ബോളിവുഡിന്റെ കിങ് ഖാന് ഹൈബ്രിഡ് സൂപ്പർ കാർ

By Praseetha

ബോളിവുഡ് കിങ് ഖാന്റെ പുതുതായി ഗ്യാരിജിലേക്കെത്തിയ അതിഥിയാണ് ബിഎംഡബ്ല്യൂ ഐ8. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ ഈ ഹൈബ്രിഡ് സ്പോർട്സ് കാർ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലോഞ്ച് ചെയ്തത്. മാത്രമല്ല ഇന്ത്യയിൽ ഐ8 സ്വന്തമാക്കിയ ആദ്യ വ്യക്തിയും സച്ചിനാണ്. സച്ചിൻ കൂടാതെ ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളും ഐ8 സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓഡി എ6, ബെന്റലി, റോൾസ് റോയിസ് ഫാന്റം തുടങ്ങിയ സൂപ്പർകാറിന്റെ ഗ്യാരേജിലേക്ക് ഐ8 എന്ന ഹൈബ്രിഡ് വാഹനവും എത്തിയിരിക്കുന്നു.

നസ്രിയയ്ക്കായി ഫഹദ് ഫാസില്‍ വാങ്ങിയ കാറേത്?

ലോകത്തിൽ തന്നെ മികച്ച വില്പപന നേടിയെടുത്ത ഒരേയൊരു ഹൈബ്രിഡ് കാർ എന്നാണ് ഐ8നെ വിശേഷിപ്പിക്കുന്നത്. 2013 ലാദ്യമായി ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയിൽ അവതരിച്ച ഈ വാഹനത്തിന് ഇന്ത്യയിലെ ഹൈബ്രിഡ് സെഗ്മെന്റിലും ഒരു ചലനം സൃഷ്ടിക്കാൻ സാധിച്ചു. അത്യാധുനികമായ സാങ്കേതികതകളാണ് ഐ8 എന്ന് ഹൈപ്രിഡ് സൂപ്പര്‍കാറിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ബോളിവുഡ് ബാദ്ഷായുടെ ഈ പുത്തൻ കാറിനെകുറിച്ച് കൂടുതലറിയാം.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

മുംബൈയിലെ ബിഎംഡബ്യൂ ഷോറോമിൽ നിന്നാണ് താരം ഈ ഹൈബ്രിഡ് സൂപ്പർകാർ സ്വന്തമാക്കിയത്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

2.29 കോടി വിലമതിക്കുന്ന കാറിനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം പുതിയ കാറിൽ ബാന്ദ്രയിലൊന്നു ചുറ്റാനിറങ്ങി താരം.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ഷാരുഖാണ് വാഹനമോടിക്കുന്നതെറിഞ്ഞ ആരാധകർ കൂകിവിളിച്ച് കാറിനോപ്പം ചേർന്നു. നിരവധിപേരാണ് താരത്തിനും പുതിയ കാറിനുചുറ്റുമായി കൂടിനിന്നത്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

അടുത്തിയെ ബിഎംഡബ്യൂ ഐ8 സ്വന്തമാക്കിയ മറ്റൊരു ബോളിവുഡ് താരമാണ് ശിൽപ ഷെട്ടി. ഒരു പിറന്നാൾ സമ്മാനമായിട്ടായിരുന്നു താരത്തിന് ഈ സൂപ്പർകാർ ലഭിച്ചത്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ഉരുക്കിനെക്കാള്‍ കരുത്തുള്ളതും ഭാരം വളരെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറിലാണ് ബിഎംഡബ്ല്യു ഐ8ന്റെ നിര്‍മാണം.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ലേസര്‍ ലൈറ്റുകളുടെ ധാരാളിത്തം നിറഞ്ഞ ഉപയോഗം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുണ്ട്. ലേസര്‍ ലൈറ്റുകള്‍ ഹെഡ്‌ലാമ്പിലുപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ കാറാണിത്

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഒരു ലിതിയം അയണ്‍ ബാറ്ററി ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് ഐ8 സ്‌പോര്‍ട്‌സ് കാറിന് കരുത്തു പകരുന്നത്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

പെട്രോള്‍ എന്‍ജിന്‍ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോര്‍ 131 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നുല്‍പാദിപ്പിക്കുന്ന കുതിരശക്തി പിന്‍വീലുകളിലേക്കെത്തിക്കുന്നത് ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. പൂര്‍ണമായും ഇലക്ട്രിക് ഉര്‍ജത്തിലോടാനും ഈ ഹൈബ്രിഡ് കാറിന് സാധിക്കും.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

പൂര്‍ണമായും തുകല്‍ കൊണ്ട് നിര്‍മിച്ചതാണ് വാഹനത്തിനകത്തെ അപ്‌ഹോള്‍സ്റ്ററി പണികള്‍. 8.8 ഇഞ്ച് ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഐ8ല്‍ ചേര്‍ത്തിട്ടുള്ളത്. ഗെയ്ജുകള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

കൂട്ടിയിടി സാധ്യതകള്‍ തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനം ഈ കാറിലുണ്ട്. മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്തിട്ടിട്ടുണ്ട്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. എബിഎസ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍, ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിന്റെ സവിശേഷതകളാണ്.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ബിഎംഡബ്ല്യു ഐ8ന് ആവശ്യമായിട്ടുള്ളൂ.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാവും ഐ8ന് സാധിക്കും.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഉയരും.

 ബോളിവുഡിന്റെ കിങ് ഖാന് പുതിയ ഹൈബ്രിഡ് വാഹനം

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.29 കോടി രൂപയാണ് ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ വില.

കൂടുതൽ വായിക്കൂ

ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ ഹിറ്റ് കാര്‍

കൂടുതൽ വായിക്കൂ

സണ്ണി ലിയോണ്‍ ഓട്ടോസ്റ്റാന്‍ഡിനെ കോരിത്തരിപ്പിച്ചപ്പോള്‍

More from DriveSpark

Article Published On: Monday, June 20, 2016, 12:29 [IST]
English summary
Shah Rukh Khan takes his new BMW i8 for a spin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X