യുവാക്കളുടെ ചങ്കിടിപ്പ് കൂട്ടി ഹോട്ട് ലുക്കിൽ കങ്കണ; XUV 7OO -യിൽ വന്നിറങ്ങുന്നത് കണ്ടോ
ബോളിവുഡ് സുന്ദരികളുടെ ഇഷ്ടവാഹനമാണ് മഹീന്ദ്രയുടെ കരുത്തനായ XUV 7OO. നടീനടൻമാരെല്ലാം വലിയ പ്രതിഫലം വാങ്ങുന്നവരാണെങ്കിലും ചിലർ ലളിത ജീവിതം നയിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ബ്രാൻഡുകളാണ് ഉപയോഗിക്കുന്നത്, അതിൽ പ്രധാനമാണ് ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ മഹീന്ദ്രയുടെ XUV 7OO. XUV700 രണ്ട് കരുത്തുറ്റ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. 200 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമാണ് ഓഫറിലുള്ളത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി കങ്കണ ശർമ്മ എസ്‌യുവിയിൽ വന്നിറങ്ങുന്നതാണ്. ഏതൊരു വ്യക്തിയും നോക്കി പോകുന്ന തരത്തിലാണ് താരത്തിൻ്റെ വസ്ത്രധാരണം. മുംബൈയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് താരം ഹോട്ട് ലുക്കിൽ വന്നിറങ്ങിയിരിക്കുന്നത്. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ADAS സ്യൂട്ടാണ് എസ്‌യുവിയില്‍ വരുന്നത്.
ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി വ്യൂ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാഹനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. 5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ കാര്‍ വാങ്ങാവുന്നതാണ്. ഫാമിലി കാര്‍ അന്വേഷിക്കുന്നവര്‍ക്കും സ്‌റ്റൈലിഷും ശക്തവുമായ എസ്‌യുവിക്കായി തിരയുന്നവര്‍ക്കും അനുയോജ്യമായ ചോയ്‌സാണ് മഹീന്ദ്ര XUV700.
ബേസ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില വരുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 26.04 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. മഹീന്ദ്ര XUV700 അതിന്റെ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, നൂതന സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യന്‍ വാഹന വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തി. 2021 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് XUV700.

സ്റ്റൈലിഷ് ഡിസൈന്‍, ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ കാറിലേക്ക് അടുപ്പിച്ചു. ഇപ്പോള്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 2,00,000 യൂണിറ്റുകളുടെ ശ്രദ്ധേയമായ വില്‍പ്പന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ഈ ജനപ്രിയന്‍. ഓരോ മാസവും എസ്‌യുവി ശരാശരി 5,722 യൂണിറ്റ് വില്‍പ്പനയാണ് ഈ കാര്‍ നേടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








