യുവാക്കളുടെ ഉറക്കം കെടുത്തുന്ന ബോളിവുഡ് സുന്ദരി, സെലിബ്രിറ്റികളിലെ ബെൻസ് റാണിയായി താരം
രാജമാണിക്യത്തിൽ വില്ലൻ മമ്മൂട്ടിക്ക് കൊടുക്കുന്ന വിശേഷണം ഉണ്ട്. ബെൻസ് കാറുകളോടുളള കമ്പം കൂട്ടുക്കാർക്കിടയിൽ അവനെ ബെൻസ് രാജയാക്കി എന്ന്. അത് പോലെ ബോളിവുഡിൽ ഒരു ബെൻസ് റാണിയുണ്ട്. യുവാക്കളുടെ ഹരവും ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഉറക്കം കെടുത്തിയ നടിയുമാണ് വിദ്യാ ബാലൻ. താരത്തിൻ്റെ ഗാരേജിൽ ബെൻസ് കാറുകളാണ് കൂടുതൽ. ബെൻസുകളോട് താരത്തിന് പ്രത്യേക താൽപ്പര്യവും ഇഷ്ടവും ഉണ്ടെന്ന് തോന്നുന്നു. സിനിമയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച് നടി കൂടിയാണ് വിദ്യാ ബാലൻ. എന്തായാലും താരത്തിൻ്റെ ബെൻസ് കാറുകളുടെ ഗാരേജിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഒന്ന് നോക്കിയാലോ.
താരത്തിൻ്റെ ഗാരേജിലെ വാഹനങ്ങളിൽ ആദ്യത്തേത് മെർസിഡീസ് ബെൻസ് GLC 300 ആണ്. 75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യൻ വിപണിയിൽ എത്തുന്നത്. GLC എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം ഡീസലാണെങ്കിൽ 92.99 ലക്ഷവും ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും.

MBUX മൾട്ടിമീഡിയ സിസ്റ്റം, വോയ്‌സ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും ലംബർ സപ്പോർട്ടും ഇലക്‌ട്രോണിക് അഡ്ജസ്റ്റ്മെന്റുമുള്ള ഫ്രണ്ട് സീറ്റുകൾ, വിവിധ ഡ്രൈവ് മോഡുകൾ, മെർസിഡീസ് മീ കണക്റ്റ്, 64-നിറമുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ബർമെസ്റ്ററിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റോളർ സൺബ്ലൈൻഡ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ എന്നിവ പോലുള്ള മോഹിപ്പിക്കുന്ന ഫീച്ചറുകളെല്ലാം ബെൻസ് GLC എസ്‌യുവിയിലുണ്ട്.
മെർസിഡീസ് ബെൻസ് GLC 300 എസ്‌യുവിയുടെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 254 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം GLC 220d പതിപ്പിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 194 bhp പവറിൽ പരമാവധി 440 Nm torque വരെയും നൽകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്.

ഈ വർഷം തന്നെയാണ് താരം മെർസിഡീസ് മെയ്ബാക്ക് S580 ആഡംബര സെഡാൻ സ്വന്തമാക്കിയത്. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏഴാം തലമുറ S -ക്ലാസ് അടിസ്ഥാനമാക്കിയുള്ളതാണ് S580 എന്ന ഈ മോഡൽ. ഫീച്ചറുകളുടെ കാര്യത്തിൽ, ഡാഷ്‌ബോർഡിനും സീറ്റുകൾക്കും അതുപോലെ തന്നെ ക്യാബിനിലുടനീളം പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയൽ വാഹനം വാഗ്ദാനം ചെയ്യുന്നു.
മസാജ് ഫംഗ്‌ഷനോടുകൂടിയ വെൻ്റിലേറ്റഡ് സീറ്റുകൾ, റിയർ സീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, സൺറൂഫ് തുടങ്ങി നിരവധി സവിശേഷതകൾ S580 -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു പുതിയ മെയ്ബാക്ക് S 580 സെഡാൻ്റെ എക്സ്-ഷോറൂം വില എന്നത് 2.72 കോടി രൂപയാണ്. ഓൺ-റോഡ് വില വളരെ എളുപ്പത്തിൽ 3.0 കോടി രൂപയ്ക്ക് മുകളിൽ എത്തുന്നു.

4.0 ലിറ്റർ ബൈ -ടർബോ V8 മൈൽഡ് -ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് S580 -യ്ക്ക് കരുത്ത് പകരുന്നത്. ഇത് പരമാവധി 496 bhp പവറും 700 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ സ്റ്റാൻഡേർഡായി ഒമ്പത് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.
മറ്റൊരു ബെൻസ് മോഡൽ ഏതൊണെന്ന് വച്ചാൽ ഇന്ത്യയിൽ മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവിയാണ്. അതാണ് മെയ്ബാക്ക് GLS600. ജർമൻ വാഹന നിർമാതാക്കളുടെ അൾട്രാ ലക്ഷ്വറി ഡിവിഷനായ മെയ്ബാക്ക് ബ്രാൻഡിന് കീഴിലാണ് ഇത് വിപണനം ചെയ്യുന്നതും. കമ്പനി അടുത്തിടെ മെയ്ബാക്ക് GLS600-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
4.0 ലിറ്റർ, ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് മെയ്ബാക്ക് GLS600 മോഡലിന് തുടിപ്പേകുന്നത്. ഇത് 557 bhp കരുത്തിൽ പരമാവധി 770 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഇതിന് 48V ഹൈബ്രിഡ് സംവിധാനവും കമ്പനി കൊടുത്തിട്ടുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് ഈ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വരവ്.4 കോടിയോളം വില വരും ഈ മോഡലിന്.


Click it and Unblock the Notifications








