ബാലയ്യക്കൊപ്പം 100 കോടിയടിച്ചു, പിന്നാലെ ഡാന്‍സ് വിവാദം! റേഞ്ച് റോവറില്‍ കറങ്ങുന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ
ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ജെഎല്‍ആര്‍ പുറത്തിറക്കുന്ന ആഡംബര എസ്‌യുവിയാണ് റേഞ്ച് റോവര്‍. സ്‌റ്റൈലിംഗിന്റെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന റേഞ്ച് റോവറിന്റെ വിവിധ പതിപ്പുകള്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കും. റേഞ്ച് റോവര്‍ ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലാണ് ഇവോക്. അതില്‍ തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാണ് റേഞ്ച് റോവര്‍ ഇവോക്. നിലവില്‍ 67.90 ലക്ഷം രൂപയ്ക്കാണ് റേഞ്ച് റോവര്‍ ഇവേക് ഇന്ത്യയില്‍ വില്‍ക്കുന്നത്. എക്‌സ്-ഷോറൂം വിലയാണിത്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 85 ലക്ഷം രൂപയാകും.
ഇന്‍ഡിവിജുവല്‍ രജിസ്‌ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോള്‍ ഇന്‍ഷുറന്‍സിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. ആകെ 2 എഞ്ചിന്‍ ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ ഇവോക് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണവ.

പെട്രോള്‍ എഞ്ചിന്‍ 250 bhp പവറും 365 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് പെട്രോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. അതേസമയം 204 PS പവറും 430 Nm ടോര്‍ക്കും നല്‍കുന്നതാണ് ഇവോക്കിലെ ഡീസല്‍ എഞ്ചിന്‍. രണ്ട് എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.
റേഞ്ച് റോവര്‍ ഇവോക്കിന് നൂതനമായ മൈല്‍ഡ്-ഹൈബ്രിഡ് ഇലക്ട്രിക് (MHEV) പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ കാര്യക്ഷമതയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കാന്‍ ലാന്‍ഡ് റോവറിനായിട്ടുണ്ട്. ഇന്ധനം ലാഭിക്കുന്ന സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 48 V ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.വളരെ വിലയേറിയ കാറായതിനാല്‍ ഇതില്‍ നിരവധി ആഡംബര ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.

വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ക്യാബിന്‍ ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയര്‍സൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്യുവിയില്‍ വരുന്നുണ്ട്.
മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി, ഔഡി Q5. ബിഎംഡബ്ല്യു X3 എന്നീ കാറുകളുമായാണ് ഇവോക് ഏറ്റുമുട്ടുന്നത്. ഇപ്പോള്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഒരു പരിപാടിക്കെത്തിയ യുവനടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രശസ്ത നടി ഉര്‍വശി റൗട്ടേലയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ മോളിവുഡില്‍ എത്തിയിട്ടില്ല.

2022-ല്‍ ശരവണ സ്‌റ്റോര്‍സ് ഉടമ ശരവണന്‍ നായകനായി അഭിനയിച്ച ലെജന്‍ഡ് എന്ന പടത്തിലൂടെയായിരുന്നു കോളിവുഡ് പ്രവേശനം. ഇപ്പോള്‍ സംക്രാന്തി റിലീസായി എത്തി 3 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കയറിയ 'ഡാകു മഹാരാജ്' എന്ന ചിത്രത്തിലും ഉര്‍വശി നായികയായി എത്തിയിരുന്നു. തെലുഗു സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ തുടര്‍ച്ചയായ മൂന്നാമത്തെ 100 കോടി പടമാണ് ഡാകു മഹരാജ്.
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബാലയ്യക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ നടി പങ്കുവെച്ചിരുന്നു. ഇതില്‍ ബാലയ്യയുടെ ചേഷ്ടകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നുവെങ്കിലും നടി തന്നെ ഇതില്‍ സൂപ്പര്‍ താരത്തെ പിന്തുണച്ചെത്തി. സോഷ്യല്‍ മീഡിയയില്‍ മാത്രം 722.7 മില്യണ്‍ ആളുകള്‍ നടിയെ പിന്തുടരുന്നു. ഫോര്‍ബ്‌സ് 2024-ല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കിയപ്പോള്‍ നടി ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാള്‍ മാത്രമല്ല പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. ബോളിവുഡ് ഭരിക്കുന്ന ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ആമിര്‍ ഖാന്‍ എന്നിവരെയടക്കം ഫാന്‍ ഫോളേഴിംഗിന്റെ കാര്യത്തില്‍ ഉര്‍വശി പിന്നിലാക്കി. നേഹ കക്കര്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട്, നരേന്ദ്ര മോദി, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂര്‍, വിരാട് കോഹ്‌ലി എന്നിവരാണ് ഉര്‍വശിയുടെ മുന്നിലുള്ളത്.


Click it and Unblock the Notifications








