെട്ട നടിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ അർബാസ് ഖാനുമായി താരം പ്രണയത്തിലായിരുന്നു. അങ്ങനെയാണ് താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

1 6

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മെർസിഡീസ് ബെൻസിന്റെ എസ്‌യുവി കൂടിയാണ് GLC എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ ഏറ്റവും പുതിയ തലമുറ ആവർത്തനം കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. ഏതൊരു ബെൻസ് കാറും സമൃദ്ധിയുടേയും ആഡംബരത്തിൻ്റെയും പ്രതീകമാണെന്ന് നമുക്കറിയാം. അത്തരത്തിൽ എല്ലാ ലക്ഷ്വറി ഫീച്ചറുകളാലും സമ്പന്നമാണ് താരത്തിൻ്റെ GLC എസ്‌യുവിയും.

MBUX മൾട്ടിമീഡിയ സിസ്റ്റം, വോയ്‌സ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും ലംബർ സപ്പോർട്ടും ഇലക്‌ട്രോണിക് അഡ്ജസ്റ്റ്മെന്റുമുള്ള ഫ്രണ്ട് സീറ്റുകൾ, വിവിധ ഡ്രൈവ് മോഡുകൾ, മെർസിഡീസ് മീ കണക്റ്റ്, 64-നിറമുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ബർമെസ്റ്ററിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റോളർ സൺബ്ലൈൻഡ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ എന്നിവ പോലുള്ള മോഹിപ്പിക്കുന്ന ഫീച്ചറുകളെല്ലാം ബെൻസ് GLC എസ്‌യുവിയിലുണ്ട്.

GLC 220d പതിപ്പിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 194 bhp പവറിൽ പരമാവധി 440 Nm torque വരെയും നൽകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. അത് 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ എഞ്ചിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്.

സംയോജിത സ്റ്റാർട്ടർ ജനറേറ്റർ കൊണ്ടുവരുന്ന ഈ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവും. അതേസമയം എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്.

1 6

കാഴ്ച്ചയിൽ ആയാലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്. വലിയ ഗ്രിൽ, റീഡിസൈൻ ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിൽ ബ്ലാക്ക്ഡ്-ഔട്ട് ബാറുള്ള എൽഇഡി ടെയിൽലൈറ്റുകൾ, കൂറ്റൻ അലോയ് വീലുകൾ എന്നിവയെല്ലാം വണ്ടിയെ കിടിലമാക്കുന്നുണ്ട്. തുടക്കത്തിൽ പറഞ്ഞത് പോലെ മെർസിഡീസ് ബെൻസ് മോഡലുകൾക്ക് നിറയെ ആരാധകരാണ് സിനിമ രംഗത്തുളളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 3, 2025, 19:55 [IST]
English summary
Bollywood actress giorgia andriani spotted in mercedes benz glc viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X