സൺറൂഫിലൂടെ തലയിട്ട് രാഖി സാവന്തിൻ്റെ പോസിങ്ങ്; വീഡിയോ വൈറൽ
ബോളിവുഡ് സെലിബ്രിറ്റികളും പാപ്പരാസികളും തമ്മിലുള്ള ബന്ധം വളരെ ദൃഡമാണ്, കാരണം മറ്റൊന്നുമല്ല ഈ സെലിബ്രിറ്റികൾ എവിടെ പോയാലും എന്ത് ചെയ്താലും മണത്തറിയാൻ മിടുക്കരാണ് പാപ്പരാസികൾ. പാപ്പരാസികളുടെ സ്ഥിരം പ്രിയങ്കരിയായ ഒരു ബോളിവുഡ് താരമാണ് നടി രാഖി സാവന്ത്. പക്ഷേ ഇപ്പോൾ രാഖിക്ക് ആരാധകരെ സൺറൂഫിലൂടെ കൈവീശി കാണിച്ച് യാത്ര ചെയ്തതിന് പണി കിട്ടിയിരിക്കുകയാണ്.
രാഖി തന്റെ ബിഎംഡബ്ല്യു 5-സീരീസിന്റെ സൺറൂഫിൽ നിന്ന് പുറത്തേക്ക് വരുന്നതും ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. മുംബൈയിലെ ഏറ്റവും തിരക്കേറിയ റോഡിൽ ഇത്തരം പ്രവൃത്തികൾ നടത്തുമ്പോൾ തീർച്ചയായും പൊലീസിൻ്റെ ശ്രദ്ധയിൽപെടാതിരിക്കില്ല എന്ന് അറിയാമല്ലോ. എന്നിരുന്നാലും, നടിയുടെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ സംഭവസ്ഥലത്തെത്തിയ പട്രോളിംഗ് മുംബൈ പോലീസ് കാറിന്റെ ശ്രദ്ധ അവളുടെ പ്രവർത്തനങ്ങൾ പെട്ടെന്ന് ആകർഷിച്ചു.

പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെടുകയും പൊലീസിൻ്റെ അടുത്ത് എത്തിയ രാഖി തൻ്റെ ചിത്രങ്ങൾ ആരാധകർ എടുക്കുകയാണെന്നും താൻ അതിന് വേണ്ടി പോസ് ചെയ്യുകയായിരുന്നുവെന്നും അറിയിച്ചു. തുടർന്ന് ചിത്രങ്ങൾ എടുക്കാൻ രാഖിയെ അനുവദിക്കുകയും ചെയ്തു. സൺറൂഫിൽ നിന്ന് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് പൊലീസ് പെട്ടെന്ന് എത്തിയത്.
സത്യത്തിൽ വിദേശരാജ്യങ്ങളിലാണ് സൺറൂഫിൻ്റെ യഥാർത്ഥ ആവശ്യകത എന്ന് പറയുന്നത്, കാരണം അവിടെയുളള ജനങ്ങൾക്ക് വെയിൽ കൊള്ളാൻ സമയമില്ലാത്തത് കൊണ്ടും അവർ യാത്ര ചെയ്യുമ്പോൾ വെയിൽ ശരീരത്തിൽ ഏൽക്കാനാണ് കാറുകളിൽ സൺറൂഫ് ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യൻ കാലാവസ്ഥയക്ക് ശരിക്കും പറഞ്ഞാൽ യോജിച്ച ഒന്നായി തോന്നുന്നില്ല. പക്ഷേ ഉപഭോക്താക്കളാണല്ലോ രാജാക്കൻമാർ അത് കൊണ്ട് കസ്റ്റമേഴ്സിൻ്റെ ആവശ്യം നിറവേറ്റുന്നവർക്കല്ലേ വിജയിക്കാൻ കഴിയു.

സൺറൂഫ് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ സൺറൂഫ് പരിപാലിക്കാം എന്നൊക്കെ വിശദമായിട്ട് വാഹനത്തിൻ്റെ ഓണേഴ്സ് മാനുവലിൽ വിശദമായി പറയുന്നുണ്ട്.അത് വളരെ ശ്രദ്ധയോടെ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ സൺറൂഫ് കൂടുതലായി പ്രവർത്തിക്കാവു. ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് പോലെ ചെയ്താൽ നിങ്ങളുടെ സൺറൂഫ് നല്ലത് പോലെ പരിപാലിക്കാൻ സാധിക്കും.
സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള പാർട്സിനെയാണ്.അത് കൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്.
അത് പോലെ വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് സമയത്ത് സൺറൂഫ് പ്രത്യേകമായി കഴുകാൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ വീടുകളിൽ വച്ച് കഴുകുമ്പോൾ കൈ എത്തിക്കാൻ ബുദ്ധിമുട്ടുളള ഏരിയകളിൽ വൃത്തിയാക്കാൻ കമ്പനിയിൽ സജ്ജീകരണങ്ങളുണ്ടായിരിക്കും
മുഴുവൻ മോട്ടോറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാൻ സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ കാലാവസ്ഥ അനുസരിച്ച് ഇടയ്ക്ക് സൺറൂഫ് ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും നല്ലതാണ്. കൈയും തലയും സൺറൂഫിന് പുറത്തേക്ക് ഇട്ടുകൊണ്ട് യാത്ര ചെയ്യരുത്. മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു.


Click it and Unblock the Notifications








