സണ്ണി ലിയോണിയുടെ ഈ 'ഹോട്ട്' എസ്‌യുവി വാങ്ങാന്‍ മത്സരിച്ച് മറ്റ് നടിമാര്‍! ചുമ്മാതല്ല, ഇതൊക്കെയാണ് കാരണങ്ങള്‍

സെലിബ്രിറ്റികള്‍ കാര്‍ വാങ്ങുന്നത് ഒരു പുതുമയുള്ള കാര്യമല്ല. സെറ്റില്‍ നിന്ന് സെറ്റുകളിലേക്കും പ്രമോഷന്‍ പോലുള്ള മറ്റ് പരിപാടികള്‍ക്കും പോകുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിന് ചേര്‍ന്ന കാര്‍ തന്നെ കൂടെക്കുട്ടാന്‍ നടീ-നടന്‍മാര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യയിലെ സിനിമ നടിമാരും ഇപ്പോള്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ തല്‍പരരാണെന്ന് ഞങ്ങളുടെ വെബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്നവര്‍ക്ക് അറിയാമായിരിക്കും. കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഫാന്‍സി ഫീച്ചറുകളും നിറഞ്ഞ പ്രീമിയം കാറുകളാണ് പലപ്പോഴും നടിമാര്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ചില മാസ്-മാര്‍ക്കറ്റ് വാഹനങ്ങളും അവര്‍ക്കിടയില്‍ പ്രശസ്തി നേടിയിട്ടുണ്ട്. എംജി മോട്ടോര്‍ പുറത്തിറക്കുന്ന ഫുള്‍ സൈസ് എസ്‌യുവിയാണ് ഗ്ലോസ്റ്റര്‍.

വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ജീപ്പ് മെറിഡിയന്‍ തുടങ്ങിയ മോഡലുകളോടാണ് ഈ മോഡല്‍ മത്സരിക്കുന്നത്. ഭൂരിഭാഗം സെലിബ്രിറ്റികളും പ്രീമിയം ലക്ഷ്വറി എസ്‌യുവികള്‍ ഉപയോഗിക്കാന്‍ ഇഷ്്ടപ്പെടുമ്പോള്‍ ഇന്ത്യന്‍ നടിമാരുടെ ഇഷ്ടം പിടിച്ചുപറ്റിയ വാഹനമാണ് എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി. നിലവില്‍ 38.80 ലക്ഷം മുതല്‍ 43.87 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഏതൊക്കെ സെലിബ്രിറ്റികള്‍ക്കാണ് ഈ വാഹനം ഉള്ളതെന്നും അവരെ ആകര്‍ഷിക്കുന്ന എന്ത് ഘടകമാണ് ഇതിനുളളതെന്നും നമുക്ക് പരിശോധിക്കാം.

sunny leone mg gloster

സണ്ണി ലിയോണി: കരണ്‍ജിത് കൗര്‍ വോറയെന്ന സണ്ണി ലിയോണി ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന നടിയും മോഡലുമാണ്. ഇന്ത്യയില്‍ ആദ്യമായി എംജി ഗ്ലോസ്റ്റര്‍ വാങ്ങിയ നടിമാരില്‍ ഒരാളാണ് സണ്ണി. നടിയാണ് ട്രെന്‍ഡിന് തുടക്കമിട്ടതെന്ന് വേണമെങ്കില്‍ പറയാം. ശേഷമാണ് മറ്റ് നടിമാരെ ഈ എസ്‌യുവി വാങ്ങാന്‍ തുടങ്ങിയത്. വെള്ള നിറത്തിലുള്ള ഗ്ലോസ്റ്ററാണ് സണ്ണിക്ക് സ്വന്തമായുള്ളത്. മുംബൈ പ്രളയത്തില്‍ ബിഎംഡബ്ല്യു 7 സീരീസ് നശിച്ചതിനെ തുടര്‍ന്നാണ് നടി ഗ്ലോസ്റ്റര്‍ വാങ്ങിയത്.

രാകുല്‍ പ്രീത് സിംഗ്: തെന്നിന്ത്യന്‍ ഭാഷകളിലടക്കം പ്രശസ്തയായ നടിയാണ് രാകുല്‍പ്രീത് സിംഗ്. അടുത്തിടെയാണ് അവര്‍ വിവാഹിതയായത്. ഇന്ത്യന്‍ നടിമാര്‍ക്കിടയില്‍ ഏറ്റവും അവസാനം ഗ്ലോസ്റ്റര്‍ വാങ്ങിയതും അവരാണ്. വെളുത്ത നിറത്തിലുള്ള എംജി ഗ്ലോസ്റ്ററാണ് രാകുല്‍ പ്രീത് സിങ്ങും തെരഞ്ഞെടുത്തിരിക്കുന്നത്. പല നടിമാരും ഈ കാറിന്റെ വെള്ള വേരിയന്റാണ് ഇഷ്ടപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

sushmita sen mg gloster

സുസ്മിത സെന്‍: വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ സുസ്മിത സെന്നിനെ കുറിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ വെള്ളിത്തിരയില്‍ അത്ര സജീവമല്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുസ്മിത സെന്‍. താര സുന്ദരിയുടെ ആഡംബര കാര്‍ ശേഖരത്തിലും ഒരു വൈറ്റ് ഷെയ്ഡിലുള്ള എംജി ഗ്ലോസ്റ്റര്‍ ഉണ്ട്. ഏത് വേരിയന്റണെന്ന് കൃത്യമായി അറിയില്ലെങ്കിലും പലപ്പോഴും സുസ്മിത സെന്‍ ഗ്ലോസ്റ്റര്‍ എസ്‌യുവിയില്‍ പൊതുപരിപാടികള്‍ക്ക് വന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇവരെ കൂടാതെ മറ്റ് നടിമാരായ ഷെര്‍ലിന്‍ ചോപ്ര, മസാബ ഗുപ്ത എന്നിവരും എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പാരമ്പര്യമുള്ള എംജിയുടെ ഈ മുന്‍നിര കാര്‍ മോഡല്‍ 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. അകത്തളത്തില്‍ വിശാലമായ ഇടം വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഒറ്റയ്ക്കും കുട്ടമായും യാത്ര ചെയ്യാന്‍ ഇത് അനുയോജ്യമാണ്. യാത്രകള്‍ ആനന്ദകരമാക്കാന്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ എംജി ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.

sherlyn chopra mg gloster

8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവ എംജി ഗ്ലോസ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ക്ക് പുറമെ കാറില്‍ ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ഉണ്ട്.

ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) എന്നിവയാണ് ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ സേഫ്റ്റി കിറ്റിലുള്ളത്. ആകര്‍ഷകമായ ഡിസൈനിനൊപ്പം ഈ ഫീച്ചറുകളും കംഫര്‍ട്ടും സേഫ്റ്റിയും പരിഗണിക്കുന്ന സെലിബ്രിറ്റികളുടെ ആകര്‍ഷകമായ ചോയിസാക്കി ഗ്ലോസ്റ്ററിനെ മാറ്റുന്നു.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ എതിരാളിയായ ടൊയോട്ട ഫോര്‍ച്യൂണറിനെ തൊടാന്‍ പോലും ഗ്ലോസ്റ്ററിന് സാധിക്കുന്നില്ല. എന്നാല്‍ ഫോര്‍ച്യൂണറിനെ വിറപ്പിക്കാനായി ഗ്ലോസ്റ്ററിന്റെ പരിഷ്‌കരിച്ച മോഡല്‍ എംജി പുറത്തിറക്കാന്‍ പോകുകയാണ്. ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നതോടെ ഗ്ലോസ്റ്റര്‍ കൂടുതല്‍ സെലിബ്രിറ്റികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, September 15, 2024, 13:43 [IST]
English summary
Bollywood actresses who bought mg gloster suv sunny leone to sushmita sen
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X