അഭിനയിച്ചത് രണ്ടേ രണ്ട് സിനിമകളില്‍! അതിനുള്ളില്‍ 1.50 കോടിയുടെ ലക്ഷ്വറി കാര്‍ വാങ്ങിയ സുന്ദരി
സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ പ്രീമിയം എംപിവികള്‍ക്ക് (Premium MPV) ഇപ്പോള്‍ പ്രചാരമേറുകയാണ്. ടൊയോട്ടയും അതിന്റെ ആഡംബര ബ്രാന്‍ഡായ ലെക്സസിന്റെയും ആഡംബര എംപിവികള്‍ സെലിബ്രിറ്റികള്‍ മത്സരിച്ച് വാങ്ങുകയാണ്. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയായ വെല്‍ഫെയര്‍ ഉടമകളായ ഒത്തിരി സെലിബ്രിറ്റികള്‍ ഉണ്ട്. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫഹദ് ഫാസില്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് ടൊയോട്ട ഓണേഴ്സ് ക്ലബിലുള്ള പ്രമുഖ സിനിമാ താരങ്ങള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എന്നീ രാഷ്ട്രീയക്കാരും ടൊയോട്ട വെല്‍ഫെയര്‍ വാങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയിലെത്തുന്ന ഒട്ടുമിക്ക വില കൂടിയ കാറുകളും സ്വന്തമാക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ജിയോ ഗരാജിലുമുണ്ട് ഒരു വെല്‍ഫെയര്‍ (Toyota Vellfire). ആഡംബരം, സുഖസൗകര്യങ്ങള്‍, അത്യാധുനിക സവിശേഷതകള്‍ എന്നി നിറഞ്ഞ ഒരു വാഹനമായതിനാല്‍ തന്നെയാണ് പണക്കാര്‍ ഈ വണ്ടിയെ ഇത്രകണ്ട് സ്നേഹിക്കുന്നത്. അടുത്തിടെ ഒരു ഇന്ത്യന്‍ സെലിബ്രിറ്റി കൂടി ടൊയോട്ട വെല്‍ഫയര്‍ വാങ്ങിയിരിക്കുകയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.

നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.22 കോടി രൂപയാണ് വില. അതേസമയം ഈ കാറിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 1.32 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില യഥാക്രമം 1.52 കോടി രൂപയും 1.64 കോടി രൂപയുമായിരിക്കും.
ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വളരെ വിലയേറിയ കാറായതിനാല്‍ തന്നെ അത്യാധുനിക സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.

14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ കാറില്‍ ജാപ്പനീസ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിരന്തരം യാത്രചെയ്യുന്ന സിനിമാക്കാര്‍ ഈ കാര്‍ തെരഞ്ഞെടുക്കുന്നത്.
ഇപ്പോള്‍ ബോളിവുഡ് നടിയായ സൗന്ദര്യ ശര്‍മ (Soundarya Sharma) ഒരു ടൊയോട്ട വെല്‍ഫെയര്‍ കാര്‍ സ്വന്തമാക്കിയാതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. രണ്ട് സിനിമകളില്‍ മാത്രമാണ് സൗന്ദര്യ ശര്‍മ നിലവില്‍ അഭിനയിച്ചിട്ടുള്ളത്. 2017-ല്‍ റാഞ്ചി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സൗന്ദര്യ 2022-ല്‍ 'താങ്ക് ഗോഡ്' എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഹൗസ്ഫുള്‍' (Housefull 5) ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ഇന്‍സ്റ്റാള്‍മെന്റില്‍ നടി അഭിനയിക്കുന്നുണ്ട്.

ഇതിനിടെ ജനപ്രിയ റിയാലിറ്റിഷോയായ ബിഗ് ബോസിന്റെ 16-ാം സീസണില്‍ സൗന്ദര്യ മത്സരാര്‍ത്ഥിയായിരുന്നു. ഹിന്ദി സിനിമയിലെ വളര്‍ന്നുവരുന്ന നടിമാരില്‍ ഒരാളായ സൗന്ദര്യ ശര്‍മ്മ തന്റെ പുതിയ ടൊയോട്ട വെല്‍ഫയറില്‍ സഞ്ചരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സൗന്ദര്യ ശര്‍മ്മ 1.52 കോടി രൂപയ്ക്ക് വെല്‍ഫെയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഈ വൈറല്‍ വീഡിയോയില്‍ ടൊയോട്ട വെല്‍ഫയറിന്റെ പിന്‍സീറ്റിലാണ് സൗന്ദര്യ ശര്‍മ യാത്ര ചെയ്യുന്നത്.
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ആഡംബര പൂര്‍ണമായ ഇന്റീരിയര്‍ സജ്ജമാക്കിയ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമമാണ്. അതുകൊണ്ട് സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയക്കാരും ഇത് മത്സരിച്ച് വാങ്ങുന്നു. വെല്‍ഫെയറിന്റെ കസിന്‍ മോഡലായ ലെക്സസ് LM 350h എന്ന പ്രീമിയം എംപിവിക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണ്.


Click it and Unblock the Notifications








