Just In
- 59 min ago
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- 2 hrs ago
കുറച്ച് എക്സ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി
- 3 hrs ago
എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- 6 hrs ago
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
Don't Miss
- Movies
അമ്മയുടെ മാല വിറ്റാണ് വിവാഹ മോചന കേസ് നടത്തിയത്; ആദ്യ വിവാഹത്തെക്കുറിച്ച് മഞ്ജു പിള്ള
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- News
ശരത് കുമാറിന്റെ പുതിയ നീക്കം അപ്രതീക്ഷിതം!! കവിതയുമായി ചര്‍ച്ച... ബിആര്‍എസിലേക്ക് മാറിയേക്കും
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Sports
ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
യെവൻ പുലിയാണ്; കജോളിൻ്റെ യാത്രകളിൽ ഇനി ഇവനുണ്ടാകും
ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ വിലകൂടിയ കാറുകളും ബൈക്കുകളും എല്ലാം നിരവധി തവണ വാർത്ത ചെയ്തിട്ടുണ്ട്. പുതിയതായി നടി കജോൾ തന്റെ വിലകൂടിയ ആഡംബര എസ്‌യുവിയുമായി മുംബൈയിൽ എത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ബിഎംഡബ്ല്യു X7 എസ്‌യുവിയിലാണ് നടി സിനിമാ പ്രമോഷനായി എത്തിയത്. BMW X7 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 1.78 കോടി രൂപയാണ്.
സാധാരണഗതിയിൽ സെലിബ്രിറ്റികൾ അവരുടെ വിലകൂടിയ കാറുകളിൽ എയർപോർട്ടിൽ എത്തുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ വരാനിരിക്കുന്ന ചിത്രമായ സലാം വെങ്കിയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിലെ അന്ധേരിയിലാണ് നടി എത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ലക്ഷ്വറി എസ്‌യുവി ഒന്നിലധികം കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. അതായത്, ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ടെറ ബ്രൗണ്‍, ഫൈറ്റോണിക് ബ്ലൂ, ആര്‍ട്ടിക് ഗ്രേ ബ്രില്ലിയന്‍ ഇഫക്റ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
എസ്‌യുവിക്ക് ആഡംബര സവിശേഷതകളും സുഷിരങ്ങളുള്ള ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഉള്ള ഒരു പ്രീമിയം ക്യാബിനാണ് ലഭിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്‌യുവിക്ക് ഒരു ബില്‍റ്റ്-ഇന്‍ ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ (HUD) ഉള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിക്കുന്നു.കൂടാതെ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ റോളില്‍ രണ്ടാമത്തെ 12.3 ഇഞ്ച് സ്‌ക്രീനുമുണ്ട്. വാഹനത്തിന് ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണ് ലഭിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി ഒരു നൂതന iDrive ഇന്റര്‍ഫേസും കൂടുതല്‍ കണക്റ്റഡ് ടെക്‌നോളജിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ബിഎംഡബ്ല്യു X7-ന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ സംസാരിക്കുമ്പോള്‍ ഇതിന് ജെസ്റ്റര്‍ കണ്‍ട്രോള്‍ ലഭിക്കുന്നു. വോളിയം നിയന്ത്രണവും മറ്റ് പ്രവര്‍ത്തനങ്ങളും പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ഒരു ആംഗ്യ രീതി ഉപയോഗിക്കാം.നിങ്ങള്‍ക്ക് ലെയ്ന്‍ മോണിറ്ററിംഗ്, സെല്‍ഫ്-ലെവലിംഗ് അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ഈ വാഹനത്തില്‍ ലഭിക്കും. ബിഎംഡബ്ല്യു X7 ഇരട്ട ടര്‍ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്.
എഞ്ചിന്‍ കണക്കുകള്‍ നോക്കുമ്പോള്‍ ഈ യൂണിറ്റ് പരമാവധി 335 bhp കരുത്തും 450 Nm-ന്റെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എസ്‌യുവിയുടെ നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.സുരക്ഷയുടെ കാര്യത്തില്‍, വാഹനത്തിന് ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് പാരലല്‍ പാര്‍ക്കിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും ലഭിക്കുന്നുണ്ട്. പോയ വര്‍ഷം X7-നായി ബിഎംഡബ്ല്യു ഒരു പരിമിത പതിപ്പായി ഡാര്‍ക്ക് ഷാഡോ എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ മുന്‍നിര എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് M പെര്‍ഫോമന്‍സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് CBU യൂണിറ്റായിട്ടാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 500 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമായത്. നിരവധി മാറ്റങ്ങളോടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിനെയാകും ഇന്ത്യയിലും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുക.2023 X7 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുന്‍ഗാമിയേക്കാള്‍ വിവിധ സുപ്രധാന മാറ്റങ്ങള്‍ അവതരിപ്പിക്കും. അതേസമയം, X7-നൊപ്പം പുതുക്കിയ M340i xDrive, പുതിയ XM എന്നിവയും ബിഎംഡബ്ല്യു അവതരിപ്പിക്കും. ഈ മിഡ്-ലൈഫ് X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ പുറംഭാഗത്ത് സമൂലമായ മാറ്റങ്ങള്‍ നിര്‍മാതാക്കള്‍ കൊണ്ടുവരുന്നു. എന്തായാലും വാഹന വിപണിയും X7 പ്രേമികളും വാഹനത്തിൻ്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ്.
ഡിസൈന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് X7 മോഡലില്‍ നിന്നും 50 ജഹ്രെ M എഡിഷനുകളെ വ്യത്യസ്തമാക്കുന്നതിന് കുറച്ച് കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. മിനറല്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ സ്വന്തമാക്കാന്‍ സാധിക്കും. മറ്റ് മാറ്റങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് കിഡ്നി ഗ്രില്ലും ഗ്ലോസ് ബ്ലാക്ക് ഫിനിഷ്ഡ് ബ്രേക്ക് കാലിപ്പറുകളുള്ള 21 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഉള്‍പ്പെടുന്നുണ്ട്.
അടുത്തിടെയാണ് X7 40i M സ്‌പോര്‍ട്ട് 50 ജഹ്രെ M എഡിഷന്‍ മോഡല്‍ ബിഎംഡബ്യു ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 1.21 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ M ഡിവിഷന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് 50 ജഹ്രെ M എഡിഷനുകള്‍ എന്ന പേരില്‍ ഏതാനും മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍, പുതിയ ബിഎംഡബ്ല്യു X7 ഇന്ത്യന്‍ വിപണിയില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെര്‍സിഡീസ് ബെന്‍സ് GLS, ഓഡി Q8, പോര്‍ഷെ കയെന്‍ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.