ഇനി സ്വല്പം ഇക്കോ ഫ്രണ്ട്ലിയാവാം; ഇവികളിലേക്ക് ചേക്കേറിയ ബോളിവുഡ് താരങ്ങൾ

ക്രമേണ, ലോകം മുഴുവൻ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്, അതുപോലെ തന്നെ നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന പഴഞ്ചൊല്ലിന് അനുസൃതമായി രാജ്യത്തെ ബോളിവുഡ് താരങ്ങളും ഈ ട്രെൻഡിന്റെ പിന്നാലെയാണ്. സാധാരണയായി, ബോളിവുഡ് നടന്മാരും നടിമാരും ആഡംബര കാറുകളും എസ്‌യുവികളും തങ്ങളുടെ ഗ്യാരേജുകളിലേക്ക് ചേർക്കുന്നതിന് പേരുകേട്ടവരാണ്.

എന്നാൽ ഇവികളുടെ കാര്യത്തിൽ ഇപ്പോൾ അവർ എല്ലാത്തരം ഇലക്ട്രിക് കാറുകളും സന്തമാക്കുന്നു എന്ന് മനസിലാക്കാം. ടാറ്റ നെക്‌സോൺ ഇവി പോലുള്ള മാസ് മാർക്കറ്റ് ഇവി മുതൽ ഫുൾ സ്പെക്ക് ബിഎംഡബ്ല്യു i7 വരെ. ബോളിവുഡിൽ നിന്നുള്ള എല്ലാ ഇലക്ട്രിക് കാർ ഉടമകളും അവരുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാറുകളേയും നമുക്ക് ഒന്നു പരിചയപ്പെടാം:

rekha bmw i7

രേഖ: നിത്യഹരിത സുന്ദരി എന്ന് പലപ്പോഴും വിശേഷക്കപ്പെടുന്ന, മുതിർന്ന നടി രേഖ അടുത്തിടെ ഓക്സൈഡ് ഗ്രേ മെറ്റാലിക്കിന്റെ ഗ്ലോസി ഷേഡിലുള്ള ബിഎംഡബ്ല്യു i7 സ്വന്തമാക്കി. സിനിമാ താരങ്ങൾ ഉൾപ്പടെ പല സെലിബ്രിറ്റികളുടേയും പ്രമുഖ വ്യക്തികളുടേയും ഇഷ്ട ചോയിസായ ബിഎംഡബ്ല്യു 7-സീരീസ് സെഡാന്റെ ഇവി പതിപ്പാണിത്.

ഷാരൂഖ് ഖാൻ: ഇന്ത്യയിൽ ദക്ഷിണ കൊറിയൽ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ദീർഘകാല ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാന് അടുത്തിടെ ഗ്രാവിറ്റി ഗോൾഡ് മാറ്റ് ഷെയ്ഡിൽ സ്റ്റെല്ലർ ലുക്കിലുള്ള ഒരു ഹ്യുണ്ടായി അയോണിക് 5 കമ്പനി സമ്മാനമായി നൽകി. കിംഗ് ഖാന്റെ ഗ്യാരേജിലെ വളരെ സിമ്പിൾ മോഡലുകളിൽ ഒന്നാവും ഇത്.

jacqueline fernandez bmwi7

ജാക്വലിൻ ഫെർണാണ്ടസ്: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് അടുത്തിടെ തന്റെ ബിഎംഡബ്ല്യു 5 -സീരീസിൽ നിന്ന് M ബ്രൂക്ക്ലിൻ ഗ്രേ മെറ്റാലിക് ഷേഡിലുള്ള പുതിയ ബിഎംഡബ്ല്യു i7 ഇലക്ട്രിക് ലക്ഷ്വറി സലൂണിലേക്ക് അപ്ഗ്രേഡ് ചെയ്തു. ഹമ്മർ H2, മെർസിഡീസ് മെബാക്ക് S500 തുടങ്ങി ഒട്ടനവധി എക്സോട്ടിക് മോഡലുകൾ താരത്തിന്റെ പക്കലുണ്ട്.

കിം ശർമ്മ: ബോളിവുഡ് നടി കിം ശർമ്മ തന്റെ ദൈനംദിന ഡ്രൈവറായി ടാറ്റ നാനോ ഓട്ടോമാറ്റിക് ഓടിക്കുന്നതായി പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിരുന്നു, എന്നാൽ അടുത്തിടെ മിനറൽ വൈറ്റ് മെറ്റാലിക്കിന്റെ വളരെ സൂക്ഷ്മമായ ഷേഡിൽ ഒരുക്കിയിരിക്കുന്ന ഒരു പുതിയ ബിഎംഡബ്ല്യു i7 താരം തന്റെ ഗ്യാരേജിലേക്ക് ചേർത്തിരിക്കുകയാണ്.

dr shriram nene tata nexon ev dark

മാധുരി ദീക്ഷിത്: ബോളിവുഡ് നടി മാധുരി ദീക്ഷിതും തന്റെ ഭർത്താവ് ഡോക്ടർ ശ്രീറാം നെനെയും ആഡംബര കാറുകളും സ്‌പോർട്‌സ് കാറുകളുമാണ് ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, 2021 -ൽ അവർ തങ്ങളുടെ ഗാരേജിൽ ഒരു ടാറ്റ നെക്‌സോൺ ഇവി ഡാർക്ക് എഡിഷൻ അവരുടെ ഡെയ്ലി ഡ്രൈവറായി ചേർത്തു.

മന്ദിര ബേദി: പ്രശസ്ത ടിവി അവതാരകയും ബോളിവുഡ് നടിയുമായ മന്ദിര ബേദിയും ഇന്റൻസി ടീലിന്റെ ഷെയ്ഡിൽ ഒരു ടാറ്റ നെക്‌സോൺ ഇവി തന്റെ വാഹന നിരയിലേക്ക് ചേർത്തുകൊണ്ട് ക്ലീൻ & ഗ്രീൻ മൊബിലിറ്റിയുടെ വക്താവായി മാറിയിരിക്കുകയാണ്. നിലവിൽ രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറാണ് നെക്സോൺ ഇവി.

nushrratt bharuccha bmw ix

നുഷ്രത് ബറൂച്ച: നാപ്പോളി ബ്ലാക്ക് മഹീന്ദ്ര ഥാർ ലൈഫ്‌സ്‌റ്റൈൽ ഓഫ്റോഡ എസ്‌യുവി തന്റെ ഡെയ്ലി ഡ്രൈവ് മോഡലായി സ്വന്തമാക്കിയതിന് പുറമേ, ബോളിവുഡ് നടി നുഷ്രത് ബറൂച്ചയ്ക്ക് അവഞ്ചൂറിൻ റെഡ് മെറ്റാലിക്ക് ഷെയ്ഡിൽ ഒരു ബിഎംഡബ്ല്യു iX ലക്ഷ്വറി സെഡാനും തന്റെ ഗ്യാരേജിൽ ഉണ്ട്.

റിതേഷ് ദേശ്മുഖ്: നുഷ്രത് ബറൂച്ചയ്ക്ക് മുമ്പ്, ബോളിവുഡിലെ ബിഎംഡബ്ല്യു iX വീട്ടിലെത്തിച്ച ആദ്യ വ്യക്തിയായിരുന്നു ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. നുഷ്രത്തിന്റെ അതേ അവഞ്ചൂറിൻ റെഡ് മെറ്റാലിക് നിറമാണ് റിതേഷിന്റേയും iX -നുള്ളത്. ബോളിവുഡ് താരത്തിനും ഭാര്യ ജെനീലിയ ദേശ്മുഖിനും യുഎസിലെ തങ്ങളുടെ വീട്ടിൽ ടെസ്‌ല മോഡൽ X -ഉം സ്വന്തമായിട്ടുണ്ട്.

pooja batra tesla model 3

പൂജ ബത്ര: യുഎസിലെ വീട്ടിൽ ടെസ്‌ല ഇലക്ട്രിക് കാർ സ്വന്തമാക്കിയ മറ്റൊരു ബോളിവുഡ് നടിയാണ് പൂജ ബത്ര. നടിയുടെ കാലിഫോർണിയയിലെ വീട്ടിൽ ബ്ലാക്ക് ഷെയ്ഡിലുള്ള ടെസ്‌ല മോഡൽ 3 ഇലക്ട്രിക് കാറാണ് താരത്തിനുള്ളത്. ടെസ്‌ല കാർ സ്വന്തമാക്കിയ ഇന്ത്യൻ വ്യക്തിത്വങ്ങളിൽ ആദ്യ ബാച്ചിലുള്ള ആളാണ് പൂജ.

കാജോൾ: ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആഡംബര കാറുകളോടുള്ള തന്റെ പ്രിയത്തിന് അറിയപ്പെടുന്ന വ്യക്തിയാണ്. അടുത്തിടെ ഒരു മെർസിഡീസ് മെയ്‌ബാക്ക് GLS സ്വന്തമാക്കിയപ്പോൾ, തന്റെ ഭാര്യ ബോളിവുഡ് നടി കജോളിന്, ബ്ലാക്ക് സഫയർ മെറ്റാലിക്കിന്റെ മനോഹരമായ ഷേയ്ഡിലുള്ള ഒരു പുതിയ ബിഎംഡബ്ല്യു i7 അദ്ദേഹം സമ്മാനമായി നൽകി.

shekhar suman bmw i7

ശേഖർ സുമൻ: ടിവി, ചലച്ചിത്ര നടൻ ശേഖർ സുമൻ ബോളിവുഡിൽ നിന്ന് ബിഎംഡബ്ല്യു i7 ഇലക്ട്രിക് ആഡംബര സെഡാൻ വാങ്ങിയ ആദ്യ വ്യക്തിയാണ്. എം ബ്രൂക്ലിൻ ഗ്രേ മെറ്റാലിക് നിറത്തിലുള്ള ബിഎംഡബ്ല്യു i7 ആണ് താരം തന്റെ ഭാര്യക്ക് സ്നെഹ സമ്മാനമായി നൽകിയത്.

സുനിൽ ഷെട്ടി: ഹമ്മർ H2, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ആകർഷകമായ എസ്‌യുവികൾ സ്വന്തമാക്കിയതിന് പുറമേ, ബോളിവുഡ് നടൻ സുനിൽ ഷെട്ടി അടുത്തിടെ തന്റെ കാർ ശേഖരത്തിൽ ഒരു കറുത്ത നിറമുള്ള എംജി കോമറ്റ് ഇവി തന്റെ ദൈനംദിന ഡ്രൈവറായി ചേർത്തിരിക്കുകയാണ്.

More from DriveSpark

Article Published On: Friday, December 29, 2023, 18:06 [IST]
English summary
Bollywoods stars who owns an ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X