കോടികളുടെ ഹൈബ്രിഡ് കാറിൽ വന്നിറങ്ങിയ അപ്സരസിനെ കണ്ടോ; വൈറൽ വീഡിയോ കാണാം

ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന സെലിബ്രിറ്റികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. പ്രത്യേകിച്ച് നടിമാർ വന്നിറങ്ങുന്നത് കാണാന പലർക്കും ഇഷ്ടമാണ്. ബോളിവുഡിലെ അപ്സരസ് എന്ന വിശേഷിപ്പിക്കാവുന്ന നടിയാണ് ശ്രീവിദ്യയുടെ മകൾ ജാൻവി കപൂർ. അടുത്തിടെ താരം ലെക്സസ് എംപിവിയിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ എംപിവിയാണ് ലെക്സസ് LM 350h. 4, 7 സീറ്റർ പതിപ്പുകളിൽ വരുന്ന വാഹനത്തിന് 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഫോഗ് ലാമ്പുകൾക്കായി വെർട്ടിക്കൽ ഹൗസിംഗുകളുള്ള വലിയ വിൻഡ്‌സ്‌ക്രീനും എംപിവിയുടെ ഹൈലൈറ്റാണ്. വശങ്ങളിലേക്ക് നോക്കിയാൽ ലെക്‌സസിന്റെ എംപിവിയിലെ വലിയ ഗ്ലാസ് ഹൗസാണ് ആദ്യം കണ്ണിൽ പെടുക. കൂടാതെ ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോറുകളും ആഡംബര എംപിവിയുടെ മാറ്റുകൂട്ടുന്നുണ്ട്. പിൻഭാഗത്ത് ലെക്‌സസ് അക്ഷരങ്ങളോടുകൂടിയ പൂർണ വീതിയിൽ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളാണ് എറിച്ചുനിൽക്കുന്നത്.

മോഡലിന് മൊത്തത്തിൽ 5,130 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,945 മില്ലീമീറ്റർ ഉയരവുമാണുള്ളതും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ LM എംപിവിക്ക് ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, അംബർല ഹോൾഡർ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ് പോലുള്ള സംവിധാനങ്ങളെല്ലാം ലഭിക്കും.

ലെക്‌സസ് LM 350h അൾട്രാ ലക്ഷ്വറി എംപിവിയുടെ 4-സീറ്റർ പതിപ്പിന് 23-സ്പീക്കർ ഓഡിയോ സിസ്റ്റവുമായി ജോടിയാക്കിയ 48 ഇഞ്ച് ഡിസ്‌പ്ലേയും ഡ്രൈവർ, റിയർ കമ്പാർട്ടുമെൻ്റും തമ്മിലുള്ള പാർട്ടീഷനും വരെ ലഭിക്കുന്നുണ്ട്. ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് പോലുള്ള ഗംഭീര സേഫ്റ്റി ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.

ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റോടുകൂടിയ ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ലെക്‌സസ് തങ്ങളുടെ ADAS സംവിധാനത്തിൽ ഒരുക്കിയിരിക്കുന്നത്. 2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് LM 350h എംപിവിയുടെ ഹൃദയം.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവും. eCVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ലെക്‌സസ് ആഡംബര എംപിവിക്ക് 19 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ട വെൽഫയറിൻ്റെ അതേ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൾകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെയാണ് കാറുകളുടെ കാര്യത്തിലും താരം മുടക്കുന്നത് കോടികളാണ്. ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കിയിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 17, 2025, 14:21 [IST]
English summary
Bollywood actress janhvi kapoor spotted in lexus lm 350h viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X