റേഞ്ച് റോവർ വോഗിൽ സൂപ്പർ താര സഹോദരിമാർ; വീഡിയോ കാണാം
ബോളിവുഡ് നടിയായ മലൈക അറോറയും അത് പോലെ തന്നെ താരത്തിൻ്റെ സഹോദരിയായ അമൃത അറോറയും ആഡംബര കാർ കളക്ഷനിൽ കമ്പമുളളവരാണ്. താരങ്ങൾ രണ്ട് പേരും പുതിയ റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ഒരു പോലെ തന്നെയുളള രണ്ട് കാറുകളാണ് ഇരുവരും ഉപയോഗിക്കുന്നത്. രണ്ട് പേരും ഒരു ചടങ്ങിൽ വാഹനത്തിൽ നിന്ന് ഇറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
2017 ൽ ഒരു അപകടത്തിന് ശേഷം മലൈക അറോറ തൻ്റെ റേഞ്ച് റോവർ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, എന്നാൽ ഇപ്പോൾ രണ്ട് പേരും പുത്തൻ തലമുറയിലേക്ക് അപ്ഗ്രേഡ് ചെയ്തുവെന്നാണ് തോന്നുന്നത്. ടോപ്പ് എൻഡ് മോഡലിന് 2.39 കോടി രൂപ മുതൽ 4.17 കോടി രൂപയാണ് എക്സ്ഷോറൂം വില. മുൻനിര റേഞ്ച് റോവർ എസ്‌യുവിക്ക് 2.39 കോടി മുതൽ 4.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 3.0 വോഗ് എന്ന് വിളിക്കപ്പെടുന്ന എസ്‌യുവിയുടെ ലോംഗ് വീൽബേസ് പതിപ്പിന് 3 ലിറ്റർ, വി6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 258 bhp പവറും 600 nm പീക്ക് ടോർക്കും നൽകുന്നു.

ഒരു ഓൾ വീൽ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിലുളളത് അത് കൊണ്ട് തന്നെ വാഹനം സഞ്ചരിക്കുന്ന ഭൂപ്രദേശത്തെ ആശ്രയിച്ച് ചക്രങ്ങൾക്ക് ടോർക്ക് വ്യത്യാസപ്പെടുന്ന ടെറൈൻ റെസ്‌പോൺസും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. റേഞ്ച് റോവർ വോഗിന് എട്ട് സ്പീഡ്, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്, ഇത് വളരെ എളുപ്പവും വേഗത്തിലുള്ളതുമായ ഗിയർ ഷിഫ്റ്റിംഗിന് പേരുകേട്ട ZF ൽ നിന്ന് കടം കൊണ്ടതാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്.
4.4 ലിറ്റർ V8 രൂപത്തിൽ കൂടുതൽ ശക്തമായ ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 440 Bhp പീക്ക് പവറും 700 Nm പീക്ക് ടോർക്കും നൽകുന്നു. എസ്‌യുവിയുടെ പെട്രോൾ എഞ്ചിനുകളിൽ 335 ബിഎച്ച്പി-450 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റർ-വി6 സൂപ്പർചാർജ്ഡ് യൂണിറ്റും 543 ബിഎച്ച്പി-625 എൻഎം ഉള്ള 5 ലിറ്റർ-വി8 സൂപ്പർചാർജ്ഡ് യൂണിറ്റും ഉൾപ്പെടുന്നു. ഡീസൽ എഞ്ചിനുകളിലെ പോലെ, പെട്രോൾ മോഡലിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളും ഓൾ വീൽ ഡ്രൈവ് സിസ്റ്റങ്ങളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

അടുത്തിടെ ഇന്ത്യയിൽ റേഞ്ചർ റോവർ എസ്‌യുവികളുടെ വിൽപ്പന ആരംഭിച്ച കമ്പനി ദേ ഇപ്പോൾ ഡിഫെൻഡർ 130 വേരിയന്റുകളുടെ വിലയും ലാൻഡ് റോവർ വെളിപ്പെടുത്തിയിരിക്കുകയാണ്. 1.30 കോടി രൂപയുടെ എക്സ്ഷോറൂം വിലയുണ്ടേൽ ഈ ഭീമനെ വീട്ടിലെത്തിക്കാം. നിലവിൽ വിപണിയിലുള്ള ഡിഫെൻഡർ 110-നെ അപേക്ഷിച്ച് വാഹനത്തിന്‍റെ നീളത്തിലാണ് കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്. പോരാത്തതിന് എട്ട് സീറ്റർ ഓപ്ഷനിലാണ് വാഹനം അവതാരപ്പിറവി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും ദൈർഘ്യമേറിയ ആവർത്തനം രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുടനീളം HSE, X എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഡിഫെൻഡർ ശ്രേണിയിലെ ഏറ്റവും നീളമേറിയ എസ്‌യുവിക്ക് 5.3 മീറ്റർ നീളമാണുള്ളത്.
ഒന്നാം നിരയിൽ രണ്ട്, രണ്ട്, മൂന്ന് നിരകളിൽ മൂന്ന് എന്നിങ്ങനെ എട്ട് യാത്രക്കാർക്കാണ് ഡിഫെൻഡറിന്റെ വലിപ്പമേറിയ മോഡലിൽ സീറ്റിംഗ് ഒരിക്കിയിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിയാൽ 2291 ലിറ്റർ ലഗേജ് സ്പെയ്സ് കണ്ടെത്താനുമാവും. വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഡിഫെൻഡർ 130 പെട്രോൾ HSE പതിപ്പിന് 1.30 കോടി രൂപ, ഡിഫൻഡർ 130 പെട്രോൾ X മോഡലിന് 1.41 കോടി രൂപയും മുടക്കേണ്ടി വരും.
അതേസമയം ഡിഫൻഡർ 130 ഡീസൽ HSE വേരിയന്റിന് 1.30 കോടി രൂപ, ഡിഫൻഡർ 130 ഡീസൽ X-ന് 1.41 കോടി രൂപ എന്നിങ്ങനെയാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്. മെട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്മോക്ക്ഡ് ടെയിൽ ലൈറ്റുകൾ, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പൂർണ വലിപ്പമുള്ള സ്പെയർ വീൽ എന്നിവയാണ് ഡിസൈനിലെ പ്രധാന സവിശേഷതകൾ.
ഇന്റീരിയറിലേക്ക് കയറിയാൽ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, 11.4 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ കിടിലൻ ഫീച്ചറുകളാൽ 2023 ലാൻഡ് റോവർ ഡിഫൻഡർ 130 സമ്പന്നമാണ്. പുതിയ 130 വേരിയന്റിനും വലിയ പിവി പ്രോ ടച്ച്‌സ്‌ക്രീനും സസ്പെൻഷനും പുറമെ ഒരു ക്യാബിൻ എയർ പ്യൂരിഫയറും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.
ഇതിന്റെ കൂടെ ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, സറൗണ്ട് വ്യൂ ക്യാമറ, മെറിഡിയൻ സോഴ്‌സ് മ്യൂസിക് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, ആംറെസ്റ്റോടുകൂടിയ സെന്റർ കൺസോൾ, മെമ്മറി, ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകൾ എന്നിവയുള്ള 14-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ തുടങ്ങിയ സവിശേഷതകളും പുത്തൻ ഡിഫൻഡർ 130 വേരിയന്റിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡായി ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്ററുമായി വരുമ്പോൾ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിനെല്ലാം ജോടിയാക്കിയിരിക്കുന്നത്. നിലവിൽ ലക്ഷ്വറി വിഭാഗത്തിൽ ലാൻഡ് റോവർ മോഡലുകൾക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. സിനിമാ താരങ്ങളുൾപ്പടെയുള്ളയുള്ള സെലിബ്രിറ്റികളാണ് വാഹനത്തിന്റെ പ്രധാന ആവശ്യക്കാർ. കിടിലൻ സേഫ്റ്റിയും ഏതുകോണിലും കയറിചെല്ലാനുള്ള കഴിവുമാണ് ഇവരെ പ്രിയങ്കരമാക്കുന്നത്.


Click it and Unblock the Notifications








