49-ാം വയസിലും ന്യുജെൻ നായികമാരെ വെല്ലുന്ന അഴക്; സഞ്ചാരം മൂന്നരകോടിയുടെ ആഡംബര എസ്‌യുവിയിൽ

ബോളിവുഡിൻ്റെ അഴകിയ ലൈല ആരാണെന്ന് ചോദിച്ചാൽ ഏത് ഉറക്കത്തിലും ചെറുപ്പക്കാർ പറയും അത് ശിൽപ്പ ഷെട്ടി തന്നെയെന്ന്. കാരണം പുതിയ നടിമാർ പോലും ഫിറ്റ്നസിൻ്റെ കാര്യത്തിലും ലുക്കിൻ്റെ കാര്യത്തിലും ഒരു പടി താഴെയാണ് ശിൽപ്പയുടെ മുന്നിൽ. ശിൽപ്പ ഏത് ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയാലും ആരാധകരുടെ തളളിക്കയറ്റം പതിവാണ്. സമ്പത്തിൻ്റെ കാര്യത്തിലും നടി ഒട്ടും പിന്നിലല്ല എന്ന് നിങ്ങൾക്ക് അറിയാവുന്നതാണല്ലോ. ഭർത്താവ് രാജ് കുന്ദ്രയ്ക്ക് തന്നെ നിരവധി ബിസിനസുകളുണ്ട്. നിരവധി കേസുകളും അപവാദങ്ങളും നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം വീണ്ടും വൈറലായിരിക്കുകയാണ്. റേഞ്ച് റോർ ഓട്ടോബയോഗ്രഫിയിൽ നടി വന്നിറങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വില കൃത്യമായി പറഞ്ഞാൽ ഈ പ്രത്യേക മോഡലിന് 3.16 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB മോഡലിന് ഏകദേശം 3.79 കോടിയോളം വരും ഓൺ-റോഡ് വില. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്.

49-

ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്.

ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കേല്‍ കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ഇത് മാത്രമല്ല ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ രാജിന്റെ 97.79 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഈ സമയത്ത് പോലും കോടികള്‍ വിലമതിക്കുന്ന ഇലക്ട്രിക് എസ്‌യുവി വാങ്ങി രാജ് കുന്ദ്ര ഏവരെയും ഞെട്ടിച്ചിരുന്നു.

49-

ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലോട്ടസിന്റെ 3 കോടി വില വരുന്ന എലെട്ര എന്ന മോഡലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ദമ്പതികള്‍ സ്വന്തമാക്കിയത്. ഇതിനോടകം ധാരാളം അള്‍ട്രാ ലക്ഷ്വറി കാറുകള്‍ അണിനിരക്കുന്ന ഗരാജാണ് രാജ് കുന്ദ്ര-ശില്‍പ ഷെട്ടി ദമ്പതികള്‍ക്കുള്ളത്. ഇപ്പോള്‍ പുത്തന്‍ മെര്‍സിഡീസ് മോഡല്‍ ചേര്‍ത്ത് രാജ് കുന്ദ്ര ഗരാജ് അപ്‌ഡേറ്റ് ചെയ്തതിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

49-

More from DriveSpark

Article Published On: Thursday, February 27, 2025, 11:57 [IST]
English summary
Bollywood actress shilpa shetty spotted in range rover autobiography viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X