ഒറ്റയ്ക്ക് 250 കോടിയുടെ ആസ്തി, ഭര്‍ത്താവ് കോടീശ്വരനായ നടന്‍! എന്നാലും 2 കാര്‍ ധാരാളമെന്ന് താരറാണി

ദില്‍വാലോ ദുല്‍ഹനിയാ ലേ ജായേഗോ എന്ന ഒറ്റ ചിത്രം മതി ഇന്ത്യക്കാര്‍ക്ക് കാജോള്‍ എന്ന നടിയെ ഓര്‍മിക്കാന്‍. 1992-ല്‍ ആരംഭിച്ച അഭിനയ കരിയറില്‍ ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ പുരസ്‌കാരങ്ങള്‍ നടി സ്വന്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാനും കാജോള്‍ ഒന്നിച്ച ചിത്രങ്ങള്‍ 1990-കളില്‍ ബോളിവുഡ് കൊണ്ടാടിയിരുന്നു. പ്രശസ്ത നടന്‍ അജയ് ദേവ്ഗണിനെയാണ് കാജോള്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഈ മാസം 50-ാം ജന്മദിനം ആഘോഷിച്ച കാജോള്‍ തന്റെ പ്രായത്തിന് അനുസരിച്ച വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറസാന്നിധ്യമാകുന്നുണ്ട്. സിനിമക്ക് നല്‍കിയ സംഭാവന പരിഗണിച്ച് ഭാരത സര്‍ക്കാര്‍ കാജോളിനെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

സ്വന്തമായി 250 കോടി രൂപയിലധികം ആസ്തിയുണ്ടെങ്കിലും മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാജോളിന് വിരലില്‍ എണ്ണാവുന്ന കാറുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ അങ്ങനെയല്ല കേട്ടോ. ഭര്‍ത്താവ് അജയ് ദേവ്ഗണിന്റെ ഗരാജുമായി താരതമ്യം ചെയ്യുമ്പോള്‍ കജോളിന്റെ കാര്‍ ശേഖരം ചെറുതാണ്. എണ്ണം കുറവാണെങ്കില്‍ അവ ഓരോന്നും അതിന്റെ ഗുണനിലവാരത്തിലും പ്രകടനത്തിലും വേറിട്ടുനില്‍ക്കുന്നു. ബോളിവുഡ് താരറാണിയുടെ ഗരാജിലുള്ള രണ്ട് കാറുകള്‍ ഏതൊക്കെയാണെന്ന് ചുവടെ വിശദമായി വായിക്കാം.

kajol bmw x7

ബിഎംഡബ്ല്യു X7 M സ്‌പോര്‍ട്: കജോളിന്റെ ഗരാജിലുള്ള ഏറ്റവും മുന്തിയ ഇനം ആഡംബര കാറാണ് ബിഎംഡബ്ല്യു X7 M സ്‌പോര്‍ട്. ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡിന്റെ മുന്‍നിര എസ്‌യുവിയായ ഇത് പെര്‍ഫോമന്‍സിന്റെയും ആഡംബര ഫീച്ചറുകളുടെയും കാര്യത്തില്‍ പേരെടുത്തതാണ്. ആധുനിക ഡിസൈനിനൊപ്പം യാത്രക്കാരുടെ സുഖത്തിനും സൗകര്യത്തിനുമായി അസംഖ്യം ടെക്, കണക്റ്റിവിറ്റി, കംഫര്‍ട്ട് ഫീച്ചറുകള്‍ ഈ കാറില്‍ വരുന്നു.

375 bhp പവറും 520 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. വെറും 5.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ആഡംബര വാഹനത്തിന് കഴിയും. 1.30 കോടി രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില.

kajol bmw i7

ബിഎംഡബ്ല്യു i7: ബോളിവുഡ് താരത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാറും ജര്‍മനാണ്. ബിഎംഡബ്ല്യു i7 ലക്ഷ്വറി ഇലക്ട്രിക് സെഡാന്‍ നടി അടുത്തിടെയാണ് സ്വന്തമാക്കിയത്. ഈ കാറില്‍ കാജോളും അജയ് ദേവ്ഗണും സഞ്ചരിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്.

ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്താല്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 544 bhp പവറും 745 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്ത് പകരുന്നത്. ബിഎംഡബ്ല്യുവിന്റെ ഫ്‌ലാഗ്ഷിപ്പ് ഇവിയുടെ വില 2.03 കോടി രൂപക്ക് മുകളിലാണ്. കാജോള്‍ സ്വന്തമാക്കിയ പ്രധാനപ്പെട്ട കാറുകളാണ് മുകളില്‍ പരാമര്‍ശിച്ചത്. എന്നാല്‍ നടിയുടെ ഭര്‍ത്താവായ അജയ് ദേവ്ഗണിന്റെ കാര്‍ ശേഖരം കുറച്ച് കൂടി ഗംഭീരമാണ്.

മെര്‍സിഡീസ്-ബെന്‍സ് S 450, മെര്‍സിഡീസ് മെയ്ബാക്ക് GLS 600, റോള്‍സ് റോയ്‌സ് കലിനന്‍ പോലുള്ള ആഡംബര കാറുകള്‍ അജയ് ദേവ്ഗണിന് സ്വന്തമായുണ്ട്. മറ്റ് ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പോലെ ഒരു വണ്ടിപ്രാന്തനാണ് അജയ് ദേവ്ഗണും. ബോളിവുഡിലെ പുതിയ തലമുറവയില്‍ പെട്ട നടിമാരും വാഹന പ്രേമികളാണ്. ഓരോ ദിവസവും അവര്‍ കോടികള്‍ വിലമതിക്കുന്ന കാറുകള്‍ വാങ്ങുന്നതിന്റെ വാര്‍ത്തകള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാറുണ്ട്.

എന്നാല്‍ ന്യൂ ജെന്‍ ബോളിവുഡ് സുന്ദരിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സിമ്പിളായ കാര്‍ കളക്ഷന്‍ മാത്രമാണ് കാജോളിന് ഉള്ളത്. സ്വന്തമായുള്ള കാറുകള്‍ വേറെ ലെവലാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അഭിനയത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായ കാജോള്‍ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. വിധവകള്‍ക്കും നിരാലംബരായ കുട്ടികള്‍ക്കും വേണ്ടി സജീവമായി ഇടപെടുന്ന നടി കൂടിയാണ് കാജോള്‍.

More from DriveSpark

Article Published On: Sunday, August 18, 2024, 15:01 [IST]
English summary
Bollywood actress kajol car collection includes bmw x7 m sport and bmw i7
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X