30 കോടി മുടക്കി 132 കോടി വാരിയ പടത്തിലെ നായിക! ബെന്‍സില്‍ കയറുന്നതിന് മുമ്പ് ആരാധകനോട് ചെയ്തത് കണ്ടോ?

അഭിനേതാക്കളുടെ ഏറ്റവും വലിയ ടൂള്‍ ആണ് അവരുടെ ശരീരം. അതുകൊണ്ട് എല്ലായ്പ്പോഴും ഫിറ്റ്നസ് നിലനിര്‍ത്താനായി സിനിമാ താരങ്ങള്‍ അത് നടന്‍മാരായാലും നടിമാരായാലും ജിമ്മുകളില്‍ പോകുന്നു. വലിയ താരങ്ങള്‍ വീട്ടില്‍ തന്നെ ജിമ്മും ഫിറ്റ്നസ് ട്രെയിനര്‍മാരെയും സജ്ജീകരിക്കുമ്പോള്‍ ചില താരങ്ങള്‍ പുറത്തുള്ള ജിമ്മുകളില്‍ ചെന്നാണ് വ്യായാമം ചെയ്യുക. അതുകൊണ്ട് തന്നെ മുംബൈയിലെയും മറ്റും ജിമ്മുകള്‍ക്ക് വെളിയില്‍ നിന്നാല്‍ നിങ്ങള്‍ക്ക് ഒത്തിരി സെലിബ്രിറ്റികളെ കാണാന്‍ സാധിക്കും. ജിം സെഷന്‍ കഴിഞ്ഞ് വരുന്ന താരങ്ങളെ കാത്ത് പാപ്പരാസികളും ആരാധകരും കാത്ത് നില്‍ക്കുന്നുണ്ടാകും.

ആരാധകരും പാപ്പരാസികളും താരങ്ങളുടെ ഫോട്ടോസും വീഡിയോസും പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചില അസുഖകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ പ്രശസ്ത നടിയായി ശര്‍വാരി വാഗ് (Sharvari Wagh) ജിമ്മില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സമാനമായ സംഭവമുണ്ടായി. ശര്‍വാരി ജിമ്മില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിരവധി ആരാധകര്‍ അവരെ വളഞ്ഞുനിന്ന് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.

sharvari wagh spotted in mercedes

അപ്പോള്‍ ഒരു ആരാധകന്‍ അബദ്ധത്തില്‍ ഷാര്‍വാരി കൈയ്യില്‍ ഇടിച്ചു. സാധാരണയായി അത്തരം സാഹചര്യങ്ങളില്‍ ചില സിനിമാ താരങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ ശര്‍വാരി ഒന്നും മിണ്ടാതെ അവിടെയുണ്ടായിരുന്ന മറ്റ് ആരാധകരോടൊപ്പം ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പോസ് ചെയ്ത ശേഷം വളരെ വിലകൂടിയ ഒരു കാറില്‍ കയറി സ്ഥലം വിട്ടു. ആരാധകനോടുള്ള ശാന്തമായ പെരുമാറ്റത്തിന് ശര്‍വാരിയെ പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്. ചില ആരാധകര്‍ക്ക് അറിയേണ്ടത് നടി കയറിപ്പോയ കാര്‍ ഏതാണെന്നാണ്.

മെര്‍സിഡീസ് ബെന്‍സ് GLC കാര്‍ ആണ് ശര്‍വാരി ഉപയോഗിച്ചത്. ഈ കാറിന്റെ ബേസ് വേരിയന്റിന് നിലവില്‍ 76.80 ലക്ഷം രൂപയാണ് വില. അതേസമയം, ഉയര്‍ന്ന വേരിയന്റിന്റെ വില 77.80 ലക്ഷം രൂപയുമാണ്. ഇവ എക്സ്ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വിലകള്‍ യഥാക്രമം 96 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ്. ഏകദേശം ഒരു കോടി രൂപയ്ക്കടുത്ത് വിലയുള്ള ഈ കാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

sharvari wagh spotted in mercedes

2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അവ. പെട്രോള്‍ എഞ്ചിന്‍ പരമാവധി 258 PS പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. മറുവശത്ത്, ഡീസല്‍ എഞ്ചിന്‍ പരമാവധി 197 PS പവറും 440 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മെര്‍സിഡീസിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണചേരുന്നു.

11.9 ഇഞ്ച് MBUX ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ് എന്നീ നൂതന സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) പാക്കേജ്, 9 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ എന്നിവ സുരക്ഷയൊരുക്കുന്നു. ഇന്ത്യയില്‍ ഇത് ഔഡി Q5, ബിഎംഡബ്ല്യു X3, വോള്‍വോ XC60 തുടങ്ങിയ കാറുകളുടെ എതിരാളിയാണ്.

sharvari wagh spotted in mercedes

ശര്‍വാരിയെ കുറിച്ച് പറയുമ്പോള്‍ 27-കാരി അഭിനയരംഗത്തേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പായി ലവ് രഞ്ജന്‍, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്ക് കീഴില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ കബീര്‍ ഖാന്‍ ഒരുക്കിയ 'ദ ഫോര്‍ഗോട്ടന്‍ ആര്‍മി- ആസാദി കേലിയേ' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേത്രിയായുള്ള അരങ്ങേറ്റം. ബണ്ടി ഓര്‍ ബബ്ളി, മുന്‍ജ്യ, മഹാരാജ്, വേദ, എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

ഇതില്‍ 30 കോടി ബജറ്റില്‍ ഒരുങ്ങിയ കോമഡി ഹൊറര്‍ ചിത്രമായ മുഞ്ജ്യ 132 കോടി കളക്ഷന്‍ നേടി സ്ലീപ്പര്‍ ഹിറ്റായി മാറിയിരുന്നു. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ അരങ്ങേറിയ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത മഹാരാജ് പക്ഷേ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടിയത്. ആല്‍ഫയാണ് വരാന്‍ പോകുന്ന ചിത്രം. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സില്‍ വരുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

More from DriveSpark

Article Published On: Sunday, June 15, 2025, 16:00 [IST]
English summary
Bollywood actress sharvari wagh spotted in mercedes benz glc watch viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X