12 കോടിയുടെ റോൾസ് റോയ്സിൽ'ചുംബന നായകൻ'; യാത്രകൾ ഇനി ആഡംബരത്തിൻ്റെ മടിത്തട്ടിൽ
ഇമ്രാൻ ഹാഷ്മി എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. ചെറുപ്പക്കാർ മുതൽ മുകളിലേയ്ക്ക് എല്ലാവർക്കും അറിയാവുന്ന പേര്. ആഷിഖ് ബാനായാ എന്ന ഗാനത്തിലൂടെ എല്ലാ ചെറുപ്പകാരുടേയും മനസിലേക്ക് കുടിയേറിയ വ്യക്തി. ബോളിവുഡിലെ ചുംബനനായകൻ എന്നറിയപ്പെടുന്ന താരം ഇപ്പോൾ ഒരു കിടിലൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. 12 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റിൻ്റെ ബ്ലാക്ക് എഡിഷനാണ് താര്ം സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം തലമുറ റോൾസ് റോയ്സ് ഗോസ്റ്റ് ആണ് താരം വാങ്ങിയത്. ഒരാൾക്ക് തിരഞ്ഞെടുക്കാവുന്ന 44,000-ലധികം കളർ ഓപ്ഷനുകൾ ഉണ്ടായിട്ട് പോലും, ഹാഷ്മി ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജാണ് വാങ്ങിയത്. ആദ്യ മോഡൽ പുറത്തിറങ്ങി 11 വർഷത്തിന് ശേഷമാണ് റോൾസ് റോയ്സ് ഗോസ്റ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഫാന്റം മോഡലിലും ഉപയോഗിച്ചിരിക്കുന്ന ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിർമ്മിച്ച പുതിയ ഫ്രെയിം ഗോസ്റ്റിനുമുണ്ട്.

മുൻ പതിപ്പിനേക്കാൾ 89 എംഎം നീളവും 30 എംഎം വീതിയുമാണ് പുതിയ ഗോസ്റ്റിന്. 21 മില്ലീമീറ്ററും ഉയരവും കൂടിയിട്ടുണ്ട്. എന്നിരുന്നാലും, മുന്നിലും പിന്നിലും വീലുകൾ തമ്മിലുള്ള ദൂരം അതേപോലെ തന്നെ തുടരുന്നു. റോൾസ് റോയ്‌സ് ഫ്രണ്ട് സസ്‌പെൻഷൻ മൗണ്ടിംഗ് പൊസിഷനും മാറ്റുകയും എഞ്ചിൻ ആക്‌സിലിന് മുന്നിൽ സ്ഥാപിക്കുകയും ചെയ്തു. വലിപ്പം കൂടിയതോടെ വാഹനത്തിൻ്റെ ബൂട്ട് സ്പേസ് ഇപ്പോൾ 507 ലിറ്ററാണ്.
ഗോസ്റ്റിന്റെ രൂപകൽപ്പന ഗണ്യമായി മാറിയിട്ടുണ്ട്, ഇപ്പോൾ ആധുനിക ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഉൾപ്പെടുത്തി. റോൾസ് റോയ്‌സിന്റെ എൻട്രി ലെവൽ സെഡാനിൽ ഇപ്പോൾ 600 മീറ്റർ ദൂരം വരെ പ്രകാശം പരത്താൻ കഴിയുന്ന ലേസർ സാങ്കേതികവിദ്യയുള്ള സുഗമമായ ഹെഡ്‌ലാമ്പുകൾ കമ്പനി നൽകിയിട്ടുണ്ട്. സി ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളും വാഹനത്തിന്റെ മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന എയർ ഇൻടേക്കോടുകൂടിയ ബോൾഡർ ഫ്രണ്ട് എൻഡ് ഡിസൈനും വാഹനത്തിൽ കാണാം.

റോൾസ് റോയ്‌സ് പഴയ 6.6 ലിറ്റർ V12 പെട്രോൾ എഞ്ചിന് പകരം പുതിയ 6.75 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ എൻജിൻ തന്നെയാണ് ഫാന്റമിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 571 bhp പവറും 850 nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. മുൻ തലമുറ ഗോസ്റ്റിലെ പോലെ പിൻ ചക്രങ്ങൾക്ക് പകരം നാല് ചക്രങ്ങളിലേക്കും പവർ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 2.5 ടൺ ഭാരമുണ്ടെങ്കിലും, പുതിയ ഗോസ്റ്റ് വളരെ വേഗതയുള്ളതാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, വെറും 4.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും.
സുരക്ഷാ കാരണങ്ങളാൽ ഉയർന്ന വേഗത മണിക്കൂറിൽ 205 കിലോമീറ്ററായി ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഗോസ്റ്റിന്റെ പിൻ-വീൽ സ്റ്റിയറിംഗും ഫീച്ചർ ചെയ്യുന്നു, ഇത് പെട്ടെന്ന് തിരിയാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ഉയർന്ന വേഗതയിൽ അതിന്റെ സ്റ്റെബിളിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ വിപണിയിൽ വൈവിധ്യമാർന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നു, ഈ മോഡലുകളിൽ ചിലത് സമ്പന്നരായ ഇന്ത്യൻ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജുകളിൽ ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്. റോൾസ് റോയ്‌സ് കാറുകളെ പോലെ തന്നെ ബ്രാൻഡ് പുറത്തിറക്കിയ എസ്‌യുവി മോഡലും ഉപഭോക്താക്കൾക്കിടയിൽ ഒരു ഇൻസ്റ്റന്റ് ഹിറ്റായി മാറി. പ്രായ, വർഗ്ഗ, വർണഭേദമന്യേ എല്ലാവർക്കും ഈ ലക്ഷ്വറി കാറുകൾ ഇഷ്ടമാണ്.
കലിനൻ ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിഗത ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച ഒരു ടൺ കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം. വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്.
അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications








