റാപ്പർ ആയാൽ ഇതു പോലെ ഭാഗ്യം വരുമോ! രണ്ടാമത്തെ റോൾസ് റോയ്സ് സ്വന്തമാക്കി ബാദ്ഷ

റോൾസ് റോയ്സ് സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. സെലിബ്രിറ്റി ആയത് കൊണ്ട് മാത്രമോ പണമുളളത് കൊണ്ട് മാത്രം റോൾസ് റോയ്സ് സ്വന്തമാക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. ബോളിവുഡിലും അത് പോലെ തന്നെ കേരളത്തിലും നിരവധി ആളുകൾ റോൾസ് റോയ്സ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രശസ്ത റാപ്പറായ ബാദ്ഷ തൻ്റെ രണ്ടാമത്തെ റോൾസ് റോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാമത് വാങ്ങിയത് റോൾസ് റോയ്സ് കലിനൻ ആണ്. ആദ്യം അദ്ദേഹം വാങ്ങിയത് റോൾസ് റോയ്സ് ഗോസ്റ്റായിരുന്നു. നിരവധി കസ്റ്റമൈസേഷൻ നടത്തിയിരിക്കുന്ന വാഹനമാണ് ബാദ്ഷ സ്വന്തമാക്കിയിരിക്കുന്ന റോൾസ് റോയ്സ് കലിനൻ.

ലോകത്തിലെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗരാജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

rapper Badshah buys rolls Royce Cullinan

ഒരുകാലത്ത് സെഡാൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി മോഡലാണ് (SUV) കലിനൻ എന്നതാണ് ശ്രദ്ധേയമായ കാര്യം. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത്.

L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തെ പുറംകാഴ്ച്ചയിൽ ആഡംബരമാക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

rapper Badshah buys rolls Royce Cullinan

റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

ബാദ്ഷായുടെ കാർ കളക്ഷനിലെ ഏറ്റവും വലിയ കൊമ്പനാണ് ലംബോർഗിനി ഉറൂസ്. ഇറ്റാലിയന്‍ ബ്രാന്‍ഡ് 2018-ലാണ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ എസ്‌യുവിയായ ഉറൂസ് വിപണിയില്‍ എത്തിച്ചത്. ലോഞ്ചിന് പിന്നാലെ ഉറൂസ് അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍. പിന്നാലെ ലംബോര്‍ഗിനി ഈ മോഡല്‍ ഇന്ത്യയിലും കൊണ്ടുവന്നു. വന്‍വിലയൊന്നും അല്‍പ്പം പോലും ഏശാതെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ലംബോര്‍ഗിനിയായി ഉറൂസ് തല്‍ക്ഷണം കൊണ്ട് മാറി.

rapper Badshah buys rolls Royce Cullinan

4 ഡോര്‍ ലക്ഷ്വറി എസ്‌യുവിക്ക് 4.0 ലിറ്റര്‍ V8, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്. കൂടാതെ മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യയിൽ ലംബോർഗിനി ഉറൂസിന്റെ വില ആരംഭിക്കുന്നത് 3.55 കോടി രൂപയിലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 3, 2025, 15:15 [IST]
English summary
Bollywood rapper and singer badshah bought rolls royce cullinan images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X