ലംബോര്‍ഗിനി മുറ്റത്തിട്ട് 7 ലക്ഷത്തിന്റെ മാരുതിയില്‍ യാത്ര! 10 തലമുറക്ക് ഇരുന്ന് ഉണ്ണാൻ സ്വത്തുള്ള നടി

2005-ല്‍ പുറത്തിറങ്ങിയതിനുശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു കാര്‍ ആണ് മാരുതി സുസുക്കി സ്വിഫ്റ്റ്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമാണ് ഇത്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും നോക്കിയാലും നിങ്ങള്‍ക്ക് ഈ കാര്‍ കാണാന്‍ കഴിയുമെന്നത് സ്വിഫ്റ്റിന്റെ അടിവരയിടുന്നു. താങ്ങാനാവുന്ന വില, വിശ്വാസ്യത, സ്‌റ്റൈല്‍ എന്നിവ സമന്വയിച്ചെത്തുന്ന ഈ വാഹനം ദൈനംദിന യാത്രക്കാരെ മാത്രമല്ല ഒരു ഫണ്‍ ടു ഡ്രൈവ് കാര്‍ ആഗ്രഹിക്കുന്നവരെ പോലും തൃപ്തിപ്പെടുത്തുന്നു. ഇന്ത്യയില്‍ സ്വിഫ്റ്റിന് ഇത്രയധികം പ്രചാരം ലഭിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.

അതില്‍ ഒന്നാണ് മത്സരാധിഷ്ഠിത വിലനിര്‍ണയം. ഈ ഹാച്ച്ബാക്കിന്റെ വില വെറും 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെ മാത്രമാണ്. എക്‌സ്-ഷോറൂം വിലയാണിത്. മുടക്കുന്ന ഓരോ പൈസക്കും ഒത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന ഈ കാര്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ തങ്ങളുടെ ആദ്യത്തെ കാര്‍ എന്ന നിലയില്‍ സ്വീകരിച്ച് പോരുന്നു.

shraddha kapoor spotted in swift

രാജ്യത്തെ മിഡില്‍-ക്ലാസ് ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ഒത്തുചേരുന്ന ഒരു പായ്‌ക്കേജ് ആയതിനാലാണ് നാല് തലമുറ കഴിഞ്ഞിട്ടും സ്വിഫ്റ്റ് തിളങ്ങി നില്‍ക്കുന്നത്. കുറഞ്ഞ പരിപാലനച്ചെലവ് മാത്രമല്ല ഈ കാറിന്റെ മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ ഒരു ഘടകമാണ്. പെട്രോള്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 25 കിലോമീറ്ററിന് മുകളിലും സിഎന്‍ജി പവര്‍ട്രെയിനില വരുമ്പോള്‍ കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ വരെയുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

ശക്തമായ റീസെയില്‍ വാല്യു കൂടിയുള്ളതിനാല്‍ ഇന്ത്യക്കാര്‍ ഇന്നും ഈ കാര്‍ കണ്ണുംപൂട്ടി ഈ കാര്‍ വാങ്ങുന്നു. സുഖകരവും ആസ്വാദ്യകരവുമായ യാത്ര, മികച്ച ഹാന്‍ഡ്‌ലിംഗ് എന്നിവ സ്വിഫ്റ്റിന്റെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. ഈ ഗുണങ്ങള്‍ക്കൊപ്പം കാറിന്റെ മോഡിഫിക്കേഷന്‍-സൗഹൃദ സ്വഭാവവും ഇന്ത്യയിലെ മധ്യവര്‍ഗത്തിനിടയില്‍ ഒരു പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി അതിന്റെ സ്ഥാനം ഉറപ്പിച്ചു.

shraddha kapoor spotted in swift

എഞ്ചിന്റെ ട്യൂണബിലിറ്റിയും നിരവധി ആഫ്റ്റര്‍ മാര്‍ക്കറ്റ് ബോഡി കിറ്റുകളുടെ ലഭ്യതയും കാരണം കാര്‍ മോഡിഫിക്കേഷന്‍ പ്രേമികള്‍ സ്വിഫ്റ്റിനെ കസ്റ്റമൈസേഷനുകള്‍ക്ക് അനുയോജ്യമായ ഒരു ക്യാന്‍വാസായി കാണുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ സെലിബ്രിറ്റികള്‍ സാധാരണയായി ഈ കാര്‍ തെരഞ്ഞെടുക്കാറില്ല. അവര്‍ ഇപ്പോഴും ആഡംബര കാറുകള്‍ക്ക് പിറകെയാണ്.

എന്നാല്‍ ബോളിവുഡിലെ പുതുതലമുറ നായികമാരില്‍ ശ്രദ്ധേയയായ ശ്രദ്ധ കപൂര്‍ ഇതിന് അപവാദമാണ്. ഏകദേശം 150 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും ശക്തി കപൂറിന്റെ മകള്‍ ലളിതമായ ജീവിതശൈലിയാണ് ഇഷ്ടപ്പെടുന്നത്. സ്വന്തമായി ഒരു ലംബോര്‍ഗിനി ഹുറക്കാന്‍ ടെക്‌നിക്കയുണെങ്കിലും പലപ്പോഴും നടി സ്വിഫ്റ്റില്‍ പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നത് കാണാം.

shraddha kapoor spotted in swift

ഇന്നലെ ലംബോര്‍ഗിനിയില്‍ സഞ്ചരിച്ച അതേ വ്യക്തി തന്നെ പിറ്റേ ദിവസം മാരുതിയുടെ ബജറ്റ് കാറില്‍ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്നത് ശ്രദ്ധയുടെ സിംപ്ലിസിറ്റിക്ക് തെളിവായാണ് ആരാധകര്‍ പറയുന്നത്. നടിയുടെ സമപ്രായക്കാരും സഹപ്രവര്‍ത്തകരും ആഡംബര കാറുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമയത്ത് പ്രത്യേകിച്ചും. ഇപ്പോള്‍ ശ്രദ്ധ കപൂര്‍ വീണ്ടും മാരുതി സുസുക്കി സ്വിഫ്റ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്.

2024 ജൂലൈ 19-ന് ശ്രദ്ധയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ സ്വിഫ്റ്റ്. മാരുതി കാറില്‍ ശ്രദ്ധ കപൂര്‍ മുംബൈയിലെ ഒരു സ്ഥലത്ത് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിശയകരമെന്നു പറയട്ടെ, വെറും 7.57 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള VXI (O) വേരിയന്റ് ആണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ വില ടോപ്പ് വേരിയന്റിനേക്കാള്‍ വളരെ കുറവാണ് എന്നതാണ് ശ്രദ്ധേയം.

ഈ തീരുമാനം ശ്രദ്ധയുടെ ലാളിത്യത്തെ അടിവരയിടുന്നതോടൊപ്പം സമൂഹത്തിന്റെ നാനാതുറകളില്‍ സ്വിഫ്റ്റിനുള്ള സ്വീകാര്യതയുടെ തെളിവ് കൂടിയാണ്. ഒരു കാറിന് സാമൂഹികവും സാമ്പത്തികവുമായ വേലിക്കെട്ടുകളെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നതിനെ കുറിച്ചുള്ള പാഠമാണ് സ്വിഫ്റ്റ് നമുക്ക് മുന്നില്‍ കാണിക്കുന്നത്. ആഡംബര കാറുകള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധയുടെ സ്വിഫ്റ്റിനോടുള്ള ഇഷ്ടം അപൂര്‍വമായ ഒരു കാഴ്ചയാണ്. 10 തലമുറക്ക് കഴിയാനുള്ള സമ്പത്തുള്ള ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരത്തില്‍ അപൂര്‍വമായ പ്രവര്‍ത്തി.

More from DriveSpark

Article Published On: Tuesday, April 22, 2025, 17:01 [IST]
English summary
Bollywood actress shraddha kapoor again spotted in maruti swift worth rs 7 57 lakh watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X