ഈ പ്രായത്തിലും എന്നാ ഒരിതാ; കോടീശ്വരിയായ സുന്ദരി വന്നിറങ്ങിയത് ആഡംബര എംപിവിയിൽ

കിയ കാർണിവൽ ഏതൊരു വ്യവസായ പ്രമുഖർക്കും അത് പോലെ തന്നെ പണക്കാർക്കും അൽപ്പം പ്രിയം കൂടിയ മോഡലാണ്. എന്തിന് ഏറെ പറയുന്നു കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ വാഹനം പോലും കിയ കാർണിവലാണല്ലോ. ഇന്നോവ ഹൈക്രോസ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ കുറച്ച് കാശ് കൂടുതൽ മുടക്കിയാൽ വാങ്ങി മുറ്റത്തിടാം. ബോളിവുഡിലെ സെലിബ്രിറ്റികളുടെ പക്കലും ഈ ആഡംബര എംപിവിയുണ്ട്. ചിലരുടെ കൈയിൽ കാർണിവലിൻ്റെ നാലാം തലമുറ അതായത് പുതിയ പതിപ്പാണ് ഉളളത്. ഓസ്ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റ് റേറ്റിംഗ് സ്വന്തമാക്കിയ ചരിത്രവും വാഹനത്തിനുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസെസ്മെന്‍റിലും മികച്ച പ്രകടനമാണ് മുന്നോട്ടുവെച്ചത്.

മുൻ ഭാഗങ്ങൾ, വശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ നിന്ന് കാർണിവൽ, സുരക്ഷിത കവചം തീർക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ NACP ക്രാഷ് ടെസ്റ്റിന്റെ വിലയിരുത്തൽ. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ആക്ടീവ് ലെയ്ന്‍ കീപ്പിംഗ്, മുതലായവയാണ് കാര്‍ണിവലിന്റെ സുരക്ഷാ സവിശേഷതകളിൽ കിയ മോട്ടോർസ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്.

Shilpa Shetty spotted in kia carnival

ഇതിനു പുറമെ ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം, ടയർ പ്രെഷർ മോണിറ്റർ, എഞ്ചിൻ ഇമോബിലൈസർ, ക്രാഷ് സെൻസർ, എഞ്ചിൻ ചെക്ക് വാണിംഗ്, റോൾ ഓവർ മിറ്റിഗേഷൻ, കൺസേണിങ് ബ്രേക്ക് കൺട്രോൾ, കർട്ടൻ എയർബാഗുകൾ എന്നിവയും കിയ കാർണിവലിന് സുരക്ഷയേകാൻ എത്തുന്നുണ്ട്.

വർഷങ്ങളായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ അടക്കിവാണിരുന്ന പ്രീമിയം മൾട്ടി പർപ്പസ് വാഹന നിരയിലേക്ക് 2020-ലാണ് കിയ കാർണവൽ എന്ന കിടിലൻ മോഡലുമായി കടന്നുവരുന്നത്. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായാണ് ഇതിന്റെ മത്സരം തന്നെ. എംപിവിയുടെ ലിമോസിന് പതിപ്പിന് 33,31,000 രൂപയായിരുന്നു വില . കിയ കാർണിവൽ 8 സ്പീഡ് ഓട്ടോമാറ്റിക് ലിമോസിൻ പ്ലസ് 7 സീറ്റർ മോഡലാണ്. അതിന് ശേഷം വാഹനം കമ്പനി നിർത്തലാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ബോളിവുഡിൻ്റെ ബോസ് ലേഡി ലുക്കുളള ശിൽപ്പ ഷെട്ടിയാണ്. താരം തൻ്റെ പഴയ തലമുറ കിയ കാർണിവലിൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്.നടിയെ പോലെ തന്നെ ഭർത്താവ് രാജ് കുന്ദ്രയും വളരെ പ്രശസ്തനാണ്. നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കേല്‍ കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ഇത് മാത്രമല്ല ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ രാജിന്റെ 97.79 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.

ഈ സമയത്ത് പോലും കോടികള്‍ വിലമതിക്കുന്ന ഇലക്ട്രിക് എസ്‌യുവി വാങ്ങി രാജ് കുന്ദ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലോട്ടസിന്റെ 3 കോടി വില വരുന്ന എലെട്ര എന്ന മോഡലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ദമ്പതികള്‍ സ്വന്തമാക്കിയത്. ഇതിനോടകം ധാരാളം അള്‍ട്രാ ലക്ഷ്വറി കാറുകള്‍ അണിനിരക്കുന്ന ഗരാജാണ് രാജ് കുന്ദ്ര-ശില്‍പ ഷെട്ടി ദമ്പതികള്‍ക്കുള്ളത്.

Shilpa Shetty spotted in kia carnival

ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

ഗ്ലേസിയർ വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് എംപിവിക്ക് കൊടുത്തിരിക്കുന്നത്. നേവി ആൻഡ് മിസ്റ്റി ഗ്രേ, ടസ്കൻ, അംബർ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ കോമ്പിനേഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും.

Shilpa Shetty spotted in kia carnival

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 26, 2025, 17:00 [IST]
English summary
Bollywood actress shilpa shetty spotted in kia carnival looks stunning video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X