ഹാർദിക്കിനൊപ്പം എത്താനോ ഈ ശ്രമം? 3 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി ബൊളിവുഡ് സുന്ദരി അനന്യ

അംബാനി കല്യാണത്തിന് ശേഷം ബോളിവുഡ് താരം അന്യ പാണ്ഡേ വീണ്ടും ലൈംലൈറ്റിലും തലക്കെട്ടുകളിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. താരം തൻ്റെ ഏറ്റവും പുതിയ പർച്ചേസിലൂടെയാണ് വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. 3.0 കോടി രൂപയുടെ ആഡംബര റേഞ്ച് റോവർ എസ്‌യുവിയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാവുന്നത്. ഒരു ഔട്ടിംഗിന് ശേഷം തൻ്റെ പുതിയ വാഹനം പുറത്തെടുത്ത് ഒരു ഡ്രൈവിനായി ഇറങ്ങിയ താരത്തെ ബാന്ദ്രയിലാ് കണ്ടെത്തിയത്. മുൻവശത്ത് പൂമാല കൊണ്ട് അലങ്കരിച്ച കാറിനൊപ്പം അനന്യ ഒരു വലിയ പുഞ്ചിരിയോടെ മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുകയും അവരുടെ നേരെ കൈവീശി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാം.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയതിന് തൊട്ടുപിന്നാലെയാണിത് യുവനടി വീണ്ടും വൈറലാവുന്നത്. തന്റെ ഊർജ്ജസ്വലമായ വ്യക്തിത്വത്തിന് പേരുകേട്ട അനന്യ വിവാഹ ആഘോഷങ്ങളിൽ തൻ്റെ പാർട്ടി ആനിമൽ എന്ന വശം പ്രദർശിപ്പിച്ചിരു്നു. ഒരു വൈറൽ വീഡിയോയിൽ, ബോളിവുഡ് താരം രൺവീർ സിംഗ്, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം 'സിംബ'യിലെ ജനപ്രിയ ഗാനമായ "ആംഖ് മേരേ" എന്ന ഗാനത്തിന് ബരാത്ത് സമയത്ത് താരം ഊർജ്ജസ്വലമായി നൃത്തം ചെയ്യുന്നത് കാണാം.

3

ഇനി വാഹനത്തിന്റെ കാര്യം നോക്കിയാൽ, ലാൻഡ് റോവർ റേഞ്ച് റോവർ 3.0D LWB HSE എന്ന മോഡലാണ് അന്യ സ്വന്തമാക്കിയിരിക്കുന്നത്. MH 02 GG 3000 എന്ന നമ്പറിൽ ജൂലൈ 17 -നാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു 3.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് സിക്സ് സിലണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

4000 rpm-ൽ 346 bhp മാക്സ് പവറും 1500 rpm -ൽ 700 Nm പീക്ക് ടോർക്കും എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം AWD സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്. ലിറ്ററിന് 13.16 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ആഡംബര എസ്‌യുവിയ്ക്ക് മണിക്കൂറിൽ 234 കിലോമീറ്റർ ടോപ്പ് സ്പീഡിൽ കുതിക്കാനാവും. ലാൻഡ് റോവർ റേഞ്ച് റോവർ 3.0 I ഡീസൽ AWD HSE എന്നത് ഒരു ഫൈവ് സീറ്റർ ഡീസൽ കാറാണ്.

3

റേഞ്ച് റോവർ 3.0 I ഡീസൽ LWB HSE -യ്ക്ക് മൾട്ടി -ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ അഡ്ജസ്റ്റബിൾ എക്സ്റ്റീരിയർ റിയർ വ്യൂ മിറർ, ടച്ച്സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ആന്റി ലോക്ക് ബ്രേക്കിംഗും, ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), അലോയി വീലുകൾ പവർ വിൻഡോസ് എന്നിവ എല്ലാമുണ്ട്.

ലാൻ്റൗ ബ്രോൺസ്, ഒസ്തുനി പേൾ വൈറ്റ്, ഹക്കുബ സിൽവർ, സിലിക്കൺ സിൽവർ, പോർട്ടോഫിനോ ബ്ലൂ, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ, സാൻ്റോറിനി ബ്ലാക്ക്, ഫുജി വൈറ്റ്, ചാരെൻ്റെ ഗ്രേ, ബെൽഗ്രേവിയ ഗ്രീൻ എന്നിങ്ങനെ ഈ വേരിയൻ്റ് 11 കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ലാൻ്റൗ ബ്രോൺസ്, ഒസ്തുനി പേൾ വൈറ്റ്, ഹക്കുബ സിൽവർ, സിലിക്കൺ സിൽവർ, പോർട്ടോഫിനോ ബ്ലൂ, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ, സാൻ്റോറിനി ബ്ലാക്ക്, ഫുജി വൈറ്റ്, ചാരെൻ്റെ ഗ്രേ, ബെൽഗ്രേവിയ ഗ്രീൻ എന്നിങ്ങനെ ഈ വേരിയൻ്റ് 11 നിറങ്ങളിൽ ലഭ്യമാണ്. ഇനി വിലയുടെ അടിസ്ഥാനത്തിൽ ലാൻഡ് റോവർ ഡിഫൻഡർ 130X, ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ZX എന്നിവയുമായി ഈ മോഡൽ മത്സരിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 23, 2024, 11:59 [IST]
English summary
Bollywood star ananya panday gifts herself a range rover suv worth 3 crores
കൂടുതല്‍... #auto news #bollywood #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X