Just In
- 44 min ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 1 hr ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 2 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 3 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- Movies 'ഗുണ്ടയെയും എന്നെയും ഒരുമിച്ചിരുത്തി, ഗുണ്ടയെ ചോദ്യം ചെയ്യുന്നത് പോലെ എന്നെയും; അമ്മ പറഞ്ഞത് വിഷമിപ്പിച്ചു'
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാധുരി ദീക്ഷിത്തിന്റെ ഹോട്ട് ഗ്യാരേജില്‍ ഇടംപിടിച്ച് ആഢംബര ഇന്നോവ
ബോളിവുഡിലെ മുതിർന്ന നടി മാധുരി ദീക്ഷിത് നെനെ വളരെയധികം സാമൂഹിക ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്, വിവിധ പരിപാടികളിലും ചടങ്ങുകളിലും പതിവായി തരം എത്തുന്നത് ശ്രദ്ധിക്കപ്പെടാറുണ്ട്. മെർസിഡീസ് ബെൻസ് S ക്ലാസ് ഉൾപ്പെടെയുള്ള നിരവധി ആഢംബര വാഹനങ്ങളിൽ മാധുരി ദീക്ഷിത് യാത്ര ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്.
ഇതോടൊപ്പം ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും നടി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ താരം പതിവായി ഉപയോഗിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒരു സാധാരണ വാഹനമല്ല. വളരെയധികം പരിഷ്‌ക്കരിച്ച് ഒരു ആഢംബര വാഹനമായി ഇത് മാറുന്നു. പരിഷ്കരിച്ച ഇന്നോവ ക്രിസ്റ്റ DC ഡിസൈനിന്റെ പുതിയ പുനർനാമകരണം ചെയ്ത DC2 ആണ് ഒരുക്കിയിരിക്കുന്നത്.
DC 2 പങ്കിട്ട ചിത്രങ്ങൾ കാറിലെ വിപുലമായ മാറ്റങ്ങൾ കാണിക്കുന്നു, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സ്റ്റോക്ക് പതിപ്പിനേക്കാൾ വളരെ പ്രീമിയമായി ഇത് കാണപ്പെടുന്നു.
മധ്യ നിരയിലെ സീറ്റുകൾക്ക് പകരം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പുതിയ ക്യാപ്റ്റൻ സീറ്റുകൾ സ്ഥാപിച്ചു. ഡോർ പാഡുകൾ ഉൾപ്പെടെയുള്ള എല്ലാ അപ്ഹോൾസ്റ്ററിയും ലെതർ കവർ ഉപയോഗിച്ച് പരിഷ്കരിച്ചിരിക്കുന്നു.
എല്ലാ ലെതർ ഭാഗങ്ങൾക്കും ഡയമണ്ട് സ്റ്റിച്ചിംഗ് ലഭിക്കുന്നു, അത് വാഹനത്തിന് പ്രീമിയം ആഢംബര അനുഭവം കൂടുതൽ മികച്ചതാക്കുന്നു. കൂടാതെ, റൂഫിൽ അധിക ഉപകരണങ്ങൾ ലഭിക്കുന്നു. റൂഫിൽ ലൈറ്റുകളുള്ള ഒരു പാനൽ ഉണ്ട്, കൂടാതെ ആംബിയന്റ് ലൈറ്റുകളും വാഹനത്തിന് ലഭിക്കുന്നു.
റോൾസ് റോയ്‌സ് കാറുകൾക്ക് സമാനമായ നക്ഷത്രങ്ങളും റൂഫിലുണ്ട്. ക്യാബിനിൽ പിയാനോ ബ്ലാക്ക് ഘടകൾ ഉപയോഗിച്ച് ധാരാളം മരം പാനലുകൾ ലഭിക്കുന്നു. മധ്യ നിരയിലെ സീറ്റുകൾക്കിടയിലുള്ള സെൻട്രൽ പാനൽ രണ്ട് കപ്പ് വഹിക്കാൻ പര്യാപ്തമാണ്, അവ എടുത്തു മാറ്റാവുന്നതുമാണ്.
വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് വ്യക്തിഗത സ്ക്രീനുകളും മധ്യ നിര യാത്രക്കാർക്ക് ലഭിക്കും. അവസാന വരി സീറ്റുകൾ DC2 നീക്കംചെയ്തില്ല. പകരം, അവ പോലും പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ് നിൽക്കുന്നു.
DC2 നടത്തിയ പരിഷ്കരണങ്ങളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ തങ്ങളുടെ കസ്റ്റം പാക്കേജുകൾ 9.5 ലക്ഷം രൂപയിൽ ആരംഭിക്കുന്നുവെന്ന് അവർ സൂചിപ്പിച്ചു. ഇത് വളരെ ചെലവേറിയതാണെങ്കിലും വാഹനത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഉയർന്ന നിലവാരമുള്ളതാണ്.
DC ഡിസൈനുകൾ മുമ്പ് നിരവധി പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്, മാത്രമല്ല ഡീലർഷിപ്പ് തലത്തിൽ ഇത്തരം മോഡിഫിക്കേഷനുകൾ ചെയ്യുന്നതിന് മഹീന്ദ്രയെപ്പോലുള്ള നിർമ്മാതാക്കളുമായി പോലും കൂട്ടുകെട്ടുകളുണ്ട്.
മാധുരി ദീക്ഷിതിന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനത്തിന്റെ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പ് പോലെ തോന്നുന്നു. എംപിവി വളരെ മിനുസമാർന്നതാണ്. വിശ്വസനീയമായ ഇന്നോവ ക്രിസ്റ്റയെ തങ്ങളുടെ വാഹനമായി തിരഞ്ഞെടുത്ത നിരവധി ബോളിവുഡ് അഭിനേതാക്കളും നടിമാരുമുണ്ട്. മലൈക അറോറ പോലും പെട്രോൾ ഓട്ടോമാറ്റിക് ഇന്നോവയിൽ സഞ്ചരിക്കുന്നു, അതേസമയം ജാക്കി ഷ്രോഫിന് ഇപ്പോഴും പഴയ തലമുറ ഇന്നോവയുണ്ട്, അതിൽ അദ്ദേഹത്തെയും നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്.