റോട്ടിയും ഡാലും മാത്രമല്ല നല്ല ഡോണട്ടുകളും ചുടും ഈ കൈകൾ! വൈറൽ ഡ്രിഫ്റ്റിംഗ് വീഡോയുമായി ബോളിവുഡ് സുന്ദരി

ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ദിഷ പടാനി. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടായാണ് ദിഷ, പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്റ്റണ്ട് വീഡിയോകളും വർക്കൗട്ടുകളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്. മിക്കവാറും തന്റെ ജിം വർക്കൗട്ട് വീഡിയോകളാണ് ദിഷ പങ്കിടാറുള്ളത്, എന്നാൽ ഇത്തവണ ഒരു ലെവൽ മുകളിലേക്ക് പോയിരിക്കുകയാണ് എന്ന് പറയാം, ദിഷ പടാനി ഒരു മെർസിഡീസ് ബെൻസ് C -ക്ലാസ് സെഡാനിൽ ഡോനട്ടുകളും ഡ്രിഫ്റ്റുകളും ചെയ്യുന്ന ഒരു പുതിയ വീഡിയോയാണ് ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ ദിഷ പടാനി തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ, ദിഷ പടാനി ഒരു W203 മെർസിഡീസ് ബെൻസ് C -ക്ലാസ് സെഡാന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് നമുക്ക് കാണാനാകും. കാർ യഥാർത്ഥത്തിൽ ഒരു ഡ്രിഫ്റ്റ് കാറായി കസ്റ്റമൈസ് ചെയ്തിരിക്കുന്നതാണ്. ഇത്തരം സ്റ്റണ്ടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സ്ഥലത്താണ് സ്റ്റണ്ട് അവതരിപ്പിക്കുന്നതെന്നും വീഡിയോയിൽ നിന്ന് മനസിലാക്കാം.

ഈ കാറിൽ ദിഷ പടാനി ഒറ്റയ്ക്കല്ല എന്നത് കാണാം. കോ -പാസഞ്ചർ സീറ്റിൽ മറ്റൊരാൾ കൂടെയുണ്ട്, നടിയെ ഡ്രിഫ്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രൊഫഷണലായിരിക്കാം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. താരം ഒരു കോണിന് ചുറ്റും കാർ ഓടിക്കാൻ തുടങ്ങുന്നത് വീഡിയോയിൽ കാണാം. താമസിയാതെ, കാറിന്റെ ടെയിൽ പുറത്തേക്ക് തള്ളി നിൽക്കുന്നതും ദിഷ കാർ ഡ്രിഫ്റ്റ് ചെയ്യുന്നതും നമുക്ക് കാണാനാവും.

ദിഷ പടാനി ഒരു തികഞ്ഞ കാർ പ്രേമിയാണ്, ഈ വീഡിയോയിൽ നിന്നും അത് വളരെ വ്യക്തമാണ്. താരം ഈ സ്റ്റണ്ടിംഗ് വളരെ വ്യക്തമായി തന്നെ ആസ്വദിക്കുന്നുണ്ട്, ദിഷ ഒരു തടസ്സവുമില്ലാതെ വാഹനം ഓടിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയിൽ താരം ഓടിക്കുന്ന കാർ ഇതിനായി പ്രത്യേകം പരിഷ്കരിച്ചിട്ടുണ്ട്. മുൻവശത്ത് ബോണറ്റോ ബമ്പറോ ഇതിന് ഇല്ല, കേടുപാടുകൾ ഒഴിവാക്കാൻ അല്ലെങ്കിൽ എഞ്ചിൻ തണുപ്പിക്കാൻ സഹായിക്കുന്നതിനായി മനഃപൂർവ്വം ഇവ നീക്കം ചെയ്തതായിരിക്കാം.

മെർസിഡീസ് W203 എന്നത് ഒരു റിയർ -വീൽ -ഡ്രൈവ് കാറാണ്, ഇത് ശരിയായ ഡ്രിഫ്റ്റുകൾ ചെയ്യാനും ഡോനട്ടുകൾ അടിക്കാനും വളരെ മികച്ചതാണ്. മിക്ക ഇന്ത്യൻ കാറുകളും സെഡാനുകളും ഫ്രണ്ട് -വീൽ -ഡ്രൈവാണ്, ഇത് അത്തരം സ്റ്റണ്ടുകൾക്കുള്ള അവയുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു എന്നതാണ് വാസ്തവം.

ഇനി ദിഷ പടാനി ഒരു കാർ പ്രേമിയാണെന്ന് ഞങ്ങൾ പറഞ്ഞത് വെറുതെയല്ല. താരത്തിന്റെ ആദ്യകാലങ്ങളിൽ, ഷെവർലെ ക്രൂസ്, ഹോണ്ട സിവിക് പോലുള്ള കാറുകളിലാണ് ദിഷ പടാനിയെ കണ്ടെത്തിയിരുന്നത്. ഈ രണ്ട് സെഡാനുകൾക്കും വലിയൊരു ഫാൻബേസുണ്ട്. കൂടാതെ ദിഷയ്ക്ക് സെഡാനുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നുന്നു.

ഇപ്പോൾ പുതിയ തലമുറ ബിഎംഡബ്ല്യു 7 -സീരീസ്, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെർസിഡീസ് ബെൻസ് S 450 എന്നിവയാണ് താരത്തിന്റെ ശേഖരത്തിലുള്ള മറ്റ് പ്രമുഖ കാറുകൾ. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ദിഷയുടെ ഗാരേജിലെ ഏറ്റവും പുതിയ അംഗമാണ്.

റേഞ്ച് റോവർ വാങ്ങുക മാത്രമല്ല, താരം അത് കസ്റ്റമൈസ് ചെയ്യുകയും ചെയ്തു. കാറിന് ഇപ്പോൾ ഒരു മാറ്റ് ബ്ലാക്ക് റാപ്പും ആഫ്റ്റർമാർക്കറ്റ് അലോയി വീലുകളും ലഭിക്കുന്നു. ബോളിവുഡിൽ കസ്റ്റമൈസ്ഡ് റേഞ്ച് റോവർ എസ്‌യുവി കൈവശമുള്ള ഒരേയൊരു നടിയാണ് ദിഷ എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Wednesday, January 29, 2025, 15:41 [IST]
English summary
Bollywood star disha patani doing stuns and drifts on mercedes benz viral video
കൂടുതല്‍... #celebrity car #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X