3 കോടിയുടെ ബെൻസ് പ്രൗഡിയിൽ ഡെർട്ടി പിക്ച്ചർ സുന്ദരി; ബോളിവുഡിൽ ഹോട്ട് സാന്നിധ്യമായി വിദ്യാ ബാലന്റെ മെയ്ബാക്ക്

ബോളിവുഡിൽ പുതിയ കാറുകളുടെ കുത്തൊഴുക്കാണ് എന്ന് തന്നെ പറയാം. ഇൻഡസ്‌ട്രിയിലെ യുവ താരങ്ങളും മറ്റ് സെലിബ്രിറ്റികളും എല്ലാം തന്നെ ഈയിടെയായി വിലകൂടിയ ആഡംബര കാറുകൾ സ്വന്തമാക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ഒട്ടനവധി റിപ്പോർട്ടുകളും ഇതിനോടകം ഞങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. ആ ലിസ്റ്റിലേക്ക് ജനപ്രിയ നടി വിദ്യാ ബാലനും ചേരുകയാണ്. ഒരു പുതിയ മേബാക്ക് സെഡാൻ വാങ്ങിയാണ് താരം ഈ പട്ടികയിൽ ഇടം പിടിക്കുന്നത്. മെർസിഡീസ് മെയ്ബാക്ക് S580 ആഡംബര സെഡാനാണ് വിദ്യാ ബാലൻ സ്വന്തമാക്കിയത്. താരത്തിന്റെ പുതിയ കാറിന്റെ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കാർസ് ഫോർ യു അവരുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. ഈ വീഡിയോയിൽ, വിദ്യാ ബാലൻ മുംബൈയിലെ ഒരു കടയിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. മറ്റ് ചിത്രങ്ങൾക്കും വീഡിയോകൾക്കും പോസ് ചെയ്യാതെ ഡോർ തുറന്ന് വിദ്യ അകത്തേക്ക് കയറി, തുടർന്ന് ഡ്രൈവർ കാർ ഓടിച്ചുപോവുന്നതായി കാണാം.

വളരെ ആകർഷകമായ എമറാൾഡ് ഗ്രീൻ ഷേഡിലാണ് വിദ്യ ബാലന്റെ മെയ്ബാക്ക് ആഡംബര സെഡാൻ പൂർത്തിയാക്കിയിരിക്കുന്നത്. മെർസിഡീസ് മെയ്ബാക്ക് S 580 മോഡലാണിത്. ബോളിവുഡിലെ സെലിബ്രിറ്റികൾക്കിടയിൽ ഈയിടെയായി മെബായ്ക്കുകൾ വളരെ ജനപ്രിയമാണ്. എന്നാൽ താരങ്ങളിൽ ഭൂരിഭാഗവും GLS 600 എസ്‌യുവിക്കായിട്ടാണ് പോകുന്നത്, എന്നാൽ ഒരു എസ്‌യുവിയെക്കാൾ സെഡാൻ്റെ സുഖസൗകര്യങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിലരുണ്ട് എന്നതും ശ്രദ്ധേയമാണ്.

നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏഴാം തലമുറ S -ക്ലാസ് അടിസ്ഥാനമാക്കിയുള്ളതാണ് S580 എന്ന ഈ മോഡൽ. ഫീച്ചറുകളുടെ കാര്യത്തിൽ, ഡാഷ്‌ബോർഡിനും സീറ്റുകൾക്കും അതുപോലെ തന്നെ ക്യാബിനിലുടനീളം പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയൽ വാഹനം വാഗ്ദാനം ചെയ്യുന്നു. മസാജ് ഫംഗ്‌ഷനോടുകൂടിയ വെൻ്റിലേറ്റഡ് സീറ്റുകൾ, റിയർ സീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, സൺറൂഫ് തുടങ്ങി നിരവധി സവിശേഷതകൾ S580 -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

4.0 ലിറ്റർ ബൈ -ടർബോ V8 മൈൽഡ് -ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് S580 -യ്ക്ക് കരുത്ത് പകരുന്നത്. ഇത് പരമാവധി 496 bhp പവറും 700 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ സ്റ്റാൻഡേർഡായി ഒമ്പത് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

വിദ്യാ ബാലനെ കൂടാതെ അനിൽ കപൂർ, കങ്കണ റണാവത്ത്, ഷാഹിദ് കപൂർ, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബാക്ക് S 580 സ്വന്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചിലർ അല്പം കൂടി വിലയേറിയ S 680 4MATIC പോലും വാങ്ങിയിട്ടുണ്ട്. ഒരു പുതിയ മെയ്ബാക്ക് S 580 സെഡാൻ്റെ എക്സ്-ഷോറൂം വില എന്നത് 2.72 കോടി രൂപയാണ്. ഓൺ-റോഡ് വില വളരെ എളുപ്പത്തിൽ 3.0 കോടി രൂപയ്ക്ക് മുകളിൽ എത്തുന്നു.

ഒരു ബ്രാൻഡ് എന്ന നിലയിൽ വിദ്യാ ബാലന് മെർസിഡീസ് ബെൻസ് വളരെ ഇഷ്ടമാണെന്ന് തോന്നുന്നു. ഇതാദ്യമായല്ല താരം തൻ്റെ ഗാരേജിലേക്ക് ഒരു മെർസിഡീസ് മോഡൽ ചേർക്കുന്നത്. 2019 -ൽ, സെലിബ്രിറ്റി ഒരു പുതിയ മെർസിഡീസ് ബെൻസ് E -ക്ലാസ് സെഡാൻ വാങ്ങിയിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ സെഡാൻ ലഭ്യമാണ് എന്നാൽ ഏത് വേരിയൻ്റാണ് നടിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

കൂടാതെ ഒരു മെർസിഡീസ് ബെൻസ് GLC ലക്ഷ്വറി എസ്‌യുവിയും താരത്തിനുണ്ട്. വിദ്യാ ബാലൻ്റെ ഗാരേജിലെ ഏറ്റവും വിലകൂടിയ ലക്ഷ്വറി കാർ അടുത്തിടെ വാങ്ങിയ മെയ്ബാക്ക് S 580 ആയിരിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ താരത്തിന് ഒരു S 550 ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ഞങ്ങൾക്ക് അത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

More from DriveSpark

Article Published On: Monday, August 5, 2024, 17:20 [IST]
English summary
Bollywood actress vidya balan gifts herselft a mercedes maybach s580 luxury sedan
കൂടുതല്‍... #auto news #bollywood #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X