എന്തിന്നാ ഇത് സർക്കാരെ? ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം; അധികൃതർക്ക് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് നമ്മുടെ രാജ്യത്തും വളരെ ജനപ്രിയമായി വരികയാണ്, എന്നാൽ ഇന്നും ഒരു ഇവി വാങ്ങുന്നതിന് മുമ്പ് എല്ലാവരുടേയും മനസിൽ ഉദിക്കുന്ന ഒരു ആശങ്കയാണ് അവയുടെ ചാർജിംഗ് എന്നത്. നിലവിൽ മിക്ക ഇവി നിർമ്മാതാക്കളും ഹോം ചാർജിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എങ്കിലും, പലയിടത്തും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും ഒരല്പം ഉത്കണ്ഠ ഉളവാക്കുന്ന ഒന്നാണ്. കൂടുതൽ ഇടങ്ങളിൽ അവ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷികമാണ്. നിലവിൽ ഹോം ചാർജിംഗ് സൊല്യൂഷനുകളിൽ മാത്രം ആശ്രയിക്കാൻ കഴിയാത്തതോ, അത്തരം സംവിധാനങ്ങൾ ഇല്ലാത്തതോ ആയ വ്യക്തികൾക്കും തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പബ്ലിക് ചാർജറുകൾ കൂടിയേ തീരൂ. മുംബൈയിൽ ഇതിനോടനുബന്ധിച്ച് ബോംബേ ഹൈക്കോടതി സർക്കാരിനും മറ്റ് അധികൃതർക്കും ഒരു നോട്ടീസ് അയച്ചിരിക്കുകയാണ്.

കോർപ്പറേറ്റീവ് സൊസൈറ്റികളുടെ മാതൃക ഉപനിയമങ്ങൾ ഭേദഗതി ചെയ്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൗസിംഗ് സൊസൈറ്റികളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർബന്ധമായും നൽകാൻ സർക്കാർ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് രണ്ട് ദക്ഷിണ മുംബൈ നിവാസികൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (PIL) സംസ്ഥാന സർക്കാരിനും കോർപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാർക്കും സിവിൽ അഡ്മിനിസ്ട്രേഷനും കേന്ദ്ര സർക്കാരിനും ബോംബെ ഹൈക്കോടതി അടുത്തിടെ നോട്ടീസ് അയച്ചിരുന്നു.

കോർപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പരിസരത്ത് ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളില്ലാത്തതിനാൽ, ഈ വിഷയത്തിൽ ഒരു "ലെജിലേറ്റീവ് വാക്വം" ഉള്ളതിനാൽ, ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കാർമൈക്കൽ റോഡ്, ഭഗവതി ഭുവൻ CHS -ലെ താമസക്കാരനായ അമിത് ധോലാകിയയും ഭഗവതിയുടെ കെംപ്‌സ് കോർണറിലെ സോഹെൽ കപാഡിയയും ചേർന്നാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

താമസിക്കുന്ന സൊസൈറ്റിയുടെ എല്ലാ നിയമങ്ങളും താൻ എപ്പോഴും മാനിച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി ബോധമുള്ളതിനാലാണ് പുതിയ ഇവി വാങ്ങിയെന്ന് ധോലകിയ പറഞ്ഞു. ഇതിന്റെ ചാർജിംഗ് സമയം മൂന്ന് മുതൽ 30 മണിക്കൂർ വരെയാകാം, അതിനാൽ "കുറച്ച് പബ്ലിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ" നൽകി റെസിഡൻഷ്യൽ ഗാരേജിലെ ചാർജിംഗ് സ്റ്റേഷനിലേക്ക് ആക്സസ് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

എന്നിരുന്നാലും, ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഒരു നയവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗാരേജിൽ ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സൊസൈറ്റി 2022 മെയ് 18 -ന് അനുമതി നിഷേധിച്ചു. ജസ്റ്റിസുമാരായ എസ് വി ഗംഗാപൂർവാല, എസ് ജി ഡിഗെ എന്നിവരുടെ ബെഞ്ച് മുമ്പാകെയുള്ള വാദം നടക്കുമ്പോൾ, സ്വകാര്യ, വാണിജ്യ കെട്ടിടങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ നൽകുന്നതിന് ബിൽഡിംഗ് കോഡും ടൗൺ പ്ലാനിംഗ് നിയമങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള നയം സംസ്ഥാന സർക്കാർ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നു എന്ന് അഭിഭാഷകൻ നിഷിത് ധ്രുവ പറഞ്ഞു. മോഡൽ ബിൽഡിംഗ് ബൈലോയിൽ ഭേദഗതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി സർക്കാരിന് നോട്ടീസ് നൽകുകയും തുടർനടപടികൾ വരുന്ന ജനുവരി 6 -ലേക്ക് നിശ്ചയിക്കുകയും ചെയ്തു. ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ മോഡലുകളിൽ നിന്ന് പുതിയ വാഹനങ്ങൾക്ക് കൂടുതൽ ക്ലീനായ പവർട്രെയിൻ നൽകുക എന്ന ആശയത്തോടെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നതായും ഹർജി ചൂണ്ടിക്കാട്ടുന്നു. 2019 ഫെബ്രുവരിയിൽ, പാർപ്പിടങ്ങളിലും മറ്റ് കെട്ടിടങ്ങളിലും ഇവി ചാർജിംഗ് പോയിന്റുകൾക്കായി വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനായി 2014 -ലെ മോഡൽ ബിൽഡിംഗ് ബൈ-ലോയിലും അർബൻ റീജിയണൽ ഡെവലപ്‌മെന്റ് പ്ലാനുകളുടെ രൂപീകരണത്തിനും നിർവഹണ മാർഗ്ഗനിർദ്ദേശങ്ങൾക്കും കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതായി പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.

2021 -ൽ, പുതിയ കെട്ടിടങ്ങൾക്ക് ചാർജിംഗ് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തങ്ങളുടെ ഇവി നയം നടപ്പാക്കി, എന്നാൽ ഇതുവരെ ഡെവലപ്‌മെന്റ് കൺട്രോൾ ആൻഡ് പ്രൊമോഷൻ റെഗുലേഷൻസ് (DCPR) 2034 -ൽ ഇവി ചാർജറുകൾക്കായി ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. ഇത്തരം നയങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയം തികച്ചും ഏകപക്ഷീയവും യുക്തിരഹിതവുമാണ്, നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് നിയമങ്ങളൊന്നും രൂപപ്പെടുത്തിയില്ലെങ്കിൽ, അത് തുല്യതയ്ക്കുള്ള ഒരു പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Bombay high court issues notice to state govt against pil for lack of ev charging stations
Story first published: Tuesday, November 29, 2022, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X