ഷോറൂമിൻ്റെ പടി പോലും കാണാത്ത വണ്ടി! MG സൈബർസ്റ്ററിൽ വന്നിറങ്ങി ഷാഹിദിൻ്റെ സ്റ്റെപ്പ് ബ്രദർ
എംജിയുടെ ഇലക്ട്രിക് വാഹനങ്ങൾ എന്നും ജനങ്ങളെ അതിശയിപ്പിച്ചിട്ടേയുളളു. പെർഫോമൻസിൻ്റെ കാര്യത്തിലും വാഹനങ്ങളുടെ ഗുണമേൻമയുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പരിചയപ്പെടുത്തിയ സൈബർസ്റ്റർ എന്ന കിടിലൻ കാറിനെ എല്ലാവരും കാത്തിരിക്കുകയാണ്. ഇത് വരെ ലോഞ്ച് പോലും നടത്താത്ത തലക്കെട്ടിൽ പറയുന്നത് പോലെ ഷോറൂമിൻ്റെ പടി പോലും ഇതുവരെ കാണാത്ത കിടിലൻ കാർ ഒരു സൂപ്പർതാരത്തിൻ്റെ പക്കലിരിക്കുന്നത് കണ്ടാലോ. അതേ സൂപ്പർസ്റ്റാർ ഷാഹിദ് കപൂറിൻ്റെ അർദ്ധസഹോദരൻ ഇഷാൻ ഖട്ടറിൻ്റെ പക്കലാണ് എംജിയുടെ ഏറ്റവും വേഗതയേറിയ കാറിൽ വന്നിറങ്ങിയത്.
ചിലപ്പോൾ അദ്ദേഹം സ്വന്തമാക്കിയതായിരിക്കും അല്ലെങ്കിൽ എംജിയുടെ ബ്രാൻഡിങ്ങിന് വേണ്ടിയുമാവാം. പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ഇലക്ട്രിക് റോഡ്‌സ്റ്റർ വിൽപ്പനയ്ക്ക് എത്തുക കേട്ടോ. ഈ പുതിയ ഡീലർഷിപ്പുകൾ വഴി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ M9 ഇവി ലിമോസിനും വിപണനം ചെയ്യും. ടൂ സീറ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ മോഡൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകാൻ കഴിയും. അങ്ങനെ ഏറ്റവും പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ല കേട്ടോ. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 295 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലനായിരിക്കും നമ്മുടെ കക്ഷി.
ഡിജിറ്റൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്താൽ അകത്തളം വേറിട്ടുനിൽക്കും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവയാണ് ട്രിപ്പിൾ സ്‌ക്രീനുകളിൽ ഉൾപ്പെടുന്നത്തിയിരിക്കുന്നത്. സ്‌പോർട്‌സ് സീറ്റുകളും മൾട്ടി-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും കൂടിയാവുമ്പോൾ ഇന്റീരിയറിന്റെ ഗാംഭീര്യം കൂടും.
ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്നതും മടക്കാവുന്നതുമായ റൂഫ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ആറ് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകൾ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവ എംജി സൈബർസ്റ്ററിന്റെ മറ്റ് സവിശേഷതകളാണ്. സുരക്ഷ മെച്ചപ്പെടുത്തുന്ന ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇവിയുടെ കൂട്ടിനായി എത്തും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








