നടനല്ല, പക്ഷേ ബോളിവുഡ് ഭരിക്കുന്ന കപൂര്‍മാരില്‍ ഒരാള്‍! വാങ്ങിയത് സെലിബ്രിറ്റികളുടെ സ്വന്തം മെര്‍സിഡീസ് എംപിവി

2026 മാര്‍ച്ചിൽ വിപണിയില്‍ എത്തിയ പുതിയ മെര്‍സിഡീസ് ആഡംബര കാറിന് പിന്നാലെയാണ് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഇപ്പോള്‍. മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ പുതിയ V-ക്ലാസ് ആഡംബര എംപിവി സ്വന്തമാക്കാനാണ് പ്രമുഖര്‍ മത്സരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ മോഡലിന്റെ ആദ്യ യൂണിറ്റ് വാങ്ങി കാമുകിക്ക് സമ്മാനിച്ച് ട്രെന്‍ഡിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം തന്റെ 57-ാം പിറന്നാളിന് സ്വന്തമായി വാങ്ങിയ കാറും V-ക്ലാസ് ആയിരുന്നു. ഇപ്പോള്‍ പ്രശസ്ത നിര്‍മാതാവും അന്തരിച്ച വിഖ്യാത നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറും V-ക്ലാസ് ഓണേഴ്‌സ് ക്ലബില്‍ ചേര്‍ന്നിരിക്കുകയാണ്.

മുംബൈയിലെ പ്രമുഖ മെഴ്സിഡസ് ഡീലര്‍ഷിപ്പില്‍ നിന്നും ബോണി ആഡംബര വാഹനം ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ആഡംബരവും പ്രായോഗികതയും ഒരുപോലെ ഒത്തിണങ്ങിയ ഈ വാഹനം കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാലാണ് സെലിബ്രിറ്റികള്‍ക്കിടയില്‍ തരംഗമാകുന്നത്. 1.40 കോടി രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

boney kapoor buys mercedes v-class

പൂനെയിലെ ചക്കന്‍ പ്ലാന്റിലാണ് മോഡല്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നത്. ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം.

3,430 mm എക്സ്ട്രാ ലോംഗ് വീല്‍ബേസ് ഈ വാഹനത്തെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ V-ക്ലാസ് ഓഫര്‍ ചെയ്യുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

boney kapoor buys mercedes v-class

സുഗമമായ യാത്രയ്ക്കായി ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത എയര്‍മാറ്റിക് (AIRMATIC) സസ്പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 15 സ്പീക്കര്‍ 650W ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റത്തിനൊപ്പം ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്‌സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.

ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി സമര്‍പ്പിത ഫിസിക്കല്‍ ബട്ടണുകളും ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു. V-ക്ലാസിലൂടെ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയാണ് മെര്‍സിഡീസ് ബെന്‍സ്. പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം നല്‍കുന്നു.

boney kapoor buys mercedes v-class

സുരക്ഷയുടെ കാര്യത്തിലും V-ക്ലാസ് വിട്ടുവീഴ്ച ചെയ്യുന്നില്ല. ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റംസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇതിലുണ്ട്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

വിപണിയില്‍ ലെക്സസ് LM 350h, ടൊയോട്ട വെല്‍ഫെയര്‍ എന്നിവയുമായാണ് മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് പ്രധാനമായും മത്സരിക്കുന്നത്. ബോണി കപൂറിന്റെ മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ക്കും ആഡംബര വാഹനങ്ങളോട് കമ്പമുള്ളവരാണ്. മെര്‍സിഡീസ് മെയ്ബാക്ക്, റേഞ്ച് റോവര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കാറുകള്‍ ഇവരുടെ ഗരാജില്‍ നേരത്തെയുമ്ട്. പുതിയ V-ക്ലാസ് കൂടി എത്തിയതോടെ കപൂര്‍ & ഗേള്‍സ് ഗരാജിന്റെ പ്രൗഡി വര്‍ദ്ധിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Sunday, April 5, 2026, 14:31 [IST]
English summary
Boney kapoor buys new mercedes benz v class luxury mpv worth rs 1 40 crore
കൂടുതല്‍... #celebrity car #india #‍luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X