ഇത്രയും സിമ്പിളായിരുന്നോ ബോളിവുഡിന്റെ ഗംഗുഭായ്? വൈറലായി താരസുന്ദരിയുടെ ഓട്ടോ സവാരി

കടുത്ത ട്രാഫിക്കും അലച്ചിലും അത് ലോകത്ത് എവിടെ തന്നെയായാലും നാം ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നാണ്. അപ്പോൾ ലോകത്തിൽ തന്നെ ട്രാഫിക് ബ്ലോക്കുകൾക്ക് പേരു കേട്ട മുംബൈയിലാണെങ്കിലോ? മുംബൈ ട്രാഫിക്കും അത് സൃഷ്ടിക്കുന്ന കോലാഹലവും നാം ഉൾപ്പടെ എല്ലാവരും തന്നെ വെറുക്കുന്നു. എപ്പോഴെങ്കിലും ഈ കട്ട ബ്ലോക്കിന്റെ മാധുര്യം അനുഭവിച്ചിട്ടുണ്ടെങ്കിൽ, ദിവസവും ചില മണിക്കൂറുകളിൽ അത് എത്രമാത്രം നമ്മെ വലയ്ക്കും എന്ന് മനസിലാക്കാം. ഒരു കോർപ്പറേറ്റ് ജീവനക്കാരനോ ബിസിനസുകാരനോ ബോളിവുഡ് താരമോ ആര് തന്നെ ആയാലും, ഇത്തരം സമയങ്ങളിൽ നഗരത്തിലെ ട്രാഫിക് നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക വരെ ഇളക്കും.

എന്നാൽ അടുത്തിടെ, തിരക്കേറിയ നഗരത്തിലെ ട്രാഫിക്കിനെ മറികടക്കാൻ ബോളിവുഡ് താരം ആലിയ ഭട്ട് ചെയ്ത കാര്യം ഇപ്പോൾ വെബ്ബിൽ വൈറലാവുകയാണ്. മിക്ക സെലിബ്രിറ്റികളും ചെയ്യാൻ മടിക്കുന്ന/ താൽപര്യപ്പെടാത്ത ഒരു നീക്കമാണ് ബി ടൗൺ സുന്ദരി സധൈര്യം ചെയ്തത്. കടുത്ത ട്രാഫ് ബ്ലോക്കിനെ മറികടക്കാൻ ഗേറ്റ്‌വേ ഓഫ് ഇന്ത്യ ജെട്ടിയിൽ നിന്ന് താരം ഒരു ഓട്ടോറിക്ഷയിൽ യാത്ര തിരിക്കുകയായിരുന്നു.

താരത്തെ ഉടൻ തന്നെ മാധ്യമങ്ങൾ സ്പോട്ട് ചെയ്തു. ആലിയ ഭട്ട് ഓട്ടോയിൽ കയറുന്നതിൻ്റെ വീഡിയോകൾ ഇപ്പോൾ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ആലിയ തൻ്റെ അംഗരക്ഷകരുടെ അകമ്പടിയോടെ വളരെ കാഷ്വലായ ഒരു വസ്ത്രം ധരിച്ച് നടക്കുന്നത് കാണാം. ഒരു ബ്ലാക്ക് മാസ്കും ബോളിവുഡ് സുന്ദരി ധരിച്ചിട്ടുണ്ട്.

മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നവർക്കൊപ്പം ക്യാമറ ഫ്ലാഷുകളും നമുക്ക് കാണാം. ഒരു സെലിബ്രിറ്റി റോഡിൽ ഇറങ്ങുമ്പോൾ ഈ ക്യാമറകൾ എല്ലാം കൃത്യമായി എവിടുന്നു വരുന്നു എന്നതാണ് എന്റെ സംശയം? അത് പിന്നെ പരിഹരിക്കാം, ഇവിടെ താരം ഇതിനകം തന്നെ വെയിറ്റ് ചെയ്ത് കിടന്നിരുന്ന ഒരു ഓട്ടോ റിക്ഷയുടെ അടുത്തേക്ക് നടന്നു, അതിൽ കയറുന്നതായി കാണാം.

സെലിബ്രിറ്റിയുടെ അംഗരക്ഷകനും ഓട്ടോയിൽ അടുത്ത് ഇരിക്കുന്നു, തുടർന്ന് ഓട്ടോറിക്ഷ ഓടിപ്പോകുന്നതും നമുക്ക വീഡിയോയിൽ കാണാം. ഈ യാത്ര എങ്ങോട്ടാണ് എന്ന കൃത്യമായ വിവരം ലഭ്യമല്ല. ചില മാധ്യമങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളുടെ അടിക്കുറിപ്പുകളിൽ താരം ഷൂട്ടിൽ നിന്ന് മടങ്ങുകയാണ് എന്ന് പറയുന്നു.

നരച്ച വരകളുള്ള ഓഫ് -വൈറ്റ് ഷർട്ട് ധരിച്ച് വളരെ സിമ്പിൾ & ഹമ്പിൾ ലുക്കിലാണ് ആലിയയെ ഈ സമയം കണ്ടെത്തിയത്. സിനിമ പ്രേമികളുടെ നിരീക്ഷണത്തിൽ, ജിഗ്ര സിനിമയിലെ അതേ കോസ്റ്റ്യൂം തന്നെയാണ് ഇത് എന്ന് മനസിലാകും. ഔദ്യോഗിക പോസ്റ്ററുകളിൽ പോലും ഈ ഡ്രസ് ഉണ്ടായിരുന്നു.

അതിനാൽ ഈ ഓട്ടോറിക്ഷ യാത്ര നടക്കുമ്പോൾ നടി ജിഗ്ര പ്രൊജക്ടിലായിരുന്നു എന്ന് വ്യക്തം. ഇത് ഈ ഓട്ടോ സവാരിക്കു പിന്നലെ കാരണത്തെ രണ്ട് സാധ്യതകളിലേക്ക് എത്തിക്കുന്നു. ഒന്ന്, നടി, നമ്മൾ നേരത്തെ പറഞ്ഞതുപോലെ, മുംബൈ ട്രാഫിക്കിനെ മറികടക്കാൻ ആഡംബര കാറുകൾക്ക് പകരം ഓട്ടോറിക്ഷ തിരഞ്ഞെടുത്തതാവാം.

രണ്ടാമത്തേതും, ഏറ്റവും സാധ്യതയുള്ളതുമായ കാരണം, ഇതൊരു PR (പബ്ലിക്ക് റിലേഷൻ) സ്റ്റണ്ടോ, സിനിമയുടെ പ്രമോഷണൽ പ്രവർത്തനമോ ആയിരിക്കാം. ഡിസംബർ 6 -ന് നെറ്റ്ഫ്ലിക്സിൽ ജിഗ്ര സ്ട്രീമിംഗ് ആരംഭിച്ചു, അതിന് അടുത്ത ദിവസമാണ് ഈ 'കാഷ്വൽ കം സിമ്പിൾ' ഭാവത്തിൽ താരത്തെ കണ്ടെത്തിയത്. ചിത്രത്തിൻ്റെ OTT പെർഫോമെൻസിന് വളരെയധികം ബൂസ്റ്റ് ഇത് നൽകിയേക്കാം.

More from DriveSpark

Article Published On: Wednesday, December 11, 2024, 8:30 [IST]
English summary
Bollywood star alia bhatt takes an auto rickshaw ride to beat mumbai traffic
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X