പണം പോട്ടെ പ്രതാപം വന്നുകൊണ്ടേയിരിക്കട്ടെ; ഉത്സവ കാലത്ത് പുത്തൻ കാറുകൾ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങൾ
ബോളിവുഡ് താരങ്ങളെ സംബന്ധിച്ചിടത്തോളം ആഡംബര വാഹനങ്ങൾ അവർക്ക് എപ്പോഴും ഒരു ഭ്രാന്താണ് എന്ന് തന്നെ പറയേണ്ടി വരും. മോളിവുഡിലും ഈ ട്രെൻഡ് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഉത്സവ കാലത്ത് പുത്തൻ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ. ലിസ്റ്റിൽ ശ്രദ്ധ കപ്പൂർ മുതൽ സ്റ്റാൻഡപ്പ് കൊമേഡിയനായ അനുഭവ് ഭാസി വരെയുണ്ട്.
സിംപ്ലിസ്റ്റിയുടെ പേരിൽ അറിയപ്പെട്ടിരുന്ന താരമായി ശ്രദ്ധ കപ്പൂർ വില കൂടിയ ആഡംബര സ്പോർട്‌സ് കാറുകളിൽ ഒന്ന് സ്വന്തമാക്കിയിട്ടുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ സാധാരണ കാറുകളില്‍ കറങ്ങുന്ന ശ്രദ്ധ കപൂര്‍ ഇനി യാത്ര ചെയ്യുന്നത്. 4.77 കോടി രൂപയോളം വില വരുന്ന ലംബോർഗിനി ഹുറാക്കൻ ടെക്നിക്ക സൂപ്പർകാറാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കോടികൾ പ്രതിഫലം വാങ്ങുന്ന നായിക സൂപ്പർകാറിനെ കൂടെക്കൂട്ടിയിരിക്കുന്നത്. ആഡംബര കാറുകളുടെ അഴക് വർധിപ്പിക്കുന്ന റെഡ് കളറിൽ ഒരുങ്ങിയിരിക്കുന്ന ലംബോർഗിനി ഹുറാക്കൻ ടെക്നിക്കയിലാവും ശ്രദ്ധ കപൂറിന്റെ ഇനിയുള്ള യാത്രകൾ. സ്പോർട്‌സ് കാറിന്റെ ഡെലിവറി എടുത്ത ചിത്രങ്ങളും താരം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിരുന്നു.
640 bhp പവറിൽ 565 Nm torque ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ശ്രദ്ധ കപൂറിന്റെ പുത്തൻ ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്ക സൂപ്പർകാറിന് തുടിപ്പേകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഓൾവീൽ ഡ്രൈവുമായാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇറ്റാലിയൻ കാറിനാവും.

അടുത്തതായി ലിസ്റ്റിൽ ഉളളത് അനിൽ കപൂറാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെന്‍സിന്റെ മെയ്ബാക്ക് S580 സെഡാനാണ് അനിൽ കപൂർ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ടചോയിസ് ആയി മാറിയ ഈ അൾട്രാ ലക്ഷ്വറി കാർ ക്ലബിലേക്ക് ഇനി അനിൽ കപൂറിന്റെ പേരും എഴുതും. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 3.19 കോടി രൂപയോളം വരും വാഹനത്തിന്റെ ഓൺ-റോഡ് വില.
ഇന്ത്യയിലെ ഏറ്റവും വലിയ കൂടിയ കാറുകളിൽ ഒന്നുകൂടിയായ മെയ്ബാക്ക് സെഡാൻ രാജകീയ യാത്രയാണ് സമ്മാനിക്കുന്നത്. പ്രാദേശികമായി അസംബിൾ ചെയ്ത S580, പൂർണമായും ഇറക്കുമതി ചെയ്ത മെയ്ബാക്ക് S680 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിൽ എത്തുന്നത്. ഇതിൽ ആദ്യത്തെ മോഡലാണ് അനിൽ കപൂർ സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറ്റം കുറിച്ച് തെലുങ്ക്, ഹിന്ദി സിനിമ രംഗത്ത് വിലപിടിപ്പുള്ള നടിയായി വളർന്ന താരമാണ് പൂജ ഹെഗ്‌ഡെ. 4 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവയാണ് ഇനി പൂജ തന്റെ യാത്രകൾക്കായി ഉപയോഗിക്കുക. പൂജാ ഹെഗ്‌ഡെ തന്റെ പുതിയ എസ്‌യുവിയിൽ വന്നിറങ്ങുന്ന വീഡിയോ ഇതിനോടകം ഓൺലൈനിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
മോഡലിന്റെ പെട്രോൾ പതിപ്പിൽ 3.0 ലിറ്റർ, PHEV, 4.4 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയുടെ വില 2.39 കോടി രൂപയിൽ തുടങ്ങി 4.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ ലക്ഷ്വറിയുടെ അങ്ങേയറ്റമാണ് കാണാനാവുന്നത്. 35-സ്പീക്കർ മെറിഡിയൻ സൌണ്ട് സിസ്റ്റം മോഡലിന്റെ പ്രധാന ഹൈലൈറ്റാണ്. വീൽ വൈബ്രേഷനുകൾ, ടയർ നോയ്സ്, കൌണ്ടർ-ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് എഞ്ചിൻ ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുക വരെ ചെയ്യും.

അവസാനമായി ലിസ്റ്റിലുളളത് സ്റ്റാൻഡപ്പ് കൊമേഡിയനും നടനുമൊക്കെ ആയ അനുഭവ് സിംഗ് ഭാസിയാണ്. റേഞ്ച് റോവർ സ്പോർടാണ് താരം സ്വന്തമാക്കയിരിക്കുന്നത്. 1.84 കോടി രൂപയാണ് ഈ വാഹനത്തിൻ്റെ ടോപ് സ്പെക്ക് മോഡലിന്. ഉത്സവ സീസൺ എന്നാൽ എല്ലാവർക്കും ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹമുളള സമയമാണ്. നിങ്ങൾ ഈ ദീപാവലിക്ക് ഒരു വാഹനം സ്വന്തമാക്കിയവരാണ് എങ്കിൽ ഞങ്ങളുമായി വിശേഷം പങ്കു വയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








