ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിലെ സിംപിൾ മാൻ, ടാറ്റ നെക്സോൺ ഇവിയിൽ താരത്തിൻ്റെ യാത്ര
ഓരോ ദിവസവും ആഡംബര വാഹനങ്ങൾ മത്സരിച്ച് വാങ്ങുന്ന ബോളിവുഡ് താരങ്ങൾ കണ്ടു പഠിക്കേണ്ട ഒരു ഐതിഹാസിക നടനാണ് പങ്കജ് ത്രിപതി. പങ്കജ് ത്രിപാഠി ഒരു ആഡംബര കാറിന് പകരം ഏറ്റവും വിജയകരമായ മാസ്-മാർക്കറ്റ് ഇവിയായ ടാറ്റ നെക്സോൺ ഇവിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. നാടക സ്കൂൾ നടനായി ആരംഭിച്ചതുമുതൽ അദ്ദേഹത്തിൻ്റെ കരിയർ വലിയ ഗ്രാഫിലുയർന്നതാണ്. ചില മികച്ച വെബ് സീരീസുകളിലും അദ്ദേഹം തൻ്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിലെ വൂംപ്ലയിൽ നിന്നാണ് ഈ വീഡിയോ ക്ലിപ്പ് വരുന്നത്. അദ്ദേഹം ഒരു ഷൂട്ടിങ്ങ് സൈറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ കാണുന്നത്. പഴയ മോഡൽ നെക്സോൺ ഇവിയാണ് താരം ഉപയോഗിക്കുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ കൂടുതൽ വിശദാംശങ്ങൾ കൂടി നമ്മൾക്ക് ഒന്ന് പരിശോധിക്കാം. 2024 മോഡൽ/ MY2024 നെക്സോൺ ഇവി, എംപവേർഡ് + LR, എംപവേർഡ് + LR ഡാർക്ക് വേരിയൻ്റുകളിൽ 55,000 രൂപ വരെ കിഴിവോടെയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

നെക്സോൺ ഇവി MR -ന് സിംഗിൾ ചാർജിൽ 325 കിലോമീറ്ററാണ് ARAI - സാക്ഷ്യപ്പെടുത്തിയ റേഞ്ച്. മികച്ച ഈ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30 kWh ബാറ്ററിയും ഇതിന് ലഭിക്കുന്നു. അതേസമയം നെക്സോൺ ഇവി LR -ന് വലിയ 40.5 kWh ബാറ്ററിയും 465 കിലോമീറ്റർ ബെറ്റർ റേഞ്ചും ലഭിക്കും. 14.49 ലക്ഷത്തിനും 19.49 ലക്ഷത്തിനും ഇടയിലാണ് നെക്‌സോൺ ഇവിയുടെ എക്സ്-ഷോറൂം വില, ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV400 ഇവിയാണ് ഇതിന്റെ പ്രധാന എതിരാളി.
ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് ഇന്ത്യന്‍ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂപ്പെ എസ്‌യുവിയായ കര്‍വ് (Tata Curvv) പ്രൊഡക്ഷന്‍ രൂപത്തില്‍ അവതരിപ്പിച്ചത്. ടാറ്റ കര്‍വ് ഇവി 2024 ഓഗസ്റ്റ് ഏഴിനാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയ ശേഷമാകും ഐസി എഞ്ചിന്‍ പതിപ്പുകള്‍ വില്‍പ്പനക്ക് എത്തുക. ലോഞ്ചിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് തുടരുകയാണ്.

മറ്റ് ടാറ്റ ഇവികളെപ്പോലെ കര്‍വ് ഇവിക്കും രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഉണ്ടാകും. ടോപ് വേരിയന്റുകള്‍ക്ക് 55kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം താഴ്ന്ന വേരിയന്റുകളില്‍ നെക്‌സോണ്‍ ഇവി LR മോഡലില്‍ നിന്ന് 40.5kWh ബാറ്ററി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 55kWh യൂണിറ്റായിരിക്കും ടോപ്പ്-സ്‌പെക്ക് പതിപ്പ്. ഞങ്ങളുടെ ഉറവിടങ്ങള്‍ അനുസരിച്ച് ഈ ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 600 കിലോമീറ്ററാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 400 മുതല്‍ 450 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതായത് കര്‍വ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ പോകാം. 40.5kWh ബാറ്ററിയുടെ ARAI അവകാശപ്പെടുന്ന റേഞ്ച് 465 കിലോമീറ്ററാണ്. കര്‍വ് ഇവിയുടെ വരാനിരിക്കുന്ന എതിരാളികളായ ക്രെറ്റ ഇവി, മാരുതി eVX എന്നിവ യഥാക്രമം 45kWh, 60kWh ബാറ്ററികള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കര്‍വ് ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും ഫ്രണ്ട്-ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുക. ആഗസ്ത് ഏഴിന് വാഹനം പുറത്തിറങ്ങുന്നതിനാല്‍ കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ അന്ന് അറിയാം.

വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയുള്ള 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും ടാറ്റ കര്‍വ് ഇവിയില്‍ വരും. ഡിജിറ്റല്‍ ഡാഷ്, ജെബിഎല്ലിന്റെ 9-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങളും ഇലക്ട്രിക് എസ്‌യുവിയില്‍ സജ്ജീകരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








