1 സിനിമക്ക് വാങ്ങുന്നത് 20 കോടിയിലധികം, വിമാനം വാങ്ങാനുള്ള സമ്പത്തുണ്ട്! സാധാരണ കാറില്‍ സഞ്ചരിക്കുന്ന മാലാഖ
ഒരു ഇടത്തരം കാര്‍ ഉപയോഗിക്കുന്നവന്റെ വരെ സ്വപ്‌നം ലക്ഷ്വറി കാര്‍ വാങ്ങണമെന്നതായിരിക്കും. ചിലര്‍ അതിനായി എല്ലുമുറിയെ പണിയെടുക്കുന്നു. എല്ലാകാലത്തും നമ്മുടെ നാട്ടില്‍ ഏറ്റവും വില കൂടിയ ലക്ഷ്വറി കാറുകള്‍ ഉപയോഗിക്കുന്നവരാണ് സിനിമാ താരങ്ങള്‍. അവരുടെ ഗ്ലാമറിനും നിലയ്ക്കും വിലയ്ക്കും അനുയോജ്യമായ കാറുകള്‍ വാങ്ങാന്‍ സെലിബ്രിറ്റികള്‍ ശ്രദ്ധിക്കാറുണ്ട്. ചില സിനിമാ താരങ്ങള്‍ തമ്മില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ മത്സരമുണ്ടോ എന്ന് വരെ നമുക്ക് തോന്നിപ്പോകും. എന്നാല്‍ കോടികളുടെ വരുമാനമുണ്ടെങ്കിലും സാധാരണ കാറുകളില്‍ സഞ്ചരിക്കുന്ന ചില സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖയാണ് ബോളിവുഡ് നടിയായ ശ്രദ്ധ കപൂര്‍.
അടുത്ത കാലത്തായി സ്ത്രീ 3 എന്ന സിനിമയിലൂടെ ഹിന്ദി സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച നായികയാണ് ശ്രദ്ധ. അതായത് ഒറ്റക്ക് തീയറ്ററില്‍ ആളെക്കൂട്ടാന്‍ കെല്‍പ്പുള്ള നായിക എന്ന് വേണമെങ്കില്‍ പറയാം. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപൂര്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമക്ക് ശ്രദ്ധ 20 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങിക്കുന്നുണ്ട്.

2025 ജനുവരിയിലെ കണക്കനുസരിച്ച് ശ്രദ്ധ കപൂറിന്റെ ആസ്തി ഏകദേശം 150 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ശ്രദ്ധ കപൂറിന്റെ കാര്‍ ശേഖരവും വളരെ വലുതാണ്. ലംബോര്‍ഗിനി ഹുറാകാന്‍ ടെക്‌നിക്ക, ഔഡി Q7, മെര്‍സിഡീസ് ബെന്‍സ് ML, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ വിലകൂടിയ കാറുകള്‍ ശ്രദ്ധ കപൂറിന് സ്വന്തമായുണ്ട്. അതിസമ്പന്നയും വില കൂടിയ കാറുകളുടെ ശേഖരവുമുണ്ടെങ്കിലും ശ്രദ്ധ കപൂര്‍ വളരെ സിമ്പിളായ കാറുകളില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.
അവര്‍ കൂടുതലും സഞ്ചരിക്കുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള കാറുകളിലാണ്. പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ശ്രദ്ധ കപൂര്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകളില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ കപൂര്‍ ഒരു ടൊയോട്ട ഫോര്‍ച്യൂണറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഈ വൈറല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി കൃത്യമായി അറിയില്ല. എന്നിരുന്നാലും ഈ വൈറല്‍ വീഡിയോ ശ്രദ്ധ കപൂറിന്റെ ലാളിത്യത്തിന്റെ മറ്റൊരു തെളിവായിട്ടാണ് ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം, ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.
ഇത്രയും വിലയുള്ള എസ്‌യുവിയാണോ സിമ്പിള്‍ കാര്‍ എന്ന് ചോദിക്കാന്‍ വരട്ടെ. ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ശ്രദ്ധ കപൂറിനെപ്പോലുള്ള ഒരു നടിയെ സംബന്ധിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ വളരെ സിമ്പിളായ കാര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ ശ്രദ്ധ കപൂറിനെ പോലെ സിനിമാ താരങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഇഷ്ടമാണ്.
ശ്രദ്ധയെ കൂടാതെ മൃണാല്‍ താക്കൂര്‍, റിതേഷ് ദേശ്മുഖ് തുടങ്ങിയ സിനിമാ താരങ്ങളും ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ ഉപയോഗിക്കുന്നു.നല്ല ഡീസല്‍ എഞ്ചിനും പെര്‍ഫോമന്‍സും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രന്‍ റീസെയില്‍ വാല്യുവും ഫോര്‍ച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും ഈ കാറില്‍ ലഭ്യമാണ്. ഓണ്‍-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഈ വാഹനത്തിനാവും. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ പോലുള്ള വമ്പന്‍ എതിരാളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഫോര്‍ച്യൂണര്‍ ആണ് ഫുള്‍സൈസ് എസ്‌യുവി വിഭാഗം ഒറ്റക്ക് ഭരിക്കുന്നത്.


Click it and Unblock the Notifications








