ഇവിയോടൊപ്പം സുന്ദരിയായി ജാൻവി കപ്പൂർ; വീഡിയോ വൈറൽ

ബോളിവുഡ് നടീനടൻമാരുടെ വാഹനങ്ങളോടുളള കമ്പത്തെ കുറിച്ച് നമ്മൾ ഒരുപാട് ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി ജാൻവി കപ്പൂർ എംജിയുടെ പുതിയ ഇവിയായ കൊമറ്റിൽ യാത്ര ചെയ്യുന്നതാണ്. എം‌ജി ഇന്ത്യ ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും പോസ്റ്റ് ചെയ്ത എക്‌സ്‌ക്ലൂസീവ് പ്രൊമോഷണൽ വീഡിയോയിൽ കൊമറ്റ് ഇവി ഡ്രൈവ് ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷം നടിയിൽ കാണാനുണ്ട്.

2023 മെയ് മാസത്തിൽ ആരംഭിച്ചതാണ് എംജി കൊമറ്റ് ഇവിയുടെ ബുക്കിങ്ങുകൾ, മെയ്, ജൂൺ മാസങ്ങളിലെ വിൽപ്പന കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വളരെ മികച്ച ഡിസൈനും യാത്രാസൗകര്യവും ഉള്ള ഒരു സിറ്റി റൺ എബൗട്ടായിട്ടാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവാക്കൾക്കിടയിൽ ജാൻവി കപൂറിനുളള സ്വാധീനമാണ് എംജി മോട്ടോർ ഇന്ത്യ ഇത്തരത്തിലൊരു വീഡിയോ പുറത്തിറക്കാൻ കാരണം.

ഇവിയോടൊപ്പം സുന്ദരിയായി ജാൻവി കപ്പൂർ; വീഡിയോ വൈറൽ

മാർ ആൻഡ് മിസിസ് മഹി, ബവാൽ, ബഡേ മിയാൻ ചോട്ടെ മിയാൻ, ഉലജ് എന്നിവയാണ് 2023ൽ ജാൻവി കപൂറിന്റെ വരാനിരിക്കുന്ന സിനിമകൾ. എംജി കൊമറ്റിലേക്ക് വരുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ഇവിയെന്ന പട്ടവും കൊണ്ടാണ് കോമെറ്റ് ഇവി ഏപ്രിലില്‍ വിപണി ഭരിക്കാന്‍ എത്തിയത്. 7.98 ലക്ഷം രൂപയായിരുന്നു ഇതിന് ആമുഖ എക്‌സ്‌ഷോറൂം വിലയിട്ടിരുന്നത്.

രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്.

ഇവിയോടൊപ്പം സുന്ദരിയായി ജാൻവി കപ്പൂർ; വീഡിയോ വൈറൽ

എംജി കോമറ്റ് EV യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 mm നീളവും 1,505 mm വീതിയും 1,613 mm ഉയരവും 2,010 mm വീല്‍ബേസും ഉണ്ട്. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ വിറ്റിരുന്ന ടാറ്റ നാനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, എംജി കോമറ്റ് ഇവിക്ക് 125 mm നീളവും 220 mm വീല്‍ബേസും കുറവാണ്. അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് എംജി കോമെറ്റ് ഇവി വാഗ്ദാനം ചെയ്യുന്നത്.

കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക് റൂഫുള്ള കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് റൂഫുള്ള ആപ്പിള്‍ ഗ്രീന്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ നിന്ന് കോമറ്റ് ഇവി തിരഞ്ഞെടുക്കാം. കോമറ്റ് EV-യ്ക്കൊപ്പം 250+ കസ്റ്റമൈസേഷന്‍ പായ്ക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്ന കാര്യമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്.

രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള കോമെറ്റിന് റോഡ് പ്രസന്‍സും കുറവാണെന്ന് ചിലര്‍ കുറ്റം പറയുമെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ വേറെ ലെവലാണ് കുഞ്ഞന്‍ ഇവി. എംജി കോമെറ്റ് ഇവിയുടെ പവര്‍ട്രെയിന്‍ റേഞ്ച് വിവരങ്ങള്‍ നോക്കുമ്പോള്‍ ഇതില്‍ 17.3 KWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ എംജി കോമെറ്റ് ഇവി 230 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

എംജി കോമെറ്റിന് തുടിപ്പേകുന്ന സിംഗിള്‍ PMS മോട്ടോര്‍ 41.4 bhp പവറും 110 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 5 മണിക്കൂറില്‍ 10-80 ശതമാനം ചാര്‍ജാകും. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് എംജി കോമറ്റ് ഇവി പായ്ക്ക് ചെയ്യുന്നത്.

മാനുവല്‍ എസി, ആപ്പിള്‍ ഐപോഡ് പോലെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഡിജിറ്റല്‍ കീ, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും എംജി യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. 11,000 രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ബുക്കിംഗ് തുക. മെയ് 22 മുതല്‍ അള്‍ട്ര കോംപാക്ട് ഇവിയുടെ ഡെലിവറി ആരംഭിച്ചിരുന്നു.

More from DriveSpark

Article Published On: Sunday, July 2, 2023, 12:00 [IST]
English summary
Bollywood actress janhvi kapoor drives mg comet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X