10 തലമുറക്കുള്ള സമ്പത്തുണ്ടായിട്ടും സാധാരണ കാറില്‍ വന്ന സുന്ദരി! വിവാഹത്തിന് സമ്മതിച്ചാൽ താരങ്ങളുടെ വരി കാണാം

ഇന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാക്കള്‍ ഉള്ളത് ബോളിവുഡിലാണ്. നടന്‍മാരെ പോലെ തന്നെ നടിമാര്‍ക്കും കോടികളാണ് പ്രതിഫലം. ചിലപ്പോള്‍ മിനിറ്റുകള്‍ മാത്രം സ്‌ക്രീന്‍ ടൈം ഉള്ള വേഷങ്ങള്‍ക്ക് പോലും കോടികള്‍ വാങ്ങുന്ന നടിമാര്‍ ഇന്ന് ഇന്ത്യയിലുണ്ട്. അവര്‍ വില കൂടിയ കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു. ചില നടിമാര്‍ സ്വന്തം കാര്‍ ഓടിച്ച് ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പോകുന്നു. എന്നാല്‍ ബോളിവുഡ് താര റാണിമാര്‍ക്കിടയില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതും സിമ്പിളുമായ കാറുകളില്‍ ലൊക്കേഷനില്‍ എത്തുന്ന ഒരു നടിയുണ്ട്.

ലംബോര്‍ഗിനി വരെ സ്വന്തമായുണ്ടെങ്കിലും മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകളില്‍ പുറത്തിറങ്ങാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഇത്രയും പറഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും ആളെ പിടികിട്ടിയിട്ടുണ്ടാകും. ബോളിവുഡ് ഇതിഹാസ താരം ശക്തി കപൂറിന്റെ മകളും മുന്‍നിര നടിമാരില്‍ ഒരാളുമായ ശ്രദ്ധ കപൂറിനെ കുറിച്ചാണ് പറയുന്നത്. സത്യത്തില്‍ ശ്രദ്ധ കപൂറിന്റെ കാര്‍ കളക്ഷന്‍ വളരെ വലുതാണ്.

shraddha kapoor spotted in her toyota fortuner

സ്വിഫ്റ്റ് മുതല്‍ ലംബോര്‍ഗിനി ഹുറകാന്‍ വരെ അണിനിരക്കുന്ന ശ്രദ്ധയുടെ ഗരാജിനെ കുറിച്ച് വിശദമായ ലേഖനം കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി ശ്രദ്ധ കപൂറിന്റെ ആസ്തി 125 കോടി രൂപയിലധികമാണ്. വിലകൂടിയ കാറുകള്‍ സ്വന്തമായുണ്ടെങ്കില്‍ തന്റെ സ്വകാര്യതയ്ക്കും കൂടുതല്‍ സൗകര്യപ്രദമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാനും വേണ്ടിയാണ് നടി കുറഞ്ഞ വിലയുള്ള കാറുകളില്‍ സഞ്ചരിക്കാറുള്ളത്.

സ്വിഫ്റ്റ്, ബ്രെസ എന്നിവ കൂടാതെ ശ്രദ്ധ ദൈനംദിന യാത്രകള്‍ക്ക് ഏറ്റവും കുടുതല്‍ ഉപയോഗപ്പെടുത്തുന്ന കാറാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഇപ്പോള്‍ സ്വന്തം ഫോര്‍ച്യൂണറില്‍ ശ്രദ്ധ ഷൂട്ടിങ്ങിനെത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. വൈറല്‍ വീഡിയോയില്‍ ശ്രദ്ധ കപൂര്‍ ടൊയോട്ട ഫോര്‍ച്യൂണറില്‍ വന്നിറങ്ങി ഒരു കാരവാനിലേക്ക് പ്രവേശിക്കുന്നത് കാണാം. അതുകൊണ്ട് തന്നെ സിനിമാ ഷൂട്ടിംഗിന് വേണ്ടിയാണ് നടി വന്നതെന്ന് അനുമാനിക്കാം.

shraddha kapoor spotted in her toyota fortuner

ശ്രദ്ധ കപൂര്‍ ഉപയോഗിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുള്‍ സൈസ് എസ്‌യുവികളില്‍ ഒന്നാണ്. എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക് എന്നീ എതിരാളികള്‍ ഉണ്ടെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ ഇവയൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ല.
സെലിബ്രിറ്റികളുടെ മാത്രമല്ല ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം ഇഷ്ടവാഹനങ്ങളില്‍ ഒന്ന് കൂടിയാണ് ഫോര്‍ച്യൂണര്‍.

ആകര്‍ഷകമായ ഡിസൈന്‍, കരുത്തുറ്റ എഞ്ചിന്‍, സുഖപ്രദമായ യാത്ര, ഓഫ്‌റോഡിംഗ് ശേഷി തുടങ്ങിയവയാണ ടൊയോട്ട ഫോര്‍ച്യൂണറിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഇപ്പോഴത്തെ പ്രാരംഭ വില 33.43 ലക്ഷം രൂപയാണ്. റേഞ്ച് ടോപിംഗ് വേരിയന്റിന് 51.44 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്സ്‌ഷോറൂം വിലകളാണിത്.

shraddha kapoor spotted in her toyota fortuner

കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുന്ന 37-കാരിയായ ശ്രദ്ധ വിവാഹം കഴിച്ചിട്ടില്ല. അവസാനം നായികാ വേഷത്തിലെത്തിയ 'സ്ത്രീ2' എന്ന ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരി ഇന്‍ഡസ്ട്രി ഹിറ്റടിച്ചിരുന്നു. ഷാരൂഖ് ഖാന്റെ ജവാന്റെ ഇന്ത്യന്‍ കളക്ഷന്‍ മറികടന്നാണ് സ്ത്രീ2 പണംവാരിപ്പടങ്ങളില്‍ ഒന്നാമതെത്തിയത്. സ്ത്രീ ഹിറ്റായതോടെ ശ്രദ്ധ തന്റെ പ്രതിഫലവും ഉയര്‍ത്തിയതായാണ് സൂചന.

'പുഷ്പ ദി റൂള്‍' എന്ന ചിത്രത്തില്‍ ഗാനത്തില്‍ അഭിനയിക്കാനായി ശ്രദ്ധ 5 കോടി രൂപ ചോദിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തി്‌ലെ ഐറ്റം സോംഗിന് സാമന്ത വാങ്ങിയ അതേ പ്രതിഫലം ശ്രദ്ധ ചോദിച്ചതായാണ് വിവരം. എന്താണെങ്കിലും സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുമ്പോഴും സാധാരണ കാറില്‍ സഞ്ചരിക്കാനുള്ള നടിയുടെ മനസ്സിനെ അഭിനന്ദിക്കുന്നവര്‍ കൂടുതലാണ്. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് കമന്റ് ബോക്‌സിലൂടെ പങ്കുവെക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 5, 2024, 16:45 [IST]
English summary
Bollywood actress shraddha kapoor seen in her toyota fortuner suv viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X