ഇടത്തരക്കാരന്റെ കാറില്‍ സഞ്ചരിക്കുന്ന രാജകുടുംബത്തിലെ ഇളമുറക്കാരി! ജെന്‍ Z സുന്ദരിയുടെ പേര് പറഞ്ഞാല്‍ അറിയും

സിനിമാക്കാരുടെ മുഖമുദ്രകളില്‍ ഒന്നാണ് അവരുടെ ആഡംബര കാറുകള്‍. സ്റ്റാറ്റസ് സിംബല്‍ ആയതിനാല്‍ തങ്ങളുടെ ഗരാജ് ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നവരാണ് സിനിമാ താരങ്ങള്‍. ആഡംബര കാറുകള്‍ മാത്രമല്ല പ്രൈവറ്റ് ജെറ്റുകള്‍ വരെ സ്വന്തമായുള്ള താരങ്ങള്‍ ഉണ്ട്. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും നേടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഹൈ-എന്‍ഡ് കാറുകള്‍ വാങ്ങുന്നതിനായാണ് സിനിമാ താരങ്ങള്‍ വിനിയോഗിക്കുന്നത്. ബിഎംഡബ്ല്യു, ഔഡി, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ കാറുകളാണ് സിനിമാതാരങ്ങളുടെ താല്‍പര്യം കൂടുതല്‍. എന്നാല്‍ ബോളിവുഡിലെ പുതിയ തലമുറയിലെ ചില താരങ്ങള്‍ ഇതിന് അപവാദമാണ്. അതില്‍ ഒരാളാണ് ശ്രദ്ധ കപൂര്‍.

മാരുതി സുസുക്കിയുടെ കുറഞ്ഞ വിലയുളള സ്വിഫ്റ്റ്, ബ്രെസ എന്നീ കാറുകളില്‍ ശ്രദ്ധ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സിംപിള്‍ ലൈഫ്‌സ്‌റ്റൈലിന്റെ പേരില്‍ കൈയ്യടി നേടുന്ന ശ്രദ്ധക്ക് ഇപ്പോള്‍ പുതിയ എതിരാളി വന്നിരിക്കുകയാണ്. വില കൂടിയ റോള്‍സ് റോയ്‌സ് കാറുകളില്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ആ നടി രാജകുടുംബാംഗം കൂടിയാണ്. ശ്രദ്ധയെ പോലെ സിംപിള്‍ കാറില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന താരപുത്രി ആരാണെന്ന് ചുവടെ വായിക്കാം.

sara ali khan spotted in honda cr-v

ഒരു പ്രമുഖ ബോളിവുഡ് നടി ഒരു കെട്ടിടത്തില്‍ നിന്നിറങ്ങി ഹോണ്ട സിആര്‍-വി കാറില്‍ കയറി പോകുന്ന യൂട്യൂബില്‍ വീഡിയോ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്. മുംബൈയില്‍ നിന്നുള്ള ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാനാകുക ബോളിവുഡ് താരസുന്ദരി സാറാ അലി ഖാനെ ആണ്. പേരിന്റെ 'വാല്' കണ്ടപ്പോള്‍ തന്നെ ആളെ പിടികിട്ടിക്കാണും. പട്ടൗഡി രാജകുടുംബാംഗവും പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മൂത്ത പുത്രിയുമാണ് സാറാ അലി ഖാന്‍.

സെയ്ഫിന്റെ ആദ്യ ഭാര്യ അമൃത സിങ്ങില്‍ പിറന്ന പുത്രിയാണ് സാറ (Sara Ali Khan). 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സാറാ ഇന്ന് ബി-ടൗണിലെ തിരക്കേറിയ നടിമാരില്‍ ഒരാള്‍ കൂടിയാണ്. കേദാര്‍നാഥിന് പിന്നാലെ എത്തിയ സിംബ ഹിറ്റായെങ്കിലും പിന്നാലെ വന്ന ചില ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ മൂക്കുകുത്തി. എന്നിരുന്നാലും നിലവില്‍ 1 സിനിമയ്ക്ക് 3 കോടി രൂപ വരെ സാറ പ്രതിഫലം പറ്റുന്നതായാണ് റിപ്പോര്‍ട്ട്.

sara ali khan spotted in honda cr-v

പരസ്യചിത്രങ്ങള്‍ക്ക് 1 കോടി രൂപയും ഇന്‍സ്റ്റഗ്രാമില്‍ ബ്രാന്‍ഡ് പോസ്റ്റ് പങ്കുവെക്കാന്‍ 35 ലക്ഷം രൂപ വരെയും ഈടാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാറയുടെ ആസ്തി 41 കോടി രൂപയാണ്. ഹോണ്ട സിആര്‍-വി കൂടാതെ മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസ് 350d, ജീപ്പ് കോമ്പസ് എന്നീ കാറുകളും നടിക്ക് സ്വന്തമായുണ്ട്. എന്നാല്‍ അധികവും ഹോണ്ട കാറിലാണ് സാറ മുംബൈയിലൂടെ ചുറ്റിയടിക്കാറ്.

ഹോണ്ട നിലവില്‍ അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്ന് കാറുകള്‍ മാത്രമാണ് വില്‍ക്കുന്നത്. അതായത് സാറയുടെ പക്കലുള്ള സിആര്‍-വി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ല. ഇന്ത്യന്‍ വിപണിയില്‍ അവസാനം വില്‍പ്പനയ്ക്കെത്തിയപ്പോള്‍ ഹോണ്ട സിആര്‍-വിയുടെ വില 21.10 ലക്ഷം രൂപയ്ക്കും 32.77 ലക്ഷം രൂപയ്ക്കും ഇടയിലായിരുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

sara ali khan spotted in honda cr-v

1.6 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. വില്‍പ്പന കുറവായതിനാല്‍ ഹോണ്ട CR-V നിര്‍ത്തലാക്കി. എങ്കിലും മുമ്പേ ഈ കാര്‍ സ്വന്തമാക്കിയ പല ഉടമകളും പൊന്നുപോലെ അത് കൊണ്ടുനടക്കുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് സാറാ അലി ഖാന്‍.

ഏതായാലും ശ്രദ്ധ കപൂറിനെ പോലെ തന്നെ സിമ്പിള്‍ കാര്‍ ഉപയോഗിച്ച് വൈറല്‍ താരമായി മാറിയിരിക്കുകയാണ് സാറാ അലി ഖാനും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവ് സെയ്ഫ് അലി ഖാന്‍ വീട്ടില്‍ മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഇതേ ഹോണ്ട സിആര്‍-വിയിലായിരുന്നു സാറ സന്ദര്‍ശിക്കാന്‍ എത്തിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 19:03 [IST]
English summary
Bollywood actress sara ali khan spotted again in humble honda cr v at mumbai
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X