ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി പ്രമുഖ നടി! എന്തിനുള്ള പുറപ്പാടെന്ന് ആരാധകര്‍

ഇന്ത്യയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഗുല്‍ പനാഗ്. ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായ ഗുല്‍ പനാഗ് അടുത്തിടെ ഹിറ്റായ ചില വെബ്‌സീരീസുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. അഭിനേത്രി എന്നതിലുപരി മോഡല്‍, സംരംഭക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലയിലും തിളങ്ങിയിരുന്നു. എന്നാല്‍ മറ്റ് പല നടിമാരെയും അപേക്ഷിച്ച് അവരെ വ്യത്യസ്തമാക്കുന്ന കാര്യം നടിയുടെ തീവ്രമായ വാഹന പ്രേമിമാണ്.

വാഹനങ്ങളോട് പ്രത്യേകിച്ച് കാറുകളോട് അമിതമായ സ്‌നേഹമാണ് ഗുല്‍ പനാഗിന്. ഇഷ്ട വാഹനങ്ങളില്‍ റോഡ് ട്രിപ്പ് പോകുന്നതാണ് ഗുല്‍ പനാഗിന്റെ ഇഷ്ട വിനോദങ്ങളില്‍ ഒന്ന്. പ്രത്യേകിച്ച് സാഹസിക യാത്രകളുടെയും ഓഫ് ട്രിപ്പുകളുടെ കാര്യത്തിലും ഗുല്‍ പനാഗിന് വളരെ താല്‍പ്പര്യമുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവേ സ്വന്തമായുള്ള ഏക ബോളിവുഡ് നടി ഗുല്‍ പനാഗ് ആയിരിക്കും.
ഈ സാഹചര്യത്തിലാണ് ഗുല്‍ പനാഗ് ഇപ്പോള്‍ ഒരു പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ വാങ്ങിയതായി വാര്‍ത്തകള്‍ വരുന്നത്.

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി പ്രമുഖ നടി! എന്തിനുള്ള പുറപ്പാടെന്ന് ആരാധകര്‍

ഒരുപാട് കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ള സിനിമ നടി ഇലക്ട്രിക് ത്രീവീലര്‍ വാങ്ങിയത് എന്തിനായിരിക്കും എന്നായിരിക്കും ഇപ്പോള്‍ ആരാധകര്‍ ചിന്തിക്കുന്നത്. മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഓട്ടോ റിക്ഷയാണ് ഗുല്‍ പനാഗ് സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ത്രീ വീലറാണിത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം പ്രചാരം നേടുകയാണ്. കാര്‍ പോലുള്ള യാത്രാ വാഹന വിഭാഗത്തില്‍ മാത്രമല്ല, ഓട്ടോറിക്ഷകള്‍ പോലുള്ള വാണിജ്യ വാഹന വിഭാഗത്തിലും നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ തുടര്‍ച്ചയായി വിപണിയില്‍ എത്തുന്നുണ്ട്.

വാണിജ്യ വാഹന വിഭാഗത്തില്‍, വിവിധ മുന്‍നിര കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതിനായി ശ്രദ്ധിക്കുന്നുണ്ട്. അതില്‍ മുമ്പന്‍മാരാണ് മഹീന്ദ്ര. കമ്പനി ഈ വര്‍ഷമാണ് പുതിയ സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചരക്കുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് ഓട്ടോറിക്ഷയാണിത്. മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോ റിക്ഷ നിലവില്‍ 3.50 ലക്ഷം മുതല്‍ 3.80 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ വിലയിലാണ് വില്‍ക്കുന്നത്.

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി പ്രമുഖ നടി! എന്തിനുള്ള പുറപ്പാടെന്ന് ആരാധകര്‍

10.24 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് കരുത്തേകുന്നത്. 12 kW ഇലക്ട്രിക് മോട്ടോറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷ ആണെങ്കിലും കുത്തനെയുള്ള റോഡുകളില്‍ അനായാസം ഇത് കയറിപ്പോകും. കാരണം അതിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് 50 Nm ആണ്. ഈ ഇലക്ട്രിക് ഓട്ടോറിക്ഷക്ക് പൂര്‍ണമായും ചാര്‍ജില്‍ 153 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതിലും കുറവായിരിക്കും യഥാര്‍ത്ഥ റോഡ് സാഹചര്യത്തിലെ റേഞ്ച്.

അതിനാല്‍ പ്രായോഗിക ഉപയോഗത്തില്‍ കുറഞ്ഞത് 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ഈ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഉയര്‍ന്ന വേഗത. ഡെലിവറി വാന്‍ ബോഡി, പിക്ക്-അപ്പ് സ്‌റ്റൈല്‍ ബോഡി ഓപ്ഷനുകളില്‍ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷ ലഭ്യമാണ്. ഇതില്‍ ഗുല്‍ പനാഗ് തിരഞ്ഞെടുത്തിരിക്കുന്നത് പിക്ക് അപ്പ് സ്‌റ്റൈല്‍ ബോഡി മോഡലാണ്.

നിലവില്‍ വിപണിയില്‍ ലഭ്യമായ ഡീസല്‍, CNG ഓട്ടോറിക്ഷകള്‍ക്ക് മികച്ച ബദലാണ് മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോ റിക്ഷ. ഐസിഇ എഞ്ചിന്‍ ഘടിപ്പിച്ച മോഡലുകളെ അപേക്ഷിച്ച് മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് മെയിന്റനന്‍സ്, റണ്ണിംഗ് ചെലവുകള്‍ വളരെ കുറവാണ് എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ ഇതിനകം സൂചിപ്പിച്ചതുപോലെ ഗുല്‍ പനാഗ് നല്ലൊരു കാര്‍ പ്രേമിയാണ്. അവരുടെ ഗരാജില്‍ നിരവധി മികച്ച ബൈക്കുകളും കാറുകളും ഉണ്ട്. അതിനാല്‍ തന്റെ അതുല്യമായ വാഹന ശേഖരം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഈ ഇലക്ട്രിക് ഓട്ടോ റിക്ഷ വാങ്ങിയതെന്ന് പറയപ്പെടുന്നു.

എന്നാല്‍ നടിയുടെ നീക്കം ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് നടിയുടെ വാഹന ശേഖരത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമല്ല എന്നതും ശ്രദ്ധിക്കണം. നേരത്തെ ഒരു മഹീന്ദ്ര E2o ഇലക്ട്രിക് കാറും അവര്‍ സ്വന്തമാക്കിയിരുന്നു. 2013-ല്‍ മഹീന്ദ്ര പുറത്തിറക്കിയ ഒരു ചെറു സിറ്റി കാര്‍ ആണിത്. അവരുടെ പിറന്നാളിന് ഭര്‍ത്താവ് സമ്മാനിച്ചതായിരുന്നു കാര്‍. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗുല്‍ പനാഗ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പായ സണ്‍ഫ്യുവല്‍ ഇലക്ട്രിക്കിന്റെ സഹ-സ്ഥാപക കൂടിയാണ്. ഇതിനുപുറമെ പുതുതലമുറ മഹീന്ദ്ര ഥാര്‍, മഹീന്ദ്ര അള്‍ടുറാസ് G4 എന്നീ കാറുകളും ബിഎംഡബ്ല്യു F650 ഫണ്ടുറോ, ട്രയംഫ് ബോണവില്‍ T120, ജാവ 42 തുടങ്ങിയ വാഹനങ്ങള്‍ ഗുല്‍ പനാഗിന്റെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Thursday, December 29, 2022, 17:00 [IST]
English summary
Bollywood actress gul panag took delivery of a brand new electric auto rickshaw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X