ലക്ഷ്വറിയുടെ പരകോടി; മെർസിഡീസ് മെയ്ബാക്ക് GLS സ്വന്തമാക്കിയ ബോളിവുഡ് താരങ്ങൾ

രാജ്യത്തുടനീളമുള്ള സെലിബ്രിറ്റികൾക്കിടയിൽ ഇപ്പോൾ വളരെയധികം പ്രിയമേറി വരുന്ന ഒരു മോഡലാണ് മെർസിഡീസ് മെയ്ബാക്ക് GLS.താരങ്ങളുടെ ഇടയിലെ ഈ ജനപ്രീതി കാരണം ഇപ്പോൾ ഇന്ത്യയിൽ മെർസിഡീസ് ബെൻസിന്റെ ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന കാറുകളിലൊന്നായി ഇത് മാറിയിരിക്കുന്നു. നിലവിൽ മെർസിഡീസ് മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികളുടെ ലിസ്റ്റ് നമുക്ക് ഒന്ന് ചെക്ക് ചെയ്യാം.

ദീപിക പദുക്കോൺ: ദീപികയുടെ ആദ്യ മെയ്ബാക്ക് മോഡൽ അല്ല ഇത്, വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മെയ്ബാക്ക് S-ക്ലാസും താരത്തിനുണ്ട്. ഡീപികയുടെ ഏറ്റവും പുതിയ മെയ്ബാക്ക് - GLS 600 ഉം ഗാരേജിലെ രണ്ടാമത്തെ GLS മോഡലാണ്. താരത്തിന്റെ ഭർത്താവായ രൺവീർ സിംഗ് വളരെക്കാലം മുമ്പ് ഒരു GLS സ്വന്തമാക്കിയിരുന്നു. രൺവീർ സിംഗിൽ നിന്ന് ദീപികയ്ക്ക് ലഭിച്ച സമ്മാനമാണ് ഈ GLS 600 എന്ന് റിപ്പോർട്ടുണ്ട്.

മെർസിഡീസ് മെയ്ബാക്ക് GLS സ്വന്തമാക്കിയ ബോളിവുഡ് താരങ്ങൾ

രൺവീർ സിംഗ്: 2021 -ൽ തന്റെ 36 -ാം ജന്മദിനത്തിലാണ്, രൺവീർ സിംഗ് തന്റെ ആകർഷകമായ കാർ ശേഖരത്തിലേക്ക് ഒരു പുതിയ അതിഥിയെ ചേർത്തത്. അരാൻസിയോ ബൊറിയാലിസ് (ഓറഞ്ച്) ലംബോർഗിനി ഉറൂസ്, ബ്ലൂ റാപ്പ്ഡ് ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് തുടങ്ങിയ വിദേശ വാഹനങ്ങൾ ഇതിനകം കൈവശമുണ്ടെങ്കിലും, അവയിലും ആഡംബരവും സവിശേഷവുമായ ഒരു മോഡൽ സ്വന്തമാക്കാൻ അദ്ദേഹം തീരുമാനിച്ചു. ബെർത്ത് ഡേ ഗിഫ്റ്റായി വാങ്ങിയ മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ ഹൈലൈറ്റ് വളരെ ആകർഷകമായ ഒരു കവൻസൈറ്റ് ബ്ലൂ ഷെയ്ഡ് ആയിരുന്നു.

കൃതി സനോൻ: രൺവീർ സിംഗിന്റെ GLS 600 -ന് സമാനമായ കവൻസൈറ്റ് ബ്ലൂ GLS കരസ്ഥമാക്കി കൃതി സനോണും ആഡംബര എസ്‌യുവി ഉടമകളുടെ ലിസ്റ്റിൽ ചേർന്നിരിക്കുകയാണ്. GLS സ്വന്തമാക്കുന്നതിന് മുമ്പ്, കൃതി തന്റെ വൈറ്റ് ഔഡി Q7 -ലാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. താരപരിവേഷത്തിന്റെ ആദ്യ നാളുകളിൽ, കൃതി ഒരു BMW 3 സീരീസ് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ, വിവിധ പരിപാടികളിലും ചിത്രീകരണങ്ങളിലും പങ്കെടുക്കാൻ താരം തന്റെ GLS -നെ ആശ്രയിക്കുന്നു.

മെർസിഡീസ് മെയ്ബാക്ക് GLS സ്വന്തമാക്കിയ ബോളിവുഡ് താരങ്ങൾ

അർജുൻ കപൂർ: രൺവീർ സിംഗ് GLS600 വാങ്ങിയതിന് പിന്നാലെ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അർജുൻ കപൂറും മെയ്ബാക്ക് GLS600 സ്വന്തമാക്കി. വ്യത്യസ്തമായ ബ്ലൂ നിറത്തിലുള്ള അർജുന്റെ GLS600 അതിന്റെ വേറിട്ട സാന്നിധ്യത്താൽ റോഡുകളിൽ വേറിട്ട് നിൽക്കുന്നു. അർജുൻ കപൂറിന് എസ്‌യുവികളോട് വളരെ തീവ്രമായ ഒരു പ്രിയമുണ്ട്, കൂടാതെ മസെരാട്ടി ലെവന്റെയും ലാൻഡ് റോവർ ഡിഫെൻഡറും പോലുള്ള വാഹനങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ ശേഖരം തന്നെയുണ്ട്.

ആയുഷ്മാൻ ഖുറാന: സമീപ വർഷങ്ങളിൽ താരപദവിയിലേക്ക് വളരെ വേഗത്തിൽ ഉയർന്നു വന്ന നടനാണ് ആയുഷ്മാൻ ഖുറാന. തന്റെ താരപരിവേഷവുമായി പൊരുത്തപ്പെടാൻ, 2021 ജൂലൈയിൽ ഖുറാന തനിക്ക് ഒരു ബ്ലാക്ക് ഷെയ്ഡിലുള്ള മെർസിഡീസ് മെയ്‌ബാക്ക് GLS 600 സന്തമാക്കി. ഖുറാന ഇപ്പോൾ തന്റെ പുതിയ GLS 600 -ലാണ് കൂടുതലായി കാണപ്പെടുന്നത് എങ്കിലും, താരത്തിന് മെർസിഡീസ് ബെൻസ് S-ക്ലാസ്, ഔഡി A6, ബിഎംഡബ്ല്യു 5 -സീരീസ് പോലുള്ള കുറച്ച് ആഡംബര സലൂണുകളും സ്വന്തമായുണ്ട്.

മെർസിഡീസ് മെയ്ബാക്ക് GLS സ്വന്തമാക്കിയ ബോളിവുഡ് താരങ്ങൾ

അജയ് ദേവ്ഗൺ: ഇന്ത്യയിലെ മെർസിഡീസ് മേബാക്ക് GLS ഫാമിലിയിൽ അടുത്തിടെയാണ് അജയ് ദേവ്ഗൺ ചേർന്നത്. ആകർഷണീയമായ വാഹന ശേഖരത്തിലേക്ക്, ഒരു ബ്ലാക്ക് മെർസിഡീസ് മെയ്‌ബാക്ക് GLS600 -നെയാണ് ദേവ്ഗൺ ഫാമിലി സ്വാഗതം ചെയ്തത്. ഈ ആഡംബര എസ്‌യുവി 2021 -ൽ ഇന്ത്യയിൽ അതിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വളരെ ജനപ്രിയമായിരുന്നു. മൂന്ന് കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ആഡംബര എസ്‌യുവി വരുന്നത്.

More from DriveSpark

Article Published On: Friday, May 26, 2023, 13:47 [IST]
English summary
Bollywood stars who owns mercedes maybach gls suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X