സെക്സി ലുക്കിൽ ശിൽപ ഷെട്ടിയെ വെല്ലും ഗരാജിലെ പുത്തൻ അതിഥി

ഇന്ന് ഒരു നിലയിൽ എത്തിയാൽ പല സെലിബ്രിട്ടികളും അടിക്കടി വാഹനങ്ങൾ വാങ്ങുന്നത് ഒരു പതിവാണ്, ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ വിപണിയിൽ ലഭ്യമായ തങ്ങളുടെ പോക്കറ്റിന് ഒതുങ്ങുന്ന ഒരു ലക്ഷ്വറി കാർ അല്ലെങ്കിൽ എസ്‌യുവികളാവും വാങ്ങുക. അടുത്തിടെ ഒട്ടനവധി ബൊളിവുഡ് താരങ്ങൾ റേഞ്ച് റോവർ എസ്‌യുവികൾ വാങ്ങിയതിന്റെ റിപ്പോർട്ടുകളുും നാം കണ്ടു. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചില എക്സ്ക്ലൂസീവ് കക്ഷികളുണ്ട്, മറ്റെല്ലാവരുടേയും പക്കൽ ഇല്ലാത്ത ചില വ്യത്യസ്ത കാറുകൾ കൈവശമുള്ളവർ. അത്തരത്തിൽ ഒരാളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി എന്ന് നിസംശയം പറയാം.

ഒരുപിടി എക്സോട്ടിക്ക് വാഹനങ്ങൾ നിറഞ്ഞ വളരെ വ്യത്യസ്തവും എക്സ്ക്ലൂസീവുമായ ഗരാജാണ് താരത്തിനുള്ളത്. സമയബന്ധിതമായി താരം തന്റെ ഗരാജ് അപ്‌ഡേറ്റ് ചെയ്യുന്നതു മുടക്കമില്ലാതെ തുടരുന്നു, ഇപ്പോൾ ഷിൽപ്പയുടെ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയായ കോടികൾ വില വരുന്ന ഫെറാറി സൂപ്പർകാറാണ് ഇവിടുത്തെ ചർച്ചാവിഷയം.

ശിൽപ ഷെട്ടിയെയും ഭർത്താവ് രാജ് കുന്ദ്രയെയും തങ്ങളുടെ ഫെറാറി പോർട്ടോഫിനോയിൽ എയർപോർട്ടിൽ കണ്ടെത്തിയിരുന്നു. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു റെഡ് ഷെയ്ഡിലുള്ള ഫെറാറി സൂപ്പർകാർ മുംബൈ വിമാനത്താവളത്തിൽ ഡ്രോപ്പ് ഏരിയയിലേക്ക് വരുന്നത് നമുക്ക് കാണാം.

സൂപ്പർകാറിൻ്റെ ഡോർ തുറന്നു, കോ-പാസഞ്ചർ സീറ്റിൽ ശിൽപ ഷെട്ടി ഇരിക്കുന്നതും ഇത് കാണിക്കുന്നു. ഡ്രൈവർ സീറ്റിൽ രാജ് കുന്ദ്രയേയും കാണാം. താരം തൻ്റെ ഭർത്താവുമായി എന്തോ പെട്ടെന്ന് സംസാരിക്കുകയും കാറിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നു. ഫെറാറി പോർട്ടോഫിനോ വളരെ നിലത്തോട് പറ്റിച്ചേർന്ന് വരുന്ന ഒരു സൂപ്പർകാറാണ്, അകത്തു കയറുന്നതും അതിൽ നിന്ന് ഇറങ്ങുന്നതും ഒരു പ്രയത്നം തന്നെ ആയിരിക്കും.

ഇനി കാറിലേക്ക് വരുമ്പോൾ, ഫെറാറി പോർട്ടോഫിനോ ഇപ്പോൾ പ്രൊഡക്ഷനിൽ ഇല്ല. ഈ സൂപ്പർകാറിന് പകരം ഫെറാറി റോമയാണ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ഇവിടെ വീഡിയോയിൽ കാണുന്ന കാർ പുതിയതായും തോന്നുന്നില്ല. ബൊളിവുഡ് താരം യൂസ്ഡ് കാർ മാർക്കറ്റിൽ നിന്ന് ഒന്ന് എടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശിൽപ ഷെട്ടി മുമ്പും യൂസ്ഡ് ആഡംബര കാറുകൾ വാങ്ങിയിട്ടുള്ളതിനാൽ ഇതിൽ അതിശയിക്കാനൊന്നുമില്ല. വളരെ നന്നായി മെയിന്റെയിൻ ചെയ്യുന്ന ഒരു സൂപ്പർകാർ വാങ്ങുന്നത് പണം ലാഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇതുപോലുള്ള ആഡംബരവും വ്യത്യസ്തവുമായ കാറുകൾക്ക് പലപ്പോഴും വളരെ വേഗത്തിൽ തന്നെ മൂല്യം കുറയുന്നു.

അതിനാൽ തന്നെ ഇത്തരം സൂപ്പർകാറുകൾക്കായി ഒരു ഡീലർഷിപ്പിലേക്ക് പോകുന്നതിന് മുമ്പ് യൂസ്ഡ് കാർ വിപണി ഒന്നു തിരഞ്ഞു നോക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. വീഡിയോയിൽ കാണുന്ന ഫെറാറിയിലേക്ക് തിരിച്ചുവരുമ്പോൾ, പോർട്ടോഫിനോ M എന്നത് ഇറ്റാലിയൻ കാർ നിർമ്മാതാക്കളുടെ ഒരു ഹാർഡ് ടോപ്പ് കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ മോഡലാണിത്.

ഇതിൽ 'M' എന്നത് മോഡിഫിക്കാറ്റയെ സൂചിപ്പിക്കുന്നു, അങ്ങനെയാണ് ഫെറാറി തങ്ങളുടെ മോഡലുകളിലെ പെർഫോമൻസ് മോഡലുകളെ എടുത്തു കാണിക്കുന്നത്. പുതിയതും അതോടൊപ്പം വളരെ രസകരവുമായ നിരവധി ഫീച്ചറുകളുള്ള ഒരു ഗ്രാൻഡ് ടൂറിംഗ് സ്‌പോർട്‌സ് കാർ മോഡലാണിത്. ഫെറാറി ഫുൾ ഫൈവ്-പൊസിഷൻ മാനെറ്റിനോ ഡയലും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഇത് സാധാരണയായി വിലകൂടിയ പ്രീമിയം മോഡലിൽ കാണപ്പെടുന്ന ഒന്നാണ്. ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), വെന്റിലേറ്റഡ് & ഹീറ്റഡ് സീറ്റുകൾ തുടങ്ങിയ ഓപ്‌ഷണൽ ഫീച്ചറുകളും കാറിന് ലഭിക്കുന്നു. 3.9 ലീറ്റർ, ട്വിൻ -ടർബോചാർജ്ഡ് V8 പെട്രോൾ എൻജിനാണ് പോർട്ടോഫിനോ M -ന്റെ ഹുഡിന് അടിയിൽ ഉള്ളത്.

ഇത് 620 PS മാക്സ് പവർ ഉത്പാദിപ്പിക്കുന്നു, ഈ M മോഡൽ സാധാരണ പതിപ്പിനേക്കാൾ 20 PS കൂടുതൽ കരുത്ത് സൃഷ്ടിക്കുന്നു. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് എഞ്ചിനുമായി കണക്ട് ചെയ്തിരിക്കുന്നത്. വെറും 3.45 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും, കൂടാതെ നിശ്ചലാവസ്ഥയിൽ നിന്ന് 9.8 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ കാറിന് കഴിയും എന്നതും ശ്രദ്ധേയമാണ്.

പോർട്ടോഫിനോയെ ഫെറാറിയുടെ എൻട്രി ലെവൽ സ്‌പോർട്‌സ് കാർ എന്നാണ് വിളിച്ചിരുന്നത്, എന്നാൽ അതുകാരണം വാഹനത്തിന് വലിയ ചെലവൊന്നും ഇല്ലെന്ന് വിചാരിക്കരുത്. ഒരു പുത്തൻ ഫെറാറി പോർട്ടോഫിനോ M-ന് ഏകദേശം 4.04 കോടി രൂപയാണ് എക്സ്-ഷോറൂം വില. ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ഒരു യൂസ്ഡ് കാർ വാങ്ങിയതിനാൽ, ഇത്രയും തുക ചിലവഴിക്കേണ്ടി വന്നിട്ടുണ്ടാവില്ല എന്ന് ഞങ്ങൾ അനുമാനിക്കുന്നു.

More from DriveSpark

Article Published On: Wednesday, October 16, 2024, 12:50 [IST]
English summary
Bollywood star shilpa shetty found in a ferrari portofino sportscar
കൂടുതല്‍... #auto news #bollywood #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X