നാലരമണിക്കൂറിൽ ഇന്ത്യയിൽ നിന്നും ന്യുയോർക്കിലേക്ക് പറക്കാൻ സൂപ്പർസോണിക് വിമാനം
മണിക്കൂറുകൾക്കകം ലോകത്തെവിടേയും പറന്നെത്താൻ കഴിയുന്നൊരു കാലം അതിവിദൂരമല്ല. ഒരുപക്ഷെ ഒന്ന് അത്ഭുതപ്പെട്ടേക്കാം എന്നാലിത് പരമാർത്ഥം. അതെ തിരക്കേറിയ ലോകത്തിൽ ശബ്ദത്തേക്കാൾ വേഗതയിൽ മനുഷ്യനും ഇനി സഞ്ചരിച്ചു തുടങ്ങും.
എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ
സൂപ്പര്‍സോണിക് ജെറ്റ് വിമാനങ്ങളുടെ യുഗമെത്തിക്കഴിഞ്ഞു എന്നതിനുള്ള വലിയൊരു തെളിവാണിത്. ശബ്ദത്തേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ആദ്യ യാത്രാവിമാനത്തിന് ബൂം എന്ന സ്റ്റാർട്ടപ്പ് കമ്പനി രൂപം നൽകിയിരിക്കുന്നു. മണിക്കൂറുകൾക്കകം ലോകത്തിന്റെ ഏത് കോണിലേക്കും പറന്നെത്താമെന്നുള്ള മനുഷ്യന്റെ സ്വപ്നം ബൂം യാഥാർത്ഥ്യമാക്കുന്നു.

മുംബൈയിൽ നിന്നും വെറും നാലരമണിക്കൂറിൽ ന്യൂയോർക്ക് നഗരത്തിൽ പറന്നെത്താമെന്നാരെങ്കിലും കരുതിയിരുന്നോ? എന്നാൽ അതും ഇനി യാഥാർത്ഥ്യമാകുന്നു.

ഇന്ത്യയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്ക് വെറും നാലരമണിക്കൂറിൽ പറന്നെത്തി അതെ ദിവസം തന്നെ തിരിച്ച് ഇന്ത്യയിലെത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മടുപ്പുളവാക്കുന്ന മണിക്കൂറുകളോളം നീളുന്ന യാത്രയ്ക്കാണിവിടെ അന്ത്യമുണ്ടാകുന്നത്. ചുരുങ്ങിയ നിരക്കിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തിലെവിടേയും പറന്നെത്താം.

കോൺകോഡിനേക്കാൾ ചിലവ് കുറഞ്ഞതും അതേസമയം വേഗതയേറിയതുമാണ് ഈ വിമാനമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഇന്ത്യൻ രൂപകണക്കിലെടുക്കുമ്പോൾ 3.34ലക്ഷത്തോളമാകും ഇതിലെ യാത്രാചിലവ്.

എയറോനോട്ടിക്കൽ എൻജിനിയറിംഗിൽ പ്രാവീണ്യമുള്ള പതിനൊന്നുപേരടങ്ങുന്ന ഒരു ടീമിന്റെ അദ്ധ്വാനത്തിന്റെ ഫലമായാണ് സുപ്പർസോണിക് പാസഞ്ചർ ജെറ്റ് സഫലമായിരിക്കുന്നത്.

നാല്പതോളം സീറ്റുകൾ ഉൾപ്പെടുത്തിയിട്ടുള്ള വിമാനത്തിൽ പുറംകാഴ്ചകൾ കാണത്തക്ക രീതിയിലാണ് സീറ്റിന്റെ ക്രമീകരണം നടത്തിയിരിക്കുന്നത്.

മണിക്കൂറിൽ 3210കിലോമീറ്റർ വേഗതയാണ് ശബ്ദത്തേക്കാൾ 2.6 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഈ ജെറ്റിനുള്ളത്.

മറ്റേത് യാത്രാവിമാനങ്ങളേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് കൂടുതലും ഉപകരിക്കുക. കാരണം ലോകത്തിന്റെ ഏതുകോണിലേക്കും പറന്ന് ഒരുദിവസത്തിനകം വീട്ടിൽ തിരിച്ചത്താമെന്നാണ് നിർമാതാക്കൾ പറയുന്നത്.

ന്യുയോർക്കിൽ നിന്ന് അതിരാവിലെ ആറിന് പുറപ്പെട്ട് രണ്ടുമണിക്കൂറിനകം ലണ്ടനിലെത്തി ആവശ്യങ്ങൾക്ക് നടപ്പിലാക്കി തിരികെയുള്ള ഫ്ലൈറ്റിൽ അതെ രണ്ടുമണിക്കൂർ സമയമെടുത്ത് വീട്ടിൽ തിരിച്ചെത്താമെങ്കിൽ ഇതിൽപരം വേറെന്ത് സൗകര്യമാണ് ആളുകൾക്ക് വേണ്ടതെന്ന ചോദ്യമാണ് കമ്പനി ഉന്നയിക്കുന്നത്.

ജെറ്റ് എൻജിനുകളും കാർബൺ ഫൈബറുകളും മേൽത്തരം സാങ്കേതികതകളാലുമാണ് വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

അടുത്തവർഷം മുതൽ ഈ സൂപ്പർസോണിക് വിമാനം പറന്നുതുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കാലിഫോർണിയയിലുള്ള എഡ്‌വാർഡ് എയർഫോസ് ബേസിൽ വച്ചാണിതിന്റെ പരീക്ഷണ പറക്കൽ സംഘടിപ്പിക്കുന്നത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമായാലോ

2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ


Click it and Unblock the Notifications








