ബോളിവുഡ് കില്ലാഡിയുടെ ആക്ഷൻ കാറുകൾ!
ആക്ഷൻ-കോമഡി രംഗങ്ങൾ അനായാസം ഫലിപ്പിക്കാൻ പ്രത്യേകം സിദ്ധിയുള്ള ബോളിവുഡ് താരം അക്ഷയകുമാർ അഭിനയ ജീവിതത്തിന് പുറമെ തന്റെ നിത്യജീവിതത്തിലും കരുത്തോടെ മുന്നേറുന്ന ഒരു വ്യക്തിയാണ്. താരജാഡകളൊന്നുമില്ലാത്ത സഹായ മനസ്കതയുള്ള ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ എന്നുവേണം ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ. മറ്റേത് താരങ്ങൾക്കും ഉള്ളത് പോലെ വാഹനകമ്പവും അക്ഷയ്ക്കുണ്ട്.
ജീവിതം മല്ല്യയ്ക്കൊരു പാഠം മാതൃകയായി അസിം പ്രേംജി
മനസിനിണങ്ങുന്ന വാഹനങ്ങളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. വാഹനങ്ങളോടും അതുപോലെ ഡ്രൈവിംഗിനോടും പ്രത്യേക താല്പര്യമുള്ള അക്ഷയ് സ്വന്തമാക്കിയിട്ടുള്ള കാറുകൾ ഏതോക്കെയെന്ന് നോക്കാം.

ബെന്റലി കോണ്ടിനെന്റൽ ഫ്ലയിംഗ് സ്‌പർ
ഇന്ത്യയിൽ വളരെ കുറച്ച് താരങ്ങൾക്കു മാത്രം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള ഒരു പ്രീമിയം കാറാണ് ബെന്റലി. ഈ കാർ വാങ്ങിയതിലൂടെ അക്ഷയും ഈ പട്ടികയിൽ ഇടം തേടിയിരിക്കുകയാണ്. 3.21കോടിരൂപയാണ് ഈ ലക്ഷ്വറി കാറിന്റെ വില. താരത്തിന്റെ വിലപ്പിടിപ്പുള്ള കാറുകളിലൊന്നാണിത്.

ബെന്റലി കോണ്ടിനെന്റൽ ഫ്ലയിംഗ് സ്‌പർ
4.0ലിറ്റർ വി8, 6.0ലിറ്റർ എൻജിൻ എന്നിവയാണ് ഈ കാറിന് കരുത്തേകുന്നത്. 500ബിഎച്ച്പിയും 660എൻഎം ടോർക്കുമാണ് 4.0ലിറ്റർ വി8 എൻജിനുള്ളത്. 616ബിഎച്ച്പിയും 800എൻഎം ടോർക്കുമാണ് 6.0ലിറ്റർ എൻജിൻ സൃഷ്ടിക്കുന്നത്.

പോഷെ കെയിൻ
ആക്ഷൻ, കോമഡി രംഗങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള അക്ഷയ് ഒരു ഫിറ്റ്നസ് ഫ്രീക്ക് എന്നതിലുപരി ഒരു നല്ല വാഹന പ്രേമികൂടിയാണ്. ഡ്രൈവിംഗ് ആസ്വദിച്ച് സ്വന്തമായി ഡ്രൈവ് ചെയ്യാനാണ് താരത്തിനിഷ്ടം. അത്തരത്തിൽ ഒരു ക്രേസ് തോന്നി സ്വന്തമാക്കിയതാണ് പോഷെ കെയിൻ.

പോഷെ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന എസ്‌യുവികളൊന്നാണിത്. ലക്ഷ്വറിയിലും അതുപോലെ പെർഫോമൻസിലും ഒരുപോലെ സ്കോർ ചെയ്തിട്ടുള്ള വാഹനമാണ് കെയിൻ. 4.8ലിറ്റർ വി8 പെട്രോൾ എൻജിനാണ് കെയിനിന് കരുത്തേകുന്നത്. 500ബിഎച്ച്പിയും 700എൻഎം ടോർക്കുമാണ് ഇത് സൃഷ്ടിക്കുന്നത്. 1.04കോടിയിലാണിതിന്റെ വിലയാരംഭിക്കുന്നത്.

ഹോണ്ട സിആർ-വി
താരത്തിന്റെ നിത്യേനയുള്ള യാത്രകൾക്കായി തിരഞ്ഞെടുത്ത വാഹനമാണിത്. മികച്ച ഹാന്റലിംഗും നല്ല ഡ്രൈവിംഗ് അനുഭൂതിയുമാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ സമീപ പ്രദേശങ്ങളിലേക്കുള്ള യാത്രക്കായി കൂടുതലും ആശ്രയിക്കുന്നത് ഈ ഹോണ്ട കാറിനെയാണ്.

ഹോണ്ട സിആർ-വി
ഒരു വർഷം മുൻപ് പുറത്തിറക്കിയ സിആർവിയുടെ പുത്തൻ പതിപ്പാണ് അക്ഷയ് സ്വന്തമാക്കിയിട്ടുള്ളത്. 2.0ലിറ്റർ, 2.4ലിറ്റർ എന്നീ രണ്ട് പെട്രോൾ എൻജിനാണ് ഈ ഹോണ്ട കാറിന് കരുത്തേകുന്നത്. 21.09ലക്ഷത്തിലാണിതിന്റെ വിലയാരംഭിക്കുന്നത്.

റേഞ്ച് റോവർ വോഗ്
കരുത്തിലും പെർഫോമൻസിലും മികവ് പുലർത്തുന്ന റേഞ്ച് റോവർ വോഗും താരത്തിന്റെ പ്രിയ കാറുകളിൽ ഒന്നാണ്. 2.18കോടി മുതൽ 2.75 കോടിവരെയാണ് ഈ വാഹനത്തിന്റെ വില.

റേഞ്ച് റോവർ വോഗ്
പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് കമ്പനി ഇന്ത്യയിൽ ഇറക്കിയിരിക്കുന്നത്. അതിൽ 5 ലിറ്റർ വി8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനുള്ള ടോപ്പ് എന്റ് മോഡലാണ് താരത്തിന്റെ പക്കലുള്ളത്.

റോൾസ് റോയിസ് ഫാന്റം
അമിതാഭാ ബച്ചന് പുറമെ റോൾസ് റോയിസ് സ്വന്തമാക്കിയ രണ്ടാമത്തെ താരമാണ് അക്ഷയ്. ഗോസ്റ്റിന് മുകളിലായി ഇടം തേടിയ ഫാന്റത്തിന് 3.34 കോടിയിലാണ് വിലയാരംഭിക്കുന്നത്.

റോൾസ് റോയിസ് ഫാന്റം
6.8ലിറ്റർ വി12 പെട്രോൾ എൻജിനിൽ നിന്നാണ് ഈ കാർ കരുത്താർജ്ജിക്കുന്നത്. 6സ്പീഡ് ഓട്ടാമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒടുവിൽ ഷംനയ്ക്കും ഓഡി

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വി-ക്ക് ആമീർ പരിവേഷം


Click it and Unblock the Notifications








